
ആഗോള റോമൻ കത്തോലിക്കാ സഭയെ ഇനി ആദ്യ അമേരിക്കൻ പോപ്പ് നയിക്കും. കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് സഭയെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട മഹാ ഇടയനായി. ആദ്യ ലാറ്റിൻ അമേരിക്കൻ പോപ്പായ പോപ്പ് ഫ്രാൻസിസിന്റെ വിയോഗത്തിനുശേഷം ആദ്യത്തെ നോർത്ത് അമേരിക്കൻ പോപ്പ് ആഗോള കത്തോലിക്ക സഭയെ നയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വടക്കേ അമേരിക്കൻ പോപ്പാണ് റോബർട്ട് പ്രെവോസ്റ്റ്. പോപ്പ് ലിയോ പതിനാലാമൻ എന്ന ഔദ്യോഗിക നാമകരണമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഷിക്കാഗോയിൽ ജനിച്ച പ്രെവോസ്റ്റിനെ ഒരു സാമൂഹിക - മതവിശ്വാസ പരിഷ്കർത്താവായാണ് കാണുന്നത്. പെറുവിൽ ആർച്ച് ബിഷപ്പായി നിയമിക്കപ്പെടുന്നതിന് മുമ്പ് വർഷങ്ങളോളം മിഷനറിയായി പ്രവർത്തിച്ചിരുന്നു. പോപ്പ് ഫ്രാൻസിസാണ് അദ്ദേഹത്തെ റോമിലേക്ക് കൊണ്ടുവന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെയും മതങ്ങളുടെയും നേതാക്കൾ പുതിയ പോപ്പ് ലിയോ പതിനാലാമന് അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ചു. യുഎസിൽ നിന്നുള്ള ഒരു പോപ്പിനെ തിരഞ്ഞെടുക്കുന്നത് ഒരു വലിയ ബഹുമതി ആണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ചാൾസ് രാജാവ്, വില്യം രാജകുമാരൻ എന്നിവരും പുതിയ പോപ്പിനെ അനുമോദിച്ചു. ആധുനിക കാലത്ത് ഏറ്റവുമധികം വിശ്വാസസമൂഹമുള്ള ഇന്ത്യൻ ജനത, യുദ്ധത്തിന്റെ പിരിമുറുക്കത്തിനിടെയാണ് പുതിയ സഭാതലവന്റെ സ്ഥാനാരോഹണ വാർത്ത ശ്രവിച്ചത്. വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ ഒത്തുകൂടിയ കർദ്ദിനാൾമാരുടെ സംഘം നാലാം റൗണ്ടിലെ തെരഞ്ഞെടുപ്പിലാണ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ പോപ്പായി തിരഞ്ഞെടുത്തത്. ഇന്ന് വൈകുന്നേരം, പുതിയ പോപ്പ് തന്നെ തിരഞ്ഞെടുത്ത കർദ്ദിനാൾമാർക്കൊപ്പം സിസ്റ്റൈൻ ചാപ്പലിൽ ആദ്യ ദിവ്യബലി അർപ്പിക്കും.
More Latest News
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനത്തില്‍ എത്തിയെന്ന് ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സർവ്വേ

ബ്രിട്ടീഷ് പാർലമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ മലയാളി ഡോക്ടർക്ക് ഉന്നത ബഹുമതി; ഡോ.ജീഷ് ജോർജ്ജിന് (കിരൺ) ലഭിച്ചത് ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാർഡ്’

പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ് ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും

ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
