
തൃശ്ശൂർ : പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് വടക്കുംനാഥന്റെ മണ്ണിൽ തിരി തെളിഞ്ഞു.ആർത്തിരമ്പുന്ന ആവേശക്കടലിലേക്ക് തിടമ്പേറ്റിയെത്തിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.ഇനി വരാനിരിക്കുന്ന വർണ്ണാഭമായ പൂരംകാഴ്ചകൾക്കും പാറമേക്കാവും തിരുവമ്പാടിയും കരുതിവച്ചിരിക്കുന്ന വിസ്മയങ്ങൾക്കും വേണ്ടി കാത്തിരിക്കുകയാണ് പൂരപ്രമികൾ.
12.30 -ഓടെ പാറമേക്കാവ് ഭഗവതി പൂരപ്രദക്ഷണത്തിനായി പുറപ്പെടുകയും, രണ്ട് മണിയാകുമ്പോൾ ഇലഞ്ഞിത്തറ മേളം തുടങ്ങുകയും, അഞ്ചരയോടെ തെക്കേഗോപുരനടയിൽ കുടമാറ്റത്തിന് തുടക്കമിടുകയും ചെയ്യും. കുടമാറ്റത്തിന് ശേഷം രാത്രിപൂരത്തിന്റെ വിസ്മയ കാഴ്ചകൾ പൂരപ്രേമികളിൽ ആവേശമുയർത്തും. ബുധനാഴ്ച രാവിലെ 3 മണിക്ക് വെടിക്കെട്ട് ആരംഭിക്കും.പകല്പൂരത്തിന് ശേഷം ഉച്ചക്ക് പന്ത്രണ്ടരക്ക് തിരുവമ്പാടി-പാറമേക്കാവ് ഭാഗവതിമാർ വടക്കുംനാഥന്റെ മുന്നിൽ ഉപചാരം ചൊല്ലിക്കഴിഞ്ഞാൽ പിന്നെ പൂരം പിരിയും.
പല നാടുകളിൽ നിന്നും ഒന്നിച്ചു ചേരുന്ന മനുഷ്യരെ ഉത്സവത്തിമിർപ്പിൽ ആനന്ദം കണ്ടെത്താൻ പ്രേരിപ്പിക്കുന്ന തൃശ്ശൂർ പൂരത്തിന് ഇത്തവണയും ആൾക്കൂട്ടം ചെറുതല്ല.ഇനിയും മടുക്കാത്ത പൂരത്തിന്റെ മേളപ്പൊലികൾക്കായി അവർ കാത്തിരിക്കുകയാണ്
More Latest News
പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന് : അവാർഡിന് അർഹമായ ചിത്രം 'സ്ലേവ്സ് ഓഫ് ദി എംപയർ'

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും

അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസ് പിടിയിൽ : നഗരത്തിൽ തന്നെ താമസിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത് കാറിൽ സഞ്ചരിക്കുമ്പോൾ

കോവിഡ് കേസുകൾ പിന്നെയും ഉയരുന്നു:ഹോങ്കോങ്ങ്,സിങ്കപ്പൂർ,ചൈന എന്നിവിടങ്ങളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
