
മലങ്കര യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം. ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഷട്ടില്‍ ടൂര്‍ണമെന്റ് ബേസിങ്‌സ്റ്റോക്ക് സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ ആതിഥേയത്വത്തില്‍ 2025 ഫെബ്രുവരി 22 ശനിയാഴ്ച സമുചിതമായി നടത്തുകയുണ്ടായി.
യുകെ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നും 20 ടീമുകള്‍ മാറ്റുരച്ച കായിക മാമാങ്കത്തില്‍ ബോസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഇടവകയെ പ്രതിനിധീകരിച്ച ആഷിഷും ആല്‍വിനും എവര്‍റോളിങ്ങ് ട്രോഫിക്കും ഒന്നാം സമ്മാനമായ 301 പൗണ്ടിനും അര്‍ഹരായി.
രണ്ടാം സമ്മാനമായ 201 പൗണ്ടിനും വ്യക്തിഗത ട്രോഫിക്കും സെന്റ് മേരിസ് സൗത്ത് ലണ്ടന്‍ ഇടവകയെ പ്രതിനിധീകരിച്ച എവിനും ജോയിസും അര്‍ഹരാവുകയായിരുന്നു. 101 പൗണ്ടിന്റെ സമ്മാന തുകയായ മൂന്നാം സ്ഥാനത്തിനും വ്യക്തിഗത ട്രോഫിക്കും അര്‍ഹരായി മോര്‍ ബസേലിയോസ് എല്‍ദോസ് ബ്രിസ്റ്റോള്‍ ഇടവകയില്‍ നിന്നുള്ള വിമലും എല്‍ദോയും എത്തപ്പെട്ടു.
നാലാം സ്ഥാനാര്‍ഹര്‍ക്കുള്ള 51 പൗണ്ടിനും വ്യക്തിഗത ട്രോഫിക്കും സെന്റ് ഗ്രിഗോറിയോസ് വാട്ട്‌ഫോര്‍ഡ് ഇടവകയില്‍ നിന്നുള ഷിബിലും ബിബിനും അര്‍ഹരായി.
18 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തില്‍ ഡബിള്‍സ് ഇനത്തിലാണ് മത്സരങ്ങള്‍ നടത്തപ്പെട്ടത്.
രാവിലെ കൃത്യം 10.30ന് MSOC UK COUNCIL സെക്രട്ടറി ബഹു അബിന്‍ അച്ചന്‍ ഉദ്ഘാടനം ചെയ്ത് മത്സരങ്ങള്‍ ആരംഭിച്ചു. വൈകിട്ട് 4 മണിക്ക്, മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച സെന്റ് ജോര്‍ജ്
ബേസിങ്ങ്‌സ്റ്റോക് ഇടവകയുടെ വികാരി ബഹു ഫിലിപ്പ് തോമസ് അച്ചന്റെ സ്വാഗത പ്രസംഗത്തോടുകുടി സമാപന സമ്മേളനം ആരംഭിച്ചു. ബഹു അബിന്‍ അച്ചന്‍ അദ്ധ്യക്ഷത വഹ്നിച്ച് സംസാരിച്ചു. ഭദ്രാസന കൗണ്‍സിലര്‍മാരായ മധു മാമ്മന്‍, ഷാജി ഏലിയാസ്, ബിജു വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ഭദ്രാസന ട്രഷറര്‍ ഷിബി കുരുക്കോന് കൃതജ്ഞതയും നന്ദിയും അര്‍പ്പിക്കുകയുണ്ടായി. ശേഷം വിജയികളായ വര്‍ക്ക് ട്രോഫിയും ക്യാഷ് സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്തു.
More Latest News
ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്

ഇന്ന് ലോകമാതൃദിനം:അമ്മയുടെ സ്നേഹത്തിന് പകരം ആലിംഗനങ്ങളും നന്ദിവാക്കും പങ്കുവയ്ക്കാനൊരു ദിനം

പാക് ഡ്രോൺ ആക്രമണം : ഉദ്ദംപൂരിൽ സൈനികന് വീരമൃത്യു.ആക്രമണം ഉണ്ടായത് വെടിനിർത്തൽ പ്രഖ്യാപനത്തിന് മുൻപ്

ഒരിക്കൽക്കൂടി ജയിലർ വേഷമണിയാൻ ഒരുങ്ങി രജനികാന്ത് : കോഴിക്കോട് പുരോഗമിക്കുന്ന ജയിലർ-2 ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് രജനികാന്ത് ഉടൻ എത്തിച്ചേരും

കരിയർ സംബന്ധിച്ച പ്രത്യേക പോഡ്‍കാസ്റ്റ് ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്‌നുള.ഇപ്പോൾ സ്‍പോട്ടിഫൈ, യൂട്യൂബ്, ആപ്പിൾ പോഡ്‍കാസ്റ്റ് എന്നിവയിലൂടെ അറിയാം മികച്ച കരിയർ സാധ്യതകൾ
