
വില്ലന്‍ കഥാപാത്രവും നായകന്‍ കഥാപാത്രവും ചെയ്ത് അമ്പരപ്പിച്ച വിജയ് രാഘവന്റെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു 'കിഷ്‌കിന്ധ കാണ്ഡം'. 60കളില്‍ നില്‍ക്കുന്ന ഒരു വ്യക്തിയുടെ എല്ലാ മനറിസവും ഉള്‍ക്കൊണ്ട് ചെയ്ത ഈ കഥാപാത്രം നിരവധി പ്രശംസ ഏറ്റുവാങ്ങിയതാണ്.
ഇപ്പോഴിതാ വിജയരാഘവന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഔസേപ്പിന്റെ ഒസ്യത്തി'നെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.
നവാഗതനായ ശരത്ചന്ദ്രന്‍ ആര്‍.ജെ സംവിധാനം ചെയ്യുന്ന ചിത്രം കിഴക്കന്‍മലമുകളില്‍ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്റെ ഉടമയും എണ്‍പതുകാരനുമായ ഔസേപ്പിന്റേയും മൂന്നാണ്മക്കളുടെയും കഥയാണ് പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒട്ടേറെ വൈകാരികമായ അഭിനയമുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ടെന്നും ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. മാര്‍ച്ച് ഏഴിനാണ് ചിത്രത്തിന്റെ റിലീസ്.
ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍ എന്നിവരാണ് ഔസേപ്പിന്റെ മക്കളായെത്തുന്നത്. ലെന, ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണന്‍, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോര്‍ഡി പൂഞ്ഞാര്‍, സെറിന്‍ ഷിഹാബ്, ബ്രിട്ടോ ഡേവീസ്, അജീഷ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.
മെയ്ഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്വേര്‍ഡ് അന്തോണിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രചന ഫസല്‍ ഹസന്‍, ഛായാഗ്രഹണം അരവിന്ദ് കണ്ണാ ബിരന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ അബ്രഹാം ചെറിയാന്‍, എക്സി.പ്രൊഡ്യൂസേഴ്സ് സുശീല്‍ തോമസ്, സ്ലീബ വര്‍ഗ്ഗീസ്, എഡിറ്റര്‍ ബി അജിത് കുമാര്‍, സംഗീതം സുമേഷ് പരമേശ്വര്‍, അക്ഷയ് മേനോന്‍, ബിജിഎം അക്ഷയ് മേനോന്‍, ഗായകന്‍ ജിതിന്‍ രാജ്, സൗണ്ട് ഡിസൈന്‍, വിപി മോഹന്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിന്‍ജോ ഒറ്റത്തൈക്കല്‍, ചീഫ് അസോ.ഡയറക്ടര്‍ കെജെ വിനയന്‍, ആര്‍ട്ട് അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ് നരസിംഹ സ്വാമി, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പാടി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രതാപന്‍ കള്ളിയൂര്‍, ഡിസൈന്‍ ആന്‍ഡ് പബ്ലിസിറ്റി സ്റ്റിര്‍ഡ് ക്രിയേറ്റീവ്, ഡിഐ ഫ്യൂച്ചര്‍ വര്‍ക്സ്, വിതരണം സെന്‍ട്രല്‍ പിക്ചേഴ്സ്, ഡിജിറ്റല്‍ പ്രൊമോഷന്‍ ഒബ്സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്സ്, പിആര്‍ഒ ആതിര ദില്‍ജിത്ത്. കുട്ടിക്കാനം, ഏലപ്പാറ, ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
More Latest News
സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി

ആലപ്പുഴ ജിംഖാന' ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ, ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി

പൃഥ്വിരാജിനാണ് മുഴുവൻ പ്രശ്നവും, അവസരവാദം കളിച്ച മല്ലിക, ആ നീക്കം ക്ലച്ച് പിടിച്ചില്ല'; ശാന്തിവിള ദിനേശ്

എമ്പുരാൻ ഇങ്ങനെ എടുത്തതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യം, മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടി; മുൻ ഡിജിപി ആർ ശ്രീലേഖ

യുക്മ ചാരിറ്റി ഫൗണ്ടേഷന് പുതിയ നേതൃത്വം, അലക്സ് വർഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ, ഷാജി തോമസ് സെക്രട്ടറി
