18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : സൈബർ ആക്രമണം: മാർക്ക് ആൻഡ് സ്പെൻസറിനുശേഷം കോ - ഓപ്‌സും ഹാരോഡ്‌സും ആക്രമിക്കപ്പെട്ടു; ഓൺലൈൻ അവാർഡുകൾ ഒന്നാകെ തകരാറിലാകുമോ എന്ന് ആശങ്ക! >>> നിരവധി മലയാളികൾ അടക്കം ജോലിചെയ്യുന്ന പ്രമുഖ എൻഎച്ച്എസ് ഹോസ്പിറ്റൽ 780 തിലധികം സ്റ്റാഫുകളെ പിരിച്ചുവിടും; ചെലവ് ചുരുക്കലിന്റെ ഭാഗമായി പിരിച്ചുവിടൽ നടപടി! >>> കുവൈത്തിലെ ദമ്പതികളായ നഴ്‌സുമാരുടെ മരണത്തിൽ അമ്പരന്ന് പ്രവാസലോകം; പരസ്‌പരം കുത്തിമരിച്ചു! ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, യുകെയിലേക്ക് വരാൻ ഒരുങ്ങുന്നതിനിടെ ദാരുണ സംഭവം >>> യുകെയിൽ റിഫോം യുകെയുടെ നവോത്ഥാനം.. കൗൺസിൽ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും റിഫോമിന് അട്ടിമറി വിജയം! കൂടുതൽ ആഘാതം കൺസർവേറ്റീവുകൾക്ക്, ലേബറിനും തിരിച്ചടി, വൈകിട്ടോടെ മുഴുവൻ ഫലവും അറിയാം >>> ഇംഗ്ലണ്ടിൽ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പ്, രാത്രി 10 വരെ വോട്ടുചെയ്യാം, സർവേകളിൽ ലേബറുകൾക്കും ടോറികൾക്കും തിരിച്ചടി; റിഫോം യുകെയ്ക്ക് നേട്ടം, രാത്രിമുതൽ ഫലങ്ങൾ അറിയാം, വെള്ളിയാഴ്ച്ച വൈകിട്ടോടെ മുഴുവൻ ഫലങ്ങളും പുറത്തുവരും >>>
Home >> HOT NEWS
കുവൈത്തിലെ ദമ്പതികളായ നഴ്‌സുമാരുടെ മരണത്തിൽ അമ്പരന്ന് പ്രവാസലോകം; പരസ്‌പരം കുത്തിമരിച്ചു! ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, യുകെയിലേക്ക് വരാൻ ഒരുങ്ങുന്നതിനിടെ ദാരുണ സംഭവം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2025-05-02

 

 

കുവൈറ്റിൽ പരസ്പരം കുത്തി മരിച്ചുവെന്ന് കരുതുന്ന നഴ്സുമാരായ മലയാളി ദമ്പതികളുടെ കൊലപാതകത്തിൽ അമ്പരന്നു നിൽക്കുകയാണ് പ്രവാസി മലയാളികൾ. 


കുത്തേറ്റ് മരിച്ച നഴ്സുമാരായ മലയാളി ദമ്പതിമാർ നാട്ടിൽ വന്നുപോയിട്ട് ദിവസങ്ങൾ മാത്രമേ  ആയിട്ടുള്ളൂവെന്ന് ബന്ധുക്കൾ പറയുന്നു. കുവൈത്തിലെ അബ്ബാസിയയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി സൂരജ്, പെരുമ്പാവൂർ സ്വദേശിയായ ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. 


ഇരുവരും പരസ്പരം കുത്തി മരിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇവർ തമ്മിൽ അവസാനം കണ്ടുമുട്ടുമ്പോഴും നല്ല സ്നേഹത്തിൽ ആയിരുന്നു എന്നും  ഈ വിധത്തിൽ കുത്തി മരിക്കേണ്ട യാതൊരുവിധ കാര്യവുമില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു


വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരെയും കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. 12 വർഷത്തോളമായി ഇവർ കുവൈത്തിലാണ്. യുകെയിലേക്കോ ഓസ്‌ട്രേലിയയിലേക്കോ  മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് ഈ സംഭവമുണ്ടാകുന്നതെന്ന് ഇവരുടെ ബന്ധുക്കൾ പറഞ്ഞു.


12 വർഷത്തോളമായി കുവൈത്തിലാണ്. ഈസ്റ്ററിന് തൊട്ടുമുമ്പാണ് ബിൻസി അവധിയില്ലാത്തത് കാരണം കുവൈത്തിലേക്ക് തിരിച്ചുപോയത്. ഈസ്റ്റർ കഴിഞ്ഞശേഷമാണ് സൂരജ് മടങ്ങിയത്. പരസ്പരം നല്ല സ്നേഹത്തിലായിരുന്നു അവരിരുവരും. 


യുകെയിലേക്ക്  പോകാൻ തീരുമാനിച്ചതായിരുന്നു. ബെംഗളൂരുവിൽപോയി മെഡിക്കൽ നടപടിക്രമങ്ങളെല്ലാം നടത്തിയതാണ്. സംഭവ ദിവസം അമ്മയെ വിളിച്ചിരുന്നു. ആ സമയത്ത് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സൂരജിന്റെ ബന്ധു പറഞ്ഞു.


എന്നാൽ സൂരജിന്  ഓസ്ട്രേലിയക്ക് പോകാനും ബിൻസിയ്ക്ക്  യുകെയിലേക്ക് പോകാനും ആയിരുന്നു താൽപര്യം എന്ന് പറയുന്നു. ഇത് സംബന്ധിച്ച തർക്കം ആവാം കത്തിക്കുത്തിൽ  കലാശിച്ചത് എന്നും കരുതുന്നു. വഴക്കിനിടെ ദമ്പതിമാർ പരസ്പരം കുത്തി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമികവിവരം.


എന്നാൽ ഇരുവരെയും ആരെങ്കിലും കൊലപ്പെടുത്തിയ ശേഷം കൈയിൽ കത്തി തിരുകിയതാണോ എന്ന സംശയവും ഉടലെടുത്തിട്ടുണ്ട്.  കുത്തേറ്റ് രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹങ്ങൾ.   ഇരുവരുടെയും കൈകളിൽ കത്തിയും ഉണ്ടായിരുന്നു.  ഇതാണ് പരസ്പരം കുത്തി മരിച്ച ഭാഗം എന്ന നിഗമനത്തിനു പിന്നിലുള്ള കാരണം. 


അതുപോലെ മരണം സംബന്ധിച്ച് കുവൈത്ത് പോലീസിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ബന്ധുക്കൾ അറിയിച്ചു.


ദമ്പതിമാർക്ക് മൂന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികളുണ്ട്. ഇവർ ബിൻസിയുടെ വീട്ടിലാണുള്ളത്. സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്സായി ജോലിചെയ്തിരുന്നത്. 


ബിൻസി കുവൈറ്റിലെ പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സാണ്. ഇരുവരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് ഫ്ളാറ്റിലെത്തിയതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.  


ഇവർ സാമ്പത്തികമായി നല്ല നിലയിൽ ആയിരുന്നു എന്നും സുഹൃത്തുക്കൾ പറയുന്നു.  ദമ്പതികൾ തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ല. യഥാർത്ഥ മരണകാരണം അറിയുവാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പോലീസിന്റെ അന്വേഷണ റിപ്പോർട്ടും പുറത്തുവരേണ്ടി വരും.


More Latest News

ഇളകിയ സ്ലാബിൽ ചവിട്ടി തലയടിച്ചുവീണു.. യുകെയിലെ മക്കളുടെ വീട്ടിൽ ഈസ്റ്ററിനെത്തിയ പിതാവിന് ദാരുണാന്ത്യം!

യുകെ മലയാളികളെ വേദനയിലാഴ്ത്തിയ രണ്ട്  മരണവാർത്തകൾ ഇന്നലെ വന്നു. സ്റ്റോക്ക് ഓൺ ട്രെന്റിലും കെന്റിലും താമസിക്കുന്ന മക്കളെ കാണാനെത്തിയ മാതാപിതാക്കളിൽ, പിതാവ് ആകസ്മിക അപകടത്തിൽ മരണമടഞ്ഞു. നാട്ടിൽ അവധിയ്‌ക്കെത്തിയ ന്യൂകാസിൽ മലയാളിയും അപ്രതീക്ഷിതമായി വിടപറഞ്ഞു. യുകെ മലയാളികളെ ഏറെ വേദനിപ്പിച്ച സംഭവമാണ് കെന്റിൽ ചാക്കൊച്ചന്‍ എന്ന പിതാവ് അപകടത്തിൽ മരണമടഞ്ഞ വിവരം. യുകെയിൽ കുടിയേറിയ രണ്ട് ആണ്മക്കളോടുമൊപ്പം ഈസ്റ്റർ ആഘോഷിക്കാനും ചെറുമക്കളെ മനസ്സുനിറയെ കാണാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും എത്തിയതായിരുന്നു ചാക്കോച്ചൻ എന്നുവിളിക്കുന്ന ജെയിംസും, 76, ഭാര്യ ആനീസും. ഇവരുടെ രണ്ട് മക്കൾ ഒരാള്‍ സ്റ്റോക്ക് ഓൺ ട്രെന്റിലും ഒരാള്‍ കെന്റിലുമായി സെറ്റിൽ ചെയ്‌തിട്ടുണ്ട്‌. അവർക്കും ചെറുമക്കൾക്കും ഒപ്പം ഇക്കൊല്ലത്തെ ഈസ്റ്റർ ആഘോഷം യുകെയിലാക്കാൻ ഏറെ മോഹത്തോടെയും സന്തോഷത്തോടെയും എത്തിയതാണ് ദമ്പതികൾ. കൂടെ നാടുകാണലും മക്കളുടെ ബന്ധുക്കളുടേയും മക്കളുടെ  സുഹൃത്തുക്കളുടേയും ഭവന സന്ദർശനവും ലക്ഷ്യമിട്ടിരുന്നു.    എന്നാൽ തികച്ചും ആകസ്മികമായി സംഭവിച്ച ഒരപകടം ജയിംസിന്റെ ജീവനെടുത്തു. പതിറ്റാണ്ടുകൾ നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ യുകെയിൽ നിന്ന് മനസ്സുനിറയെ കൂടെ ചാക്കോച്ചനില്ലാത്ത ദുഃഖവുമായി ഇനി ആനീസ് തനിയെ നാട്ടിലേക്ക് മടങ്ങും.   തൊടുപുഴ ഉടമ്പന്നൂര്‍ നടുക്കുടിയില്‍ കുടുംബാഗമാണ് ജെയിംസും മക്കളും. ഏപ്രില്‍ 12 നാണ് ചാക്കോച്ചനൂം ഭാര്യയും യുകെയില്‍ എത്തിയത്. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന മൂത്തമകൻ റിജോയുടെ വീട്ടിലാണ് ആദ്യം എത്തിയത്.  പെസഹാ വ്യഴദിനത്തില്‍ (ഏപ്രില്‍ 17) കെന്റിലെ ആഷ്ഫൊര്‍ഡില്‍ താമസിക്കുന്ന ഇളയ മകന്‍ സിജോയുടെ അടുത്ത് എത്തിയതായിരുന്നു ഇരുവരും. അവിടെ നിന്നും അടുത്തുതന്നെ താമസിക്കുന്ന സിജോയുടെ സുഹൃത്തിന്റെ വീട്ടിലും പോയി.   തിരികെ സിജോയുടെ വീട്ടിലേയ്ക്ക് വരുംവഴി നിലത്ത് തലയടിച്ച് വീഴുകയായിരുന്നു. തലയടിച്ചുള്ള വീഴ്ചയിൽ ബോധം നഷ്ടപ്പെട്ടതോടെ ഉടൻതന്നെ  ആഷ്ഫൊര്‍ഡിലുള്ള എന്‍ എച്ച് എസ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രണ്ടു ദിവസത്തിനുശേഷം തലച്ചോറിലെ അമിതരക്തസ്രാവം കാരണം നില കൂടുതൽ വഷളായി.  ഇന്നലെ (തിങ്കളാഴ്ച) വൈകുന്നേരം യുകെ സമയം 5 മണിയോടുകൂടി പ്രിയപ്പെട്ടവരെ  തനിച്ചാക്കി ചാക്കോച്ചൻ വിടപറഞ്ഞു. മരണസമയം ഭാര്യ ആനീസും മക്കളും ചെറുമക്കളുമൊക്കെ സമീപമുണ്ടായിരുന്നു.  സന്തോഷം നിറയേണ്ട ഏറെ മോഹിച്ചുനടത്തിയ, മക്കളുടെ അടുത്തേക്കുള്ള മാതാപിതാക്കളുടെ  ഒരു യുകെ യാത്ര, അപ്രതീക്ഷിത വേദനയായി മാറിയതിന്റെ ആഘാതത്തിലാണ് കുടുംബാംഗങ്ങൾ. മൃതദേഹം  നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങള്‍ നടന്നുവരുന്നു. നാട്ടിലെ സംസ്കാരവും മറ്റും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും. മൂത്തമകൻ റിജോ ജെയിംസ്  യുകെ മിഡ്‌ലാന്‍ഡ് റീജിയണ്‍ മോട്ടര്‍ വെ (മോട്ടോ സർവ്വീസ്) കമ്പനിയുടെ ഓപ്പറേഷൻ മാനേജരായി  ജോലിചെയ്യുന്നു.  സ്റ്റോക്ക് ഓൺ ട്രെന്റിൽ സ്റ്റാഫ് നഴ്‌സായ ഭാര്യ ഷിനു റിജോയാണ് ഭാര്യ. ഇളയമകൻ  സിജൊ ജെയിംസ് കെന്റ് കൗണ്ടിയിൽ സോഷ്യൽ വർക്കറാണ്. സിജോയുടെ ഭാര്യ വീണയും കെന്റിൽ നഴ്‌സാണ്.  ബ്രിട്ടീഷ് പത്രത്തിന്റെ ആദരാഞ്ജലികൾ.      

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ 'നരിവേട്ട' ; ട്രെയിലർ വൈറലാകുന്നു..

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് "നരിവേട്ട". ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട' എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട'യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന്  തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

യുക്മ ലയ്സൺ ഓഫീസറായി മുൻ ദേശീയ പ്രസിഡൻറും യുക്മ ചാരിറ്റി ഫൌണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗവുമായ മനോജ്കുമാർ പിള്ളയെ നിയമിച്ചു

  യുക്മ ലയ്സൺ ഓഫീസറായി മുൻ ദേശീയ പ്രസിഡൻറും യുക്മ ചാരിറ്റി ഫൌണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗവുമായ  മനോജ്കുമാർ പിള്ളയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2022 - 2025 കാലയളവിൽ ലയ്സൺ ഓഫീസറായി പ്രവർത്തിച്ച മനോജ്കുമാർ പിള്ളയുടെ പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ തുടർ നിയമനം. യുക്മയുടെ ആരംഭകാലം മുതൽ യുക്മ സഹയാത്രികനായിരുന്ന മനോജ് 2019 - 2022 കാലയളവിൽ സംഘടനയുടെ ദേശീയ പ്രസിഡൻ്റായിരുന്നു. യുക്മ ഏറെ വെല്ലുവിളികൾ നേരിട്ട ഒരു കാലയളവിൽ തികഞ്ഞ സമചിത്തതയോടെയും ദീർഘവീക്ഷണത്തോടും കൂടി സംഘടനയെ മുന്നോട്ട് നയിച്ച മനോജിൻ്റെ പ്രവർത്തന മികവ് യുക്മയെ കൂടുതൽ ശക്തമാക്കി. യുക്മ സൌത്ത് ഈസ്റ്റ് - സൌത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറി, റീജിയണൽ പ്രസിഡൻ്റ്, യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള മനോജ് ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ (DKC) സജീവാംഗമാണ്. യുക്മയിലെ ഏറ്റവും സജീവമായ സംഘടനകളിലൊന്നായ ഡി.കെ.സിയുടെ മുൻ പ്രസിഡൻറ് കൂടിയായ മനോജ്, ഡോർസെറ്റ് ഇന്ത്യൻ മേളയുടെ മുഖ്യ സംഘാടകൻ കൂടിയാണ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കൂട്ടായ്മയിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഈ ഭാരതീയ സാംസ്കാരിക മേളയിൽ മലയാളി സമൂഹത്തിന്റെ പ്രതിനിധിയാണ് മനോജ്. ഒരു തികഞ്ഞ കായികപ്രേമിയായ മനോജ് പ്രാദേശിക ക്രിക്കറ്റ് ലീഗിൽ കളിയ്ക്കുന്ന റോയൽ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ളബ്ബ് ചെയർമാൻ സ്ഥാനവും വഹിക്കുന്നു.  ട്രാൻസ്പോർട്ട് രംഗത്തെ പ്രമുഖ കമ്പനിയായ ഗോ സൌത്ത് കോസ്റ്റ് ലിമിറ്റഡിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മനോജിൻ്റെ ഭാര്യ ജലജ പൂൾ എൻ.എച്ച്.എസ്സ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ജോഷിക (രണ്ടാം വർഷ ഡെൻറൽ മെഡിസിൻ വിദ്യാർത്ഥിനി), ആഷിക (ഇയർ 10 വിദ്യാർത്ഥിനി), ധനുഷ് (ഇയർ 7 വിദ്യാർത്ഥി) എന്നിവർ മക്കളാണ്. പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ പ്രവർത്തനങ്ങൾക്ക് കേരള, ഭാരത സർക്കാരുകളുടെ പിന്തുണ ഉറപ്പാക്കുന്നതിനും യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, നോർക്ക, പ്രവാസി ഭാരതീയ സെൽ തുടങ്ങിയവയുമായി യുക്മയുടെ സഹകരണം ഉറപ്പാക്കുന്നതിനും മനോജിൻ്റെ പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് യുക്മ ദേശീയ പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ പറഞ്ഞു.

സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി

ഫാ. ജോമോൻ പുന്നൂസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 19വർഷമായി സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചു വരികയാണ്. 
കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. വിശുദ്ധ കര്‍മ്മങ്ങള്‍ വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി. ഓശാന ഞായറാഴ്ച ഫാ. മാത്യൂസ് അബ്രഹാമിന്റെ കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത്. പെസഹയും, ദുഃഖ വെള്ളിയും, ഉയിർപ്പിന്റെ ശുശ്രൂഷകളും ഫ്ലോറിഡയിൽ നിന്നുള്ള Rev Fr.Thomson ചാക്കോ യുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെട്ടത് . Rev Fr.മാത്യൂസ് അബ്രഹാമിന്റെ കാർമികത്വത്തിൽ ഇപ്സ്വിച്ചിലെ സെന്റ്‌ അഗസ്റ്റിൻസ് പള്ളിയിൽ നടന്ന ഓശാന ശുശ്രുഷകളും ഭക്തി സാന്ദ്രമായ പ്രദക്ഷിണവും ഏവർക്കും ഹൃദ്യാനുഭവമായി. വിശ്വാസ സമൂഹത്താൽ നിറഞ്ഞ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് ചർച്ചിൽ ഓരോ ശുശ്രുഷകൾക്കും വിശ്വാസികൾ നേർച്ചയായി കൊണ്ടുവരുന്ന സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ ഈ കൂട്ടായ്മയുടെ ഐക്യം വിളിച്ചോതുന്നു. പെസഹ ആചാരണത്തിനുശേഷം വിശ്വസികളുടെ സൗകര്യാർദ്ധം ദുഃഖ വെള്ളിയുടെ ശുശ്രുഷകൾ നടത്തപ്പെട്ടത് ഇപ്‌സ്വിച്ചിലെ ഗ്രേറ്റ് ബ്ലെകെൻഹാം ഹാളിൽ വച്ചായിരുന്നു. ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ വായനകളും, പ്രദക്ഷിണവും ഭക്തിസാന്ദ്രമായി ആഘോഷിച്ച ഇപ്‌സ്വിച് സമൂഹം ഏകദേശം 200 ഓളം പേര്‍ക്ക് നേര്‍ച്ച ഭക്ഷണമായി കഞ്ഞിയും പയറും നല്‍കി. വൈകിട്ട് ആറ് മണിയോടെ നടന്ന ഉയിർപ്പിന്റെ ശുശ്രുഷകൾക്കു Rev ഫാ. തോംസൺ ചാക്കോ നേതൃത്വം നൽകി. എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനും ഉത്‌ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെ തിരുന്നാളിന് ഏവര്‍ക്കും ഈസ്റ്റർ എഗ്ഗ് നൽകി പരസ്പരം കൈകോർത്ത് മംഗളാശംസകള്‍ നേർന്നു. ശുശ്രുഷകൾ അനുഷ്ടിച്ച വൈദീകർക്കൊപ്പം, ശുശ്രുഷക്കാരുടെയും,ഗായക സംഘത്തിന്റെയും, സർവ്വോപരി സഹകരിച്ച എല്ലാ വിശ്വാസികളുടെ യും സാന്നിധ്യ സഹായങ്ങൾക്കും, നേർച്ച ഭക്ഷണം തയ്യാറാക്കിയ എല്ലാ കുടുംബങ്ങൾക്കും, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കമ്മിറ്റി അംഗങ്ങളോടും, ട്രസ്റ്റി മനോജ് ഇടശ്ശേരിയിൽ, സെക്രട്ടറി ഷെറൂൺ തോമസ് എന്നിവർ നന്ദി രേഖപ്പെടുത്തി.

ആലപ്പുഴ ജിംഖാന' ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ, ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ സിനിമയിലെ പ്രധാന അഭിനേതാക്കളെല്ലാം ചേർന്ന് തമിഴ് താരം ശിവകർത്തികേയനുമായി കൂടിക്കാഴ്ച നടത്തി. നസ്‌ലൻ, ലുക്മാൻ, സന്ദീപ് പ്രദീപ് , ബേബി ജീൻ, അനഘ രവി എന്നിവരുമായി ശിവകാർത്തികേയൻ നടത്തിയ കൂടിക്കാഴ്ചയും, സിനിമയുടെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം അവർക്കൊപ്പം കാണുന്ന ശിവകാർത്തികേയന്റെ വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ട്രെയ്‌ലർ കണ്ട ശേഷം ചിത്രത്തെ പറ്റി ശിവകാർത്തികേയൻ നല്ല അഭിപ്രായം പങ്കുവെക്കുന്നതും വീഡിയോയിൽ കാണാൻ പറ്റും. സിനിമ തയ്യാറാക്കുന്നതിനായെടുത്ത പരിശ്രമം പൂർണ്ണമായും ട്രെയിലറിൽ നിന്നും മനസിലാക്കാൻ കഴിയുമെന്ന് കൂടി ടീമിനോട് ശിവ കാർത്തികേയൻ വ്യക്തമാക്കി. ഏതായാലും ഈ ആഴ്ച റിലീസാകുന്ന ആലപ്പുഴ ജിംഖാന താൻ തീയേറ്ററിൽ പോയി തന്നെ കാണുമെന്നും സിനിമയെ കുറിച്ചുള്ള വിശദമായ അഭിപ്രായം അറിയിക്കുമെന്നുമാണ് ജിംഖാന ടീമിനായി ശിവ കാർത്തികേയൻ നൽകിയിരിക്കുന്ന വാഗ്ദാനം. ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി U/A സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറായി എത്തുന്ന ചിത്രത്തിന്റെ സിനിമയുടെ ഓൾ കേരള ബുക്കിങ്,  ഓൺലൈൻ സൈറ്റുകളിൽ ആരംഭിചിരിക്കുന്നു. മമ്മൂട്ടി ചിത്രമായ ബസൂക്ക, ബേസിൽ ചിത്രമായ മരണമാസ് എന്നിവക്കൊപ്പം ക്ലാഷ് റിലീസയെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണിപ്പോൾ കാണാനാകുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.  

Other News in this category

  • സൈബർ ആക്രമണം: മാർക്ക് ആൻഡ് സ്പെൻസറിനുശേഷം കോ - ഓപ്‌സും ഹാരോഡ്‌സും ആക്രമിക്കപ്പെട്ടു; ഓൺലൈൻ അവാർഡുകൾ ഒന്നാകെ തകരാറിലാകുമോ എന്ന് ആശങ്ക!
  • നിരവധി മലയാളികൾ അടക്കം ജോലിചെയ്യുന്ന പ്രമുഖ എൻഎച്ച്എസ് ഹോസ്പിറ്റൽ 780 തിലധികം സ്റ്റാഫുകളെ പിരിച്ചുവിടും; ചെലവ് ചുരുക്കലിന്റെ ഭാഗമായി പിരിച്ചുവിടൽ നടപടി!
  • ഇംഗ്ലണ്ടിൽ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പ്, രാത്രി 10 വരെ വോട്ടുചെയ്യാം, സർവേകളിൽ ലേബറുകൾക്കും ടോറികൾക്കും തിരിച്ചടി; റിഫോം യുകെയ്ക്ക് നേട്ടം, രാത്രിമുതൽ ഫലങ്ങൾ അറിയാം, വെള്ളിയാഴ്ച്ച വൈകിട്ടോടെ മുഴുവൻ ഫലങ്ങളും പുറത്തുവരും
  • മീനച്ചിലാറ്റിൽ ചാടിമരിച്ച ജിസ്‌മോളുടെ ഭർത്താവിനെയും ഭർതൃപിതാവിനെയും പോലീസ് അറസ്റ്റുചെയ്തു; ഭർത്തൃമാതാവിനും സഹോദരിയ്ക്കും എതിരെ കേസില്ലാത്തത് ദുരൂഹമെന്ന് ബന്ധുക്കൾ
  • മെയ് 1 യുകെയിലെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനം ആയേക്കും, ഇംഗ്ലണ്ടിൽ താപനില 29 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രവചനം! സൂര്യാഘാത - പോളൻ മുന്നറിയിപ്പ്; വാരാന്ത്യത്തോടെ ചൂടുകുറയും, മഴയും തണുപ്പും കടന്നുവരും
  • വാങ്ങിയവർ കഴിക്കരുത്.. ഹോട്ട് & സ്പൈസി ചിക്കൻ ബ്രെസ്റ്റ് സ്ലൈസുകൾ അസ്ദ തിരിച്ചുവിളിച്ചു; തിരിച്ചെത്തിച്ചാൽ റീഫണ്ട് നൽകുമെന്നും സൂപ്പർ മാർക്കറ്റ് വമ്പൻ
  • അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യ ആക്രമിക്കുമെന്ന് പാക്ക് മന്ത്രി! ശക്തമായി തിരിച്ചടിയ്ക്കും; ഇന്ത്യൻ സേനാ തലവൻമാർക്ക് മോദിയുടെ അനുമതി, യുദ്ധഭീതിയിൽ പ്രവാസലോകവും, നേരിട്ടുള്ള യുദ്ധമായാൽ വർഷങ്ങൾ നീണ്ടുനിന്നേക്കും
  • കറൻസി നോട്ടുകളായി പണം സ്വീകരിക്കേണ്ടത് ഷോപ്പുകളിൽ നിർബന്ധമാക്കേണ്ടി വരുമെന്ന് എംപിമാർ, നടപടി ഡിജിറ്റൽ ഇടപാടുകൾ നടത്താൻ കഴിയാത്തവരെ സഹായിക്കാൻ, സ്‌പെയിനിലെ പവർ ബ്ലാക്ക്ഔട്ടിലും ആളുകൾ പാടുപെട്ടു!
  • ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും തീവ്രവാദ പ്രവർത്തകർക്കും ഇനിമുതൽ അഭയാർത്ഥിയാകാൻ കഴിയില്ല, മാറ്റങ്ങളുമായി പുതിയ ബിൽ പാർലമെന്റിൽ
  • സ്‌ത്രീകളുടെ സ്തന സ്‌കാനിങ്ങിന് പുരുഷ സ്റ്റാഫുകളെ അനുവദിച്ചാൽ നിലവിലെ മാമ്മോഗ്രാം പരിശോധനക്കാരുടെ കുറവ് പരിഹരിക്കാമെന്ന് വിദഗ്ദ്ധർ; കാലതാമസം ഒഴിവാകും, സ്ത്രീകൾക്കും പുരുഷ സ്റ്റാഫുകൾ സ്‌കാൻ ചെയ്യുന്നതിന് സമ്മതം!
  • Most Read

    British Pathram Recommends