
പാക്കിസ്ഥാൻ അടക്കം ഏതാനും രാജ്യങ്ങളിലെ പൗരന്മാർക്ക് സ്റ്റഡി വർക്ക് വിസകൾ നിരോധിക്കാനും നിയമങ്ങൾ കൂടുതൽ കർശനമാക്കാനും തീരുമാനിച്ചതായി യുകെ ഹോം ഓഫീസ് പ്രഖ്യാപിച്ചു. യുകെ ഹോം ഓഫീസ് പുറത്തുവിട്ട ആദ്യലിസ്റ്റിൽ ഇന്ത്യ ഇല്ലെന്നാണ് ഇതുവരെ ലഭ്യമാകുന്ന വിവരം. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ- പാകിസ്ഥാൻ സംഘർഷം യുദ്ധ ഭീഷണി വരെയായി നിൽക്കുന്ന ഈ ഘട്ടത്തിൽ, ഇത്തരം ഒരു നിരോധനം വരുന്നത് ഇന്ത്യൻ സർക്കാരിന് അനുകൂല ഘടകമാണ്. യുകെയിലേക്ക് പഠിക്കാനും വർക്ക് ചെയ്യാനും വരുന്ന ഇന്ത്യക്കാർക്കും ഇത് കൂടുതൽ പ്രചോദനകരമാകും. എന്നാൽ യുകെയിൽ കൂടുതൽ കാലം തങ്ങാനും അഭയം തേടാനും സാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകൾ പുതിയ സർക്കാർ നടപടികൾ പ്രകാരം നിയന്ത്രിക്കപ്പെടാം. ഹോം ഓഫീസ് പദ്ധതികൾ പ്രകാരം , പാകിസ്ഥാൻ, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ജോലി ചെയ്യാനും പഠിക്കാനും യുകെയിലേക്ക് വരുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കുമെന്ന റിപ്പോർട്ട് ആദ്യം പുറത്തുവിട്ടിട്ടുള്ളത് ടൈംസ് പത്രം ആണ്. നിയമപരമായി ജോലി അല്ലെങ്കിൽ പഠന വിസകളിൽ യുകെയിൽ വന്ന് അഭയം തേടുന്നവരിൽ ഒരു പ്രത്യേക പ്രശ്‌നമുണ്ടെന്ന് മന്ത്രിമാർ വിശ്വസിക്കുന്നു. അവർ യുകെയിൽ സ്ഥിരതാമസം ആക്കുക ലക്ഷ്യമിട്ടാണ് വരുന്നത്. വിസകൾ അനുവദിച്ചാൽ അവർക്ക് രാജ്യത്ത് സ്ഥിരമായി താമസിക്കാൻ കഴിയും. "നമ്മുടെ തകർന്ന ഇമിഗ്രേഷൻ സംവിധാനത്തിൽ ക്രമം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതി ഞങ്ങളുടെ വരാനിരിക്കുന്ന ഇമിഗ്രേഷൻ ധവളപത്രം തയ്യാറാക്കും" എന്ന് ഒരു ഹോം ഓഫീസ് വക്താവ് പറഞ്ഞു. 2020 മുതൽ വിസയിലുള്ള ആളുകളുടെ എക്സിറ്റ് പരിശോധനകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ ഹോം ഓഫീസ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ, ഏതൊക്കെ രാജ്യക്കാരാണ് വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരാൻ സാധ്യതയുള്ളതെന്ന് വ്യക്തമല്ല. യുകെയിൽ നിന്നുള്ള പല എക്സിറ്റുകളും രേഖപ്പെടുത്തപ്പെടാതെയും പോയേക്കാം, അതായത് പുറപ്പെടൽ രേഖയില്ലാത്തവർ ഇപ്പോഴും രാജ്യത്ത് ഉണ്ടായിരിക്കണമെന്നില്ലെന്നും കുടിയേറ്റക്കാരെ അനുകൂലിക്കുന്ന സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
More Latest News
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനത്തില്‍ എത്തിയെന്ന് ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സർവ്വേ

ബ്രിട്ടീഷ് പാർലമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ മലയാളി ഡോക്ടർക്ക് ഉന്നത ബഹുമതി; ഡോ.ജീഷ് ജോർജ്ജിന് (കിരൺ) ലഭിച്ചത് ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാർഡ്’

പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ് ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും

ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
