
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിനു (ഐഐടി മദ്രാസ്) കീഴിലുള്ള സ്വയം പ്ലസ് വഴി സൗജന്യമായി വാഗ്ദാനം ചെയ്യുന്ന അഞ്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ളതും തൊഴിൽ അധിഷ്ഠിതവുമായ പഠന അവസരങ്ങൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഐഐടി മദ്രാസിന്റെ സ്വയം പ്ലസ് സംരംഭത്തിലൂടെ 25 മുതൽ 45 മണിക്കൂർ വരെ ദൈർഘ്യമുള്ള ഈ കോഴ്സുകൾ ഓൺലൈൻ വഴിയാണ് ലഭ്യമാക്കുന്നത്.
വിദ്യാർത്ഥികൾക്കും, ഫാക്കൽറ്റികൾക്കും, പ്രൊഫഷണലുകൾക്കും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് കോഴ്സുകൾ. എഐ ഇൻ ഫിസിക്സ്, എഐ ഇൻ കെമിസ്ട്രി, എഐ ഇൻ അക്കൗണ്ടിംഗ്, എഐ ഉപയോഗിച്ചുള്ള ക്രിക്കറ്റ് അനലിറ്റിക്സ്, പൈത്തൺ ഉപയോഗിച്ചുള്ള എഐ/എംഎൽ എന്നിവയിലുള്ള കോഴ്സുകളാണ് ലഭ്യമാക്കുന്നത്.
കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻകൂർ എഐ പരിജ്ഞാനം ആവശ്യമില്ല. എല്ലാ അക്കാദമിക് പശ്ചാത്തലങ്ങളിൽ നിന്നുമുള്ള (എഞ്ചിനീയറിംഗ്, സയൻസ്, കൊമേഴ്‌സ്, ആര്ട്ട്, ഇന്റർ ഡിസിപ്ലിനറി) ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും ഈ കോഴ്‌സുകളിൽ ചേരാം. താൽപ്പര്യമുള്ളവർക്ക് https://swayam-plus.swayam2.ac.in/ai-for-all-courses എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. മെയ് 12 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി.
More Latest News
ഇന്ന് ലോകമാതൃദിനം:അമ്മയുടെ സ്നേഹത്തിന് പകരം ആലിംഗനങ്ങളും നന്ദിവാക്കും പങ്കുവയ്ക്കാനൊരു ദിനം

പാക് ഡ്രോൺ ആക്രമണം : ഉദ്ദംപൂരിൽ സൈനികന് വീരമൃത്യു.ആക്രമണം ഉണ്ടായത് വെടിനിർത്തൽ പ്രഖ്യാപനത്തിന് മുൻപ്

ഒരിക്കൽക്കൂടി ജയിലർ വേഷമണിയാൻ ഒരുങ്ങി രജനികാന്ത് : കോഴിക്കോട് പുരോഗമിക്കുന്ന ജയിലർ-2 ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് രജനികാന്ത് ഉടൻ എത്തിച്ചേരും

കരിയർ സംബന്ധിച്ച പ്രത്യേക പോഡ്‍കാസ്റ്റ് ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്‌നുള.ഇപ്പോൾ സ്‍പോട്ടിഫൈ, യൂട്യൂബ്, ആപ്പിൾ പോഡ്‍കാസ്റ്റ് എന്നിവയിലൂടെ അറിയാം മികച്ച കരിയർ സാധ്യതകൾ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്
