
വെയിൽസിലെ പ്രകൃതിസുന്ദര ദേശവും അറിയപ്പെടുന്ന ടൂറിസ്റ് കേന്ദ്രവുമായ പൊത്കോൾ ഉൾപ്പെടുന്ന ബ്രിഡ്ജെണ്ടിലെ മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബ്രിഡ്ജെണ്ട് മലയാളി അസോസിയേഷൻ രൂപീകൃതമാകുവാൻ സഹായിച്ചതിന് ശേഷം കഴിഞ്ഞ നാല് വർഷമായി പ്രസിഡന്റ് ആയി പ്രവർത്തിച്ച ശ്രീ പോൾ പുതുശ്ശേരിയുടെയും സെക്രട്ടറി ആയ മാമ്മൻ കടവിലിന്റെയും നേതൃത്വത്തിൽ ഉണ്ടായിരുന്ന കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതിനാൽ രതീഷ് രവി പ്രസിഡന്റ് ആയും, അരുൺ സൈമൺ ജനറൽ സെക്രട്ടറി ആയും, ഷബീർ ബഷീർ ഭായ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി നിലവിൽ വന്നു. വളരെ ശക്തമായ ഒരു യുവ നേതൃത്വമാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബ്രിഡ്ജ്ണ്ടിലെ എല്ലാ മലയാളികളെയും ഒരുമിപ്പിച്ചുകൊണ്ട് അവരുടെ കലാ-കായിക മേഖലകളിൽ പ്രവർത്തിക്കുവാനും, ഓണം, ക്രിസ്മസ്, പുതുവർഷം എന്നീ അവസരങ്ങളിൽ അംഗങ്ങൾക്ക് വേണ്ടി നല്ല രീതിയിൽ ഇവെന്റുകൾ നടത്തും. കൂടാതെ ടൂർ, ചാരിറ്റി ഇവെന്റ്സ് എന്നിവ നടത്തുവാനും അസോസിയേഷൻ പ്രതിജ്ഞ ബന്ധമാണ് എന്ന് പ്രസിഡന്റ് അറിയിച്ചു. രണ്ടുവർഷമാണ് തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിയുടെ കാലാവധി. പ്രസിഡന്റ് ആയ രതീഷ് രവിയുടെ നേതൃത്വത്തിൽ അരുൺ സൈമൺ ജനറൽ സെ ക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പുതിയതായി വന്ന മറ്റു കമ്മിറ്റി അംഗങ്ങൾ താഴെ പറയുന്നവർ ആണ്. ട്രഷറർ; ഷബീർ ബഷീർ ഭായ്, വൈസ് പ്രസിഡന്റ്- അനിത മേരി ചാക്കോ, ജോയിന്റ് സെക്രട്ടറി- ലിജോ തോമസ്, ജോയിന്റ് ട്രഷറർ- ജോമറ്റ് ജോസഫ്, പി ആർ ഒ; ആന്റണി എം ജോസ്, മീഡിയ കോഓർഡിനേറ്റർ- നിഖിൽ രാജ്, ആർട് കോഓർഡിനേറ്റർമാരായി മേരി സിജി ജോസ്, സ്റ്റെഫീന ജോസ്, രാജു ശിവകുമാർ, സ്പോർട്സ് കോഓർഡിനേറ്റർമാരായി ബൈജു തോമസ്, പ്രിൻസി റിജോ, ലേഡീസ് ഫോറം- ഫെമി റേച്ചൽ കുര്യൻ. പ്രോഗ്രാം കോഓർഡിനേറ്റർമായി റീനു ബേബി, സജേഷ് കുഞ്ഞിറ്റി, സേഫ്റ്റി ഓഫീസർ- അനീസ് മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി നിഖിൽ ജോസഫ്, അൽഫിൻ ജോസഫ്, ജിജോ പുത്തൻപുരക്കൽ ജോസ്, ലിജോ തോമാസ് എന്നിവരും, എക്സ് ഒഫീഷ്യൽ മെമ്പേഴ്‌സ് ആയി പോൾ പുതുശ്ശേരിയും മാമൻ കടവിൽ എന്നിവരും പുതിയതായി തെരഞ്ഞെടുക്കപ്പെട്ടു.
More Latest News
സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി

ആലപ്പുഴ ജിംഖാന' ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ, ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി

പൃഥ്വിരാജിനാണ് മുഴുവൻ പ്രശ്നവും, അവസരവാദം കളിച്ച മല്ലിക, ആ നീക്കം ക്ലച്ച് പിടിച്ചില്ല'; ശാന്തിവിള ദിനേശ്

എമ്പുരാൻ ഇങ്ങനെ എടുത്തതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യം, മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടി; മുൻ ഡിജിപി ആർ ശ്രീലേഖ

യുക്മ ചാരിറ്റി ഫൗണ്ടേഷന് പുതിയ നേതൃത്വം, അലക്സ് വർഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ, ഷാജി തോമസ് സെക്രട്ടറി
