
പ്രേമലു എന്ന ഒറ്റച്ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ സംഗീത് പ്രതാപ് 'എഡിറ്റർ' എന്ന നിലയിൽ ഒരിക്കൽ കൂടി തിളങ്ങാൻ ഒരുങ്ങുകയാണ്.പ്രേമലുവിൽ അമൽ ഡേവിസ് എന്ന കഥാപത്രമായി ചിരിയോളം സൃഷ്ടിച്ചതിന് ശേഷം ബ്രൊമാൻസിലെ ഹരഹരസുതനായാണ് ഈ യുവനടൻ മലയാളികൾക്കിടയിലേക്ക് വീണ്ടും എത്തിയത്. സൂപ്പർ ശരണ്യയിലൂടെ അഭിനയരംഗത്തേക്ക് വന്ന് അഞ്ചോളം സിനിമകളിലഭിനയിച്ച് ശ്രദ്ധ നേടിയെങ്കിലും മികച്ച എഡിറ്ററിനുള്ള സംസ്ഥാന അവാർഡ് കരസ്തമാക്കിയതിന് ശേഷമാണ് 'എഡിറ്റർ' എന്ന നിലയിലും സംഗീത് കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്.
പ്രമുഖ എഡിറ്റർ ഷമീർ മുഹമ്മദിന്റെ അസോസിയേറ്റ് ആയി സ്വാതത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെ സിനിമയിൽ തുടക്കം കുറിക്കുകയും പിന്നീട് ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ 2024 ലെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയുമാണുണ്ടായത്.
ഇപ്പോൾ ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന സിനിമയ്ക്ക് വേണ്ടിയാണ് സംഗീത് പ്രതാപ് എഡിറ്ററായി എത്തുന്നത്. മെയ് 8 ന് തീയേറ്റർ റിലീസിങ്ങ്നായി തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും ഇതിനോടകം തന്നെ സോഷ്യൽമീഡിയ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ്.
പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സർക്കീട്ടിൽ സംഗീത് പ്രതാപ് മികച്ച എഡിറ്റിംഗ് വർക്ക് നൽകുമെന്നാണ് പ്രേക്ഷകപ്രതീക്ഷ.
More Latest News
ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്
