
പറന്നുയർന്ന് രണ്ട് മണിക്കൂറിനുള്ളിൽ ക്യാബിനിൽ പുക നിറഞ്ഞതിനെത്തുടർന്ന് ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി.
ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബോയിംഗ് 777 വിമാനം ശനിയാഴ്ച ഹീത്രോ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ശേഷമാണ് നാടകീയ സംഭവങ്ങൾ.
പക്ഷി ഇടിച്ചതിനെ തുടർന്നാണെന്ന് പറയുന്നു എൻജിനിൽ തീ പടരുകയും കാബിനിലേക്ക് പുക പടരുകയും ചെയ്‌തു. ഇതേത്തുടർന്ന് പറന്നുയർന്ന രണ്ട് മണിക്കൂറിനുള്ളിൽ, പ്രാദേശിക സമയം വൈകുന്നേരം 7.30 ന് വിമാനം ബോസ്റ്റണിൽ ലാൻഡ് ചെയ്തു .
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ടാറ്റ വിമാനത്തിലെ ജീവനക്കാർ ക്യാബിനിൽ പക്ഷി ഇടിക്കാനും അതിനാൽ പുക ഉയർന്നതാകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. എന്നാൽ യാത്രക്കാർക്ക് ആർക്കും പരുക്കോ മറ്റ് അസ്വാസ്ഥ്യങ്ങളോ ഉണ്ടായിട്ടില്ല.
പക്ഷിയിടിച്ചതായി സംശയിക്കുന്നതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് വിമാനം ബോസ്റ്റണിലേക്ക് തിരിച്ചുവിട്ടതെന്ന് ബ്രിട്ടീഷ് എയർവേയ്‌സിന്റെ വക്താവും വ്യക്തമാക്കി.
എമർജെൻസി ലാൻഡിങ്ങിനെ തുടർന്ന് എഞ്ചിനീയർമാർ വിമാനം പരിശോധിച്ചുവരികയാണെന്ന് ബിഎ പ്രസ്താവനയിൽ അറിയിച്ചു.
More Latest News
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനത്തില്‍ എത്തിയെന്ന് ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സർവ്വേ

ബ്രിട്ടീഷ് പാർലമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ മലയാളി ഡോക്ടർക്ക് ഉന്നത ബഹുമതി; ഡോ.ജീഷ് ജോർജ്ജിന് (കിരൺ) ലഭിച്ചത് ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാർഡ്’

പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ് ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും

ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
