
ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനമായതായി സര്‍വ്വേ. ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഗവേഷണ സ്ഥാപനമായ കാന്ററുമായി സഹകരിച്ച് നടത്തിയ ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സര്‍വേയുടെ ഏഴാം പതിപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. 'ഭറോസ ടോക്‌സ്' എന്ന സംരംഭത്തിന്റെ ഭാഗമായ ഈ സര്‍വേയില്‍ രാജ്യത്തെ 25 നഗരങ്ങളിലായി 6,360 ആളുകള്‍ പങ്കെടുത്തു.
കൂടുതല്‍ ആളുകള്‍ ടേം ഇന്‍ഷുറന്‍സ് എടുക്കുന്നതിന്റെയും വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ സ്വാധീനത്തിന്റെയും ഫലമായി സംരക്ഷണ മാനം (Protection Quotient) എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 48-ല്‍ എത്തി. ടേം ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധം 74 ശതമാനം ആയി വളരുകയും ഇതുള്ളവരുടെ എണ്ണം 34 ശതമാനം ആയി ഉയരുകയും ചെയ്തുവെന്ന് സര്‍വേയില്‍ പറയുന്നു. പ്രതികരിച്ചവരില്‍ 22 ശതമാനം പേര്‍ ടേം ഇന്‍ഷുറന്‍സ് ഓണ്‍ലൈനായാണ് എടുത്തത്. നേരത്തെ ഇത് 18 ശതമാനം ആയിരുന്നു. തൊഴില്‍ ചെയ്യുന്ന പുരുഷന്മാരിലെ ഐപിക്യു 47ല്‍ നിന്നും 50 ആയി ഉയര്‍ന്നപ്പോള്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍ ഇത് മാറ്റമില്ലാതെ 48 ആയി തുടരുന്നു. ജോലിയില്‍ നിന്നും വിരമിക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ പ്രധാന ജീവിത ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷ കുറവാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തു.
പ്രീമിയം ചിലവിനേക്കാള്‍ ആളുകള്‍ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കുന്നു എന്ന് സര്‍വേ സൂചിപ്പിക്കുന്നുവെന്ന് ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ പ്രശാന്ത് ത്രിപാഠി പറഞ്ഞു
More Latest News
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്

ബ്രിട്ടീഷ് പാർലമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ മലയാളി ഡോക്ടർക്ക് ഉന്നത ബഹുമതി; ഡോ.ജീഷ് ജോർജ്ജിന് (കിരൺ) ലഭിച്ചത് ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാർഡ്’

പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ് ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും

ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും

പാക് പ്രഹരണങ്ങൾക്ക് തിരിച്ചടിയായി ഇത്തവണ രംഗത്തെത്തിയത് നാവികസേന : ഐഎൻഎസ് വിക്രാന്തിന്റെ പ്രഹരമേറ്റത് കറാച്ചിയിൽ
