
ഇന്ത്യയുടെ 12 ഡ്രോണുകൾ പഞ്ചാബ് - സിന്ധു പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിലായി വെടിവച്ചിട്ടെന്ന് പാക്ക് സർക്കാർ പറയുന്നു. ഡ്രോൺ സ്‌ഫോടനത്തിൽ മൂന്നുപേർ മരണപ്പെടുകയും ചെയ്‌തു. ഇന്ന് വെളുപ്പിനെ ഇന്ത്യൻ പഞ്ചാബിലെ അമൃത്സറിലേക്ക് പാക്കിസ്ഥാൻ മിസൈൽ ആക്രമണം നടത്തിയെന്നും അതിനെ പ്രതിരോധിച്ചെന്നുമുള്ള വാർത്തകൾ വന്നിരുന്നു. അതിനുശേഷമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഡ്രോൺ ആക്രമണം എന്നറിയുന്നു. എന്നാൽ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിൽ പാകിസ്ഥാൻ സൈന്യം ഒരു ഇന്ത്യൻ ഡ്രോൺ വെടിവച്ചിടുകയും മറ്റ് രണ്ട് ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ചെയ്‌തു. ഇവിടെ ഒരാൾ കൊല്ലപ്പെട്ടതായും പ്രാദേശിക സ്വകാര്യ ചാനൽ ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽ മൂന്ന് വലിയ സ്ഫോടനങ്ങളുടെ ശബ്ദം നാട്ടുകാർ കേട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു. തെക്കൻ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ ഇന്ത്യൻ അതിർത്തിക്ക് സമീപം ഡ്രോൺ തകർന്നുവീണ് രണ്ട് പേർ മരിച്ചതായി പ്രാദേശിക പോലീസ് മേധാവി സമിയുള്ള സൂമ്രോയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച പുലർച്ചെ പഞ്ചാബിലെ ഗുജ്‌റൻവാല ജില്ലയിൽ പാകിസ്ഥാൻ പ്രദേശത്തിനുള്ളിൽ ഇന്ത്യൻ ഡ്രോൺ എന്ന് സംശയിക്കുന്ന ഒരു സംഭവത്തിൽ പാകിസ്ഥാൻ സൈന്യം വെടിവച്ചിട്ടതായും ആരോപിക്കപ്പെടുന്നു. ഏറ്റവും പുതിയ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, വ്യാഴാഴ്ച രാവിലെ പാകിസ്ഥാൻ എല്ലാ വാണിജ്യ വിമാനങ്ങൾക്കും നിരോധിച്ച് വ്യോമാതിർത്തി അടച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആക്രമണം ഈ രീതിയിൽ മൂർഛിച്ചാൽ, നിലവിൽ റഷ്യയും യുക്രൈനും തമ്മിൽ നടത്തുന്നതുപോലെ, ഡ്രോൺ മിസ്സൈൽ അക്രമണങ്ങളിലൂടെ സംഘർഷം നീണ്ടുപോയേക്കാമെന്നും യുദ്ധതന്ത്രജ്ഞർ കരുതുന്നു.
More Latest News
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനത്തില്‍ എത്തിയെന്ന് ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സർവ്വേ

ബ്രിട്ടീഷ് പാർലമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ മലയാളി ഡോക്ടർക്ക് ഉന്നത ബഹുമതി; ഡോ.ജീഷ് ജോർജ്ജിന് (കിരൺ) ലഭിച്ചത് ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാർഡ്’

പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ് ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും

ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
