
അമ്മയുടെ മാറ്റിവച്ച ഗർഭപാത്രത്തിൽ, യുകെയിൽ ഇതാദ്യമായി ശിശു ജനിച്ചു. ചരിത്രത്തിൻറെ ഭാഗമാകാൻ ഭാഗ്യം സിദ്ധിച്ച് ബ്രിട്ടന്റെ മണ്ണിലേക്ക് പിഞ്ചുകാൽ വച്ചത് പെൺകുട്ടി! ബ്രിട്ടീഷ് മെഡിക്കൽ ലോകം അവളെ അത്ഭുത പെൺകുട്ടി എന്ന് വിളിക്കുന്നു. കുഞ്ഞിന്റെ അമ്മയായ 36 കാരിയായ ഗ്രേസ് ഡേവിഡ്‌സൺ പ്രവർത്തനരഹിതമായ ഗർഭപാത്രവുമായാണ് ജനിച്ചത്. സ്വാഭാവിക രീതിയിൽ ഗർഭിണിയാകുക അവർക്ക് അസാധ്യമായിരുന്നു. യു.എസ് അടക്കം ലോകത്തിൻറെ പല ഭാഗത്തും ഗർഭപാത്രങ്ങൾ മാറ്റിവെച്ച് സ്ത്രീകൾ കുട്ടികൾക്ക് ജന്മം നൽകിയെങ്കിലും ബ്രിട്ടനിൽ ഇതുവരെ അത് വിജയകരം ആയിരുന്നില്ല. അതിനിടെ സ്വന്തം സഹോദരി തന്നെ ഗ്രേസ് ഡേവിഡ്‌സണിന്റെ രക്ഷയ്‌ക്കെത്തി. 2023 ൽ അവരുടെ സഹോദരിയുടെ ഗർഭപാത്രം ഡോക്ടർമാർ ഗ്രേസിൽ വച്ചുപിടിപ്പിച്ചു. അന്ന് യുകെയിലെ ഒരേയൊരു വിജയകരമായ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു അത്. ആ പയനിയറിംഗ് ശസ്ത്രക്രിയയ്ക്ക് രണ്ട് വർഷത്തിന് ശേഷം, ഫെബ്രുവരിയിൽ ഗ്രേസ് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. ഗർഭപാത്രം ദാനം ചെയ്ത ഗ്രേസിന്റെ സഹോദരിയുടെ പേരാണ് അവരും ഭർത്താവ് ആംഗസും (37) മകൾക്ക് നൽകിയത് - ആമി. രണ്ട് കിലോയിൽ കൂടുതൽ (നാലര പൗണ്ട്) ഭാരമുള്ള കുഞ്ഞ് ആമിയെ ആദ്യമായി കൈയിലെടുക്കുന്നത് അവിശ്വസനീയവും അതിശയകരവുമായിരുന്നുവെന്ന് അമ്മ ഗ്രേസ് പറയുന്നു. വടക്കൻ ലണ്ടനിൽ താമസിക്കുന്ന ഗ്രേസും ഭർത്താവ് ആംഗസും സ്കോട്ട്ലൻഡിൽ നിന്നുള്ളവരാണ്. മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രം ഉപയോഗിച്ച് ഇനി രണ്ടാമത്തെ കുട്ടിയുണ്ടാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. ആദ്യം അജ്ഞാതയായി തുടരാനാണ് ദമ്പതികൾ ആഗ്രഹിച്ചിരുന്നത്, ഗ്രേസിന്റെ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ദാതാക്കളെ ഉപയോഗിച്ച് മൂന്ന് ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കൂടി നടത്തിയതായി ശസ്ത്രക്രിയാ സംഘം പറഞ്ഞു. തുടർന്നും ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായി ആകെ 15 എണ്ണം നടത്താനാണ് മെഡിക്കൽ ടീം ലക്ഷ്യമിടുന്നത്.
More Latest News
ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്

ഇന്ന് ലോകമാതൃദിനം:അമ്മയുടെ സ്നേഹത്തിന് പകരം ആലിംഗനങ്ങളും നന്ദിവാക്കും പങ്കുവയ്ക്കാനൊരു ദിനം

പാക് ഡ്രോൺ ആക്രമണം : ഉദ്ദംപൂരിൽ സൈനികന് വീരമൃത്യു.ആക്രമണം ഉണ്ടായത് വെടിനിർത്തൽ പ്രഖ്യാപനത്തിന് മുൻപ്

ഒരിക്കൽക്കൂടി ജയിലർ വേഷമണിയാൻ ഒരുങ്ങി രജനികാന്ത് : കോഴിക്കോട് പുരോഗമിക്കുന്ന ജയിലർ-2 ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് രജനികാന്ത് ഉടൻ എത്തിച്ചേരും

കരിയർ സംബന്ധിച്ച പ്രത്യേക പോഡ്‍കാസ്റ്റ് ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്‌നുള.ഇപ്പോൾ സ്‍പോട്ടിഫൈ, യൂട്യൂബ്, ആപ്പിൾ പോഡ്‍കാസ്റ്റ് എന്നിവയിലൂടെ അറിയാം മികച്ച കരിയർ സാധ്യതകൾ
