18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : സ്പാർ ബ്രാൻഡ് ഫ്രഷ് ചിക്കനിലും അണുബാധ..! മൂന്ന് ചിക്കൻ പ്രൊഡക്ടുകൾ സ്പാർ തിരിച്ചുവിളിച്ചു; കഴിക്കരുതെന്നും നിർദ്ദേശം >>> പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ലണ്ടനിലെ രണ്ട് വസതികൾക്ക് തീയിട്ടു! 21 കാരനായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു, തീവ്രവാദബന്ധം അന്വേഷിക്കുന്നു >>> ദുബൈയിൽ മലയാളി യുവതിയെ കൊലപ്പെടുത്തി രക്ഷപെടാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ; ആനിമോൾ വിവാഹത്തിൽ നിന്നും പിന്മാറിയത് വൈരാഗ്യമായി >>> യുകെയിൽ വീണ്ടും മലയാളി യുവാവിന്റെ ദുരൂഹമരണം.. ലെസ്റ്ററിൽ റോയൽ മെയിൽ ജീവനക്കാരനായ 32 കാരനെ മരിച്ചനിലയിൽ കണ്ടെത്തിയത് വീട്ടിൽ! >>> വിദേശ ഹെൽത്ത് കെയർ വിസ അവസാനിപ്പിക്കും, സ്‌കിൽഡ് വർക്കേഴ്‌സിനും ഡിപെൻഡന്റുകൾക്കും നിയന്ത്രണങ്ങൾ, പോസ്റ്റ് സ്റ്റഡി കാലാവധി കുറച്ചു, ഇംഗ്ലീഷ് ടെസ്റ്റ് നിർബന്ധം, സെറ്റില്മെന്റിന് കൂടുതൽ സമയം; യുകെയിലെ പുതിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ വിശദമായി അറിയുക >>>
Home >> EDITOR'S CHOICE
ഇതാണ് 1600 രൂപ വിലയുള്ള ആ സ്‌ട്രോബെറി പഴം, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഇത്രയും വിലയുള്ള സ്‌ട്രോബെറി പഴം വാങ്ങി കഴിക്കാന്‍ ഒരു കാരണം ഉണ്ട്

സ്വന്തം ലേഖകൻ

Story Dated: 2025-02-26

സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സറായ അലിസ്സ ആന്റോസിയ വില കൂടിയ സ്‌ട്രോബറി പഴം കഴിക്കാന്‍ ആഗ്രഹിച്ചു. ഈ പഴം വാങ്ങി കഴിക്കാന്‍ ഒരു കാരണം ഉണ്ട്. എറൂഹോണ്‍ എന്ന ആഡംബര പലചരക്ക് കടയില്‍ വില്‍ക്കുന്ന വെറും ഒരു സ്‌ട്രോബെറി മാത്രം വാങ്ങാന്‍ അവള്‍ അങ്ങനെ തീരുമാനിക്കുകയായിരുന്നു.

ഇതിന് കാരണമോ പല സെലിബ്രിറ്റികള്‍ക്കും ഇഷ്ടമുള്ള സ്‌ട്രോബെറി പഴം ആയതിനാലാണ് യുവതി ഇത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നത്. ഇതിന്റെ വീഡിയോ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

എറൂഹോണ്‍ സ്റ്റോറിന് പുറത്ത് ഇറങ്ങിയ അലിസ്സ ആന്റോസി തന്റെ കൈയിലുള്ള വില കൂടിയ സ്‌ട്രോബെറി പഴം രൂചിച്ച് നോക്കിക്കൊണ്ട് 'ഇത് എറൂഹോണ്‍സില്‍ നിന്നുള്ള 19 ഡോളര്‍ വിലയുള്ള ഒരു സ്‌ട്രോബെറിയാണ്, ലോകത്തിലെ ഏറ്റവും മികച്ച രുചിയുള്ള സ്‌ട്രോബെറി പോലെയാണ് ഇത് എന്ന് വീഡിയോയില്‍ നോക്കി പറയുന്നു. എല്ലി അമായി (Elly Amai) വില്‍ക്കുന്ന 'ഓര്‍ഗാനിക് സിംഗിള്‍ ബെറി' ജപ്പാനിലെ ക്യോട്ടോയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാരണം 'ജപ്പാനിലെ ഏറ്റവും പ്രശസ്തമായ ഫാമുകളില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പഴങ്ങള്‍' മാത്രമേ അവിടെ വില്‍ക്കുന്നുള്ളൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വീഡിയോയില്‍ പ്ലാസ്റ്റിക്ക് പാത്രത്തിനകത്ത് ഒരു ചുവന്ന സ്‌ട്രോബറി ഒരു ട്രേയില്‍ ഘടിപ്പിച്ചിരിക്കുന്നതായി അലിസ്സ  പറയുന്നു, അത് കഴിക്കാന്‍ ഒരു ഹാന്‍ഡില്‍ ആയി ഉപയോഗിക്കാം അവള്‍ കൂട്ടിച്ചേര്‍ത്തു. 'വൗ. അതാണ് ഏറ്റവും നല്ല സ്‌ട്രോബെറി. അത് പക്ഷേ, ഭ്രാന്താണ്. അതെ, അതാണ് ഞാന്‍ ഇതുവരെ കഴിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല സ്‌ട്രോബെറി - എന്റെ ജീവിതത്തില്‍. ഒരു സ്‌ട്രോബെറിക്ക്, 19. ഡോളര്‍.  എനിക്ക് അതിന്റെ അവസാനത്തെ കഷണം മുഴുവന്‍ കഴിക്കണം,'  അലിസ്സ വീഡിയോയില്‍ പറയുന്നു. വീഡിയോയ്ക്ക് പക്ഷേ, സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പലരും ഇത്രയും വിലയുള്ള സ്‌ട്രോബറിയും വില കുറഞ്ഞ സ്‌ട്രോബറിയും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കുമെന്ന് ചോദിച്ചു.

More Latest News

ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ബിസിനസ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയർ ദാതാവായ ടാലി സൊല്യൂഷന്‍സ് ടാലി പ്രൈം 6.0 അവതരിപ്പിച്ചു. ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങള്‍ക്കുള്ള (എസ്എംഇ) സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനും, കണക്റ്റഡ് ബാങ്കിംഗ് സുഗമമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണിത്. ടാലി പ്രൈമിന്റെ ഈ നവീകരിച്ച പതിപ്പ് ബിസിനസുകള്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും ബാങ്ക് റികണ്‍സിലിയേഷന്‍, ബാങ്കിംഗ് ഓട്ടോമേഷന്‍, സാമ്പത്തിക മാനേജ്മെന്റ് എന്നിവ സുഗമമാക്കും. ഇ-ഇന്‍വോയ്സിംഗ്, ഇ-വേ ബില്‍ ജനറേഷന്‍, ജി എസ് ടി ചട്ടങ്ങള്‍ക്ക് അനുസൃതമായ പ്രവര്‍ത്തനങ്ങൾ, സേവനങ്ങള്‍ എന്നിവ നല്‍കുന്നതിലുള്ള വൈദഗ്ദ്ധ്യം കൂടുതല്‍ മികച്ചതാക്കി സംയോജിത ബാങ്കിംഗ് വഴി എസ്എംഇകളെ ശാക്തീകരിക്കുന്നതിന് ഇത് സഹായിക്കുന്നു. കണക്റ്റഡ് ബാങ്കിംഗ് എന്ന ഈ സവിശേഷത, ബാങ്കിങ് പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും ടാലിയിലേയ്ക്ക് കൊണ്ടുവരുന്നു. ഈ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ക്ക് തത്സമയ ബാങ്ക് ബാലന്‍സുകളും ഇടപാട് അപ്ഡേറ്റുകളും നേരിട്ട് പരിശോധിക്കാന്‍ കഴിയും. കൂടാതെ, യുപിഐ പേയ്മെന്റുകളുടെയും പേയ്മെന്റ് ലിങ്കുകളുടെയും സംയോജനം കളക്ഷനുകള്‍ ലളിതമാക്കുകയും, സുഗമമായ സാമ്പത്തിക ഇടപാട് ഉറപ്പാക്കുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, വിവിധ ആക്സസ് കണ്‍ട്രോളുകള്‍, തത്സമയ തട്ടിപ്പ് കണ്ടെത്തല്‍ എന്നിവയിലൂടെ ഉപയോക്താക്കൾക്കായി മികച്ച സുരക്ഷയും ടാലിപ്രൈം 6.0 നൽകുന്നുണ്ട്.

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ വന്ന വെടിനിർത്തൽ പ്രഖ്യാപനതിന് ശേഷവും,ഇന്നലെ രാത്രി പഞ്ചാബിലെ ജലന്ധറിലും,ജമ്മുവിലെ സാംബ മേഖലയിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തി.അപകട സാധ്യത നിലനിലക്കുന്ന ഈ സാഹചര്യത്തിൽ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സർവീസുകൾ റദ്ദാക്കി.ജമ്മു, അമൃത്സർ, ചൻഡീഗഡ്, ലേ, ശ്രീനഗർ,രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. പുതിയ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനത്തിൽ എത്തിയതെന്നും,ഇത് മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദമുണ്ടെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇൻഡിഗോ അറിയിച്ചു.സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്ന് വ്യക്തമാക്കിയ കമ്പനി വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കും മുന്പേ യാത്രക്കാർ ആപ്പ് വഴി വിമാനത്തിന്റെ സർവീസ് സ്ഥിതി നോക്കേണമെന്നും നിർദേശിച്ചു.മറ്റനേകം യാത്രക്കാർ ആശ്രയിക്കുന്ന എയർ ഇന്ത്യ വിമാനക്കമ്പനിയും ജമ്മു,ലേ,ജോഥ്പുർ,അമൃത്സർ,ഭുജ്,ജാംനഗർ, ചൻഡീഗഡ്,രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. 

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

തുടരും എന്ന മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ ആരവം തീർക്കുമ്പോൾ സംവിധായകനെന്ന നിലയിൽ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് തരുൺ മൂർത്തി. അഭിമുഖങ്ങളിലെല്ലാം തന്നെ സിനിമയോടുള്ള ഇഷ്ടവും,തന്റെ കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന തരുണിന്റെ ലഹരിയെക്കുറിച്ചുള്ള പരാമർശം ഇപ്പോൾ ഏറെ ചർച്ചയാവുകയാണ്.സിനിമക്ക് പിന്നിലെ ക്രീയേറ്റിവിറ്റിക്കായി താൻ ഒരു ലഹരിയും ഉപയോഗിക്കാറില്ല എന്നും സിനിമയുണ്ടാക്കി അത് പ്രേക്ഷകരാൽ നിറഞ്ഞ തിയേറ്ററിൽ പ്രദർശിപ്പിക്കു ന്നതാണ് ഞങ്ങളുടെ ലഹരിയെന്നും അദ്ദേഹം പറഞ്ഞു.കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി 'തുടരുമോ കഥയുടെ കാലം' എന്ന വിഷയത്തിൽ അരങ്ങേറിയ ചർച്ചയിൽ തന്റെ സെറ്റിൽ കൂടെയുള്ള ആരെങ്കിലും ലഹരി ഉപയോഗിച്ചാൽ അടുത്ത ദിവസം മുതൽ അയാൾക്ക് അവിടെ സ്ഥാനമുണ്ടാകില്ല എന്നും തരുൺ കൂട്ടിച്ചർത്തു.മലയാളസിനിമയുടെ പിന്നാമ്പുറങ്ങളിലെ ലഹരി വാർത്തകൾ ഏറി വരുന്ന സാഹചര്യത്തിൽ ഇതുപോലെയുള്ള ചർച്ചകൾ സംഘടിപ്പിക്കേണ്ടത് ആവശ്യമാണ്‌.കലയുടെ പൂർണ്ണരൂപം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയിൽ കലയും, കലാകാരനും ഒരു കൃത്രിമലഹരിയുടെയും അടിസ്ഥാനമില്ലാതെ വേണം അത്ഭുതങ്ങൾ തീർക്കാൻ എന്ന സന്ദേശം അവിടെ നിറഞ്ഞു നിൽക്കും. അജോയ് ചന്ദ്രൻ മോഡറേറ്ററായി വന്ന് പല ചർച്ചകൾക്കും ഇടം തീർത്ത പരിപാടിയിൽ ബിജിപാൽ,ഷിബു ചക്രവർത്തി, പി. എഫ്. മാത്യൂസ്, ബിപിൻ ചന്ദ്രൻ, എ.വി പവിത്രൻ, ഫാസിൽ മുഹമ്മദ്,താഹിറ കല്ലുമുറിക്കൽ, എ. വി അനൂപ്,ഷെർഗ സന്ദീപ്, ഷെഗ്ന,വിജയകുമാർ ബ്ലാത്തൂർ, ജോഷി ജോസഫ്,എം എസ് ബനേഷ്, പി പ്രേമചന്ദ്രൻ, സന്തോഷ്‌ കീഴാറ്റൂർ, ഷെറി, മനോജ്‌ കാന എന്നിവർ സംസാരിച്ചു.

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

പഹൽഗാം പാക് ഭീകരാക്രമണത്തിന്റെയും, ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്റെയും തുടർന്നുണ്ടായ സംഘർഷാവസ്ഥയുടെയും അടിസ്ഥാനത്തിൽ സുരക്ഷാനടപടിയെന്ന നിലയിൽ നിർത്തിവച്ചിരുന്ന ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച മുതൽ പുനരാരംഭിക്കാം എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് ബിസിസിഐ. കനത്ത സംഘർഷം നിലനിന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒൻപതാം തീയതിയാണ് മത്സരങ്ങൾ ഒരാഴ്ചത്തേക്ക് മാറ്റിവച്ചത്. ഇനിയും ബാക്കിനിൽക്കുന്ന 17 മത്സരങ്ങൾ ആറു വേദികളിലായി നടക്കും. മെയ്‌ 29,30,ജൂൺ ഒന്ന് എന്നീ തീയതികളിലാവും പ്ലേഓഫ് മത്സരങ്ങൾ നടക്കുക.ജൂൺ മൂന്നിനാവും ഫൈനൽ മത്സരം. പ്ലേഓഫ്,ഫൈനൽ മത്സരങ്ങളുടെ വേദികൾ പിന്നീട് തീരുമാനിക്കും.ഇന്ത്യ-പാക് സംഘർഷത്തിന്റെ അലകൾ ഇപ്പോഴും അടങ്ങാത്തതിനാൽ അഹമ്മദാബാദ്, ജയ്പുർ, ബെംഗളൂരു,ഡൽഹി,ലക്ക്നൗ, മുംബൈ എന്നിവിടങ്ങളിലേക്ക് വേദികൾ ചുരുക്കിയിരിക്കുകയാണ്.പ്ലേഓഫ് സ്ഥാനത്തിന് വേണ്ടി കടുത്ത പോരാട്ടം നടക്കുന്ന ഇപ്രാവശ്യത്തെ ഐപിഎൽ മത്സരത്തിൽ ഗുജറാത്ത്,ബെംഗളൂരു,പഞ്ചാബ് എന്നീ ടീമുകളാണ് പോയിന്റ് അടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്നത്.

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതു യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡന്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍, സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍), ജിമിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഷാജി പോള്‍ (ജോയിന്റ് സെക്രട്ടറി),  നീതു ജിമിന്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജെയിസണ്‍ മാത്യു (സ്‌പോര്‍ട്ട്‌സ് കോ- ഓര്‍ഡിനേറ്റര്‍), അനൂപ് ചിമ്മന്‍ (സോഷ്യല്‍ മീഡിയ കോ ഓഡിനേറ്റര്‍), സുമേഷ് അരന്ദാക്ഷന്‍ (യുക്മ കോഡിനേറ്റര്‍), തോമസ് രാജന്‍ (യുക്മ കോഡിനേറ്റര്‍), ടോമി പാറയ്ക്കല്‍ (യുക്മ കോഡിനേറ്റര്‍). കൂടാതെ യുക്മ കോര്‍ഡിനേറ്റര്‍ ലോക്കല്‍ സപ്പോര്‍ട്ടര്‍ ആയി റീജാ രാജനേയും തിരഞ്ഞെടുത്തു.  

Other News in this category

  • ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും
  • വിവാഹത്തിന് സാക്ഷിയാവാന്‍ ഇനി മുതല്‍ വളര്‍ത്തു മൃഗങ്ങളും എത്തു; ന്യൂയോര്‍ക്ക് അടക്കം 29 യുഎസ് സംസ്ഥാനങ്ങള്‍ അംഗീകാരം നല്‍കി
  • ഇത്രയും വെറൈറ്റിയായ വിവഹമോ? വധുവിനെ യാത്ര അയക്കുന്ന ചടങ്ങില്‍ അകടമ്പടിയായി എത്തിയത് അനേകം ബുള്‍ഡോസറുകള്‍!!
  • ജോലി കിട്ടിയതും യുവതി ജോലി ഉപേക്ഷിച്ചു, അതിന് കാരണം ഇന്റര്‍വ്യൂ ദിവസം ഉണ്ടായ സംഭവം, സംഭവം കേട്ട് ഇതെന്താ ഇങ്ങനെ എന്ന് സോഷ്യല്‍ മീഡിയ
  • കൈയ്യില്‍ ഗ്ലൗസും മുഖത്ത് മാസ്‌ക്കും, വൃത്തിയുടെ കാര്യത്തില്‍ നൂറ് മാര്‍ക്ക്, സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന വീഡിയോ വൈറലാകുന്നു
  • ഒരു മാസം കഴിച്ചത് ആയിരം മുട്ടകള്‍, ഓരോ ദിവസം മുട്ട കഴിക്കുന്നത് അനുസരിച്ച് ശരീരത്തില്‍ പരിശോധനകള്‍, മാറ്റം കണ്ട് ഞെട്ടി യുവാവ്
  • ഈ വീട് കണ്ടാല്‍ ആരും ചോദിക്കുന്ന ചോദ്യം ഇതിനാണോ രണ്ടരക്കോടി രൂപ എന്ന്? സോഷ്യല്‍ മീഡിയയെ തന്നെ ഞെട്ടിച്ച വീടിന്റെ വില കേട്ടാല്‍ ഞെട്ടും
  • വരന് വിവാഹാഘോഷം ആസൂത്രണം ചെയ്യാനെത്തിയ 'വെഡ്ഡിങ് പ്ലാനറു'മായി പ്രണയം, തന്റെ കാമുകന് മറ്റൊരു 'കാമുകന്‍' ഉണ്ടെന്ന് അറിഞ്ഞ് ഞെട്ടി യുവതി
  • വിവാഹം കഴിക്കുന്ന ദമ്പതികള്‍ ആദ്യത്തെ മൂന്ന് ദിവസത്തോക്ക് മലമൂത്ര വിസര്‍ജ്ജനം ചെയ്യരുത്, വിചിത്ര ആചാരമുള്ള ഒരു ഗോത്രം
  • 40 കോടി ആസ്തിയുള്ള യുസ്എയിലെ കാലിഫോര്‍ണിയയിലെ പൂച്ചയെ കുറിച്ച് അറിയോ? ഇതാണ് ലോകത്തിലെ ഏറ്റവും ധനികയായ പൂച്ച
  • Most Read

    British Pathram Recommends