
സാങ്കേതികവിദ്യയുടെ ഉയർച്ച മനുഷ്യപുരോഗതിക്കും വഴിവെക്കുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ആപ്പിൾ വാച്ച്. ആപ്പിൾ വാച്ചിന്റെ സഹായത്തോടെ തന്റെ ജീവൻ നിലനിർത്താൻ കഴിഞ്ഞ ടെയ്ലർ എന്ന റെഡ്ഢിറ്റ് ഉപയോക്താവാണ് തന്റെ അനുഭവം പങ്കുവച്ചത്.
ഗുരുതരമായ ശ്വാസതടസ്സം നേരിട്ട് നടപ്പാതയിൽ മുഖമടിച്ച് ടെയ്ലർ വീണ സാഹചര്യത്തിൽ, ഉപയോക്താവിന്റ വീഴ്ചയും, ശരീരം ചലനരഹിതമാണെന്ന വസ്തുതയും കണക്കിലെടുത്ത് ആപ്പിൾ വാച്ച് അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ടു. പ്രതേകിച്ചു ശാരീരിക അസ്വസ്ഥതകൾ ഇല്ലാതിരുന്ന ടെയ്ലർ കാർ പാർക്കിംഗ് ഏരിയയിലൂടെ നടക്കുമ്പോൾ വയ്യാതാവുകയും കാറിനടുത്തെത്തിയതും മുഖമടച്ചു വീഴുകയുമാണ് ഉണ്ടായത്.
അതേസമയം ആപ്പിൾ വാച്ച് അടിയന്തിരമായി എസ്ഒഎസ് കോൾ സജീവമാക്കി. നേരത്തെ സെറ്റ് ചെയ്ത് വച്ച നമ്പറിലേക്ക് വിളിക്കുന്ന ഈ സംവിധാനം ശരീരം ചലിപ്പിക്കാത്തവർക്ക് സംസാരിക്കാനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ടെയ്ലറിന്റെ ഫോൺ വഴി 911 ലൂടെ അടിയന്തര സേവനങ്ങൾക്കായുള്ള സന്ദേശം ലഭിക്കുകയും അവർ തിരികെ വിളിക്കുകയും ചെയ്തത്തോടെ സഹായം ആവശ്യപ്പെടുകയാണ് ഉണ്ടായത്.
സാങ്കേതികവിദ്യയുടെ കണ്ടുപിടുത്തങ്ങളിലൂടെ മനുഷ്യ സമൂഹത്തിന്റെ വളർച്ചയെ പരിപോഷിപ്പിക്കുന്ന ഈ കാലം നാളെയെക്കുറിച്ച നൽകുന്നത് പുതിയ പ്രതീക്ഷകളാണ്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
