
1971 നുശേഷം ഇന്ത്യൻ നഗരങ്ങളിൽ ഇതാദ്യമായി വീണ്ടും യുദ്ധഭീഷണിയുടെ പരിശീലന മോക്ക് ഡ്രില്‍ നടത്തുന്നു. കേരളത്തിലെ കൊച്ചിയും തിരുവനന്തപുരം അടക്കം രാജ്യത്തെ 244 നഗരങ്ങളിലും അതിർത്തി ഗ്രാമപ്രദേശങ്ങളിലുമാണ് ജനങ്ങൾക്ക് മോക്ക് ഡ്രിൽ പരിശീലനം നൽകുന്നത്. പാകിസ്ഥാനുമായി ഒരു യുദ്ധം ഉണ്ടായാൽ ജനങ്ങൾ അടിയന്തര സാഹചര്യത്തെ എങ്ങനെ നേരിടണം എന്നാകും മോക്ക് ഡ്രില്ലിൽ പരിശീലിപ്പിക്കുക. മിസൈൽ, വ്യോമാക്രമണം ഉണ്ടായാൽ മുഴങ്ങുന്ന സൈറൺ, ജനങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ, ബ്ലാക്ക് ഔട്ട് പ്രതിരോധവും അത് സംഭവിച്ചാൽ നേരിടേണ്ട കാര്യങ്ങളും ഒക്കെയാകും പരിശീലിപ്പിക്കുക. വ്യോമാക്രമണ മുന്നറിയിപ്പ് അടയാളങ്ങൾ, അപകട ഭീഷണി തടയൽ നടപടികൾ, സുപ്രധാന ഇൻസ്റ്റാളേഷനുകൾ മറയ്ക്കൽ, ഒഴിപ്പിക്കൽ പദ്ധതികൾ, ഇന്ത്യൻ വ്യോമസേനയുമായി ഹോട്ട്‌ലൈൻ സ്ഥാപിക്കൽ, ശത്രു ആക്രമണം ഉണ്ടായാൽ സിവിൽ പ്രതിരോധ നടപടികളെക്കുറിച്ച് സാധാരണക്കാർക്ക് പരിശീലനം നൽകൽ എന്നിവയിലൂടെ 244 തരംതിരിച്ച ജില്ലകളിലെ ഗ്രാമതലം വരെ മോക്ക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച മെയ് 5 ൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൺട്രോൾ റൂമുകൾ, ഫയർഫൈറ്റിംഗ്, വാർഡൻ സേവനങ്ങൾ എന്നിവ സജീവമാക്കാനും ബങ്കറുകളും ട്രഞ്ചുകളും വൃത്തിയാക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിർത്തി കടന്നുള്ള വെടിവയ്പ്പിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി ജമ്മു കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ ബങ്കറുകൾ വ്യാപകമാണ്. മെയ് 7 ന് രാജ്യവ്യാപകമായി മോക്ക് ഡ്രില്ലുകൾ ആരംഭിച്ച് മെയ് 9 വരെ തുടരുമെന്ന് ഒരു മുതിർന്ന സർക്കാർപ്രതിരോധ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇന്ത്യ നേരിട്ട് തിരിച്ചടി നടത്തിയില്ലെങ്കിലും സിന്ധു നദീജല കരാർ റദ്ദാക്കി പാക്കിസ്ഥാനിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തിയാൽ സൈനികമായി ഇന്ത്യയെ ആക്രമിക്കുമെന്നാണ് പാക്കിസ്ഥാൻ ഭീഷണിപ്പെടുത്തിയിട്ടുള്ളത്. ഇതിൻറെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ മോക്ക് ഡ്രിൽ എന്നും നിരീക്ഷകർ കരുതുന്നു.
More Latest News
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനത്തില്‍ എത്തിയെന്ന് ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സർവ്വേ

ബ്രിട്ടീഷ് പാർലമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ മലയാളി ഡോക്ടർക്ക് ഉന്നത ബഹുമതി; ഡോ.ജീഷ് ജോർജ്ജിന് (കിരൺ) ലഭിച്ചത് ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാർഡ്’

പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ് ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും

ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
