യുകെയിലെ പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം ഫെബ്രുവരി 22ന് സറെയില്‍, സറെയിലെ കാര്‍ഷെല്‍ട്ടന്‍ ബോയ്‌സ് സ്‌പോര്‍ട്‌സ് കോളജില്‍ വച്ച് നടത്തപ്പെടും
Story Dated: 2025-02-21

ലണ്ടന്‍: യുകെയിലെ പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം ഫെബ്രുവരി 22 ന്സറെയില്‍ സംഘടിപ്പിക്കുമെന്ന്ലണ്ടന്‍ ഹിന്ദു ഐക്യവേദി, മോഹന്‍ജി ഫൗണ്ടേഷന്‍ എന്നിവയുടെ ഭാരവാഹികള്‍ അറിയിച്ചു. 22 ന് ഉച്ച കഴിഞ്ഞു 3.30 മുതല്‍ സറെയിലെ കാര്‍ഷെല്‍ട്ടന്‍ ബോയ്‌സ് സ്‌പോര്‍ട്‌സ് കോളജില്‍ വച്ചാണ് നൃത്തോത്സവം നടത്തപ്പെടുക.
ക്രോയിഡോണിലെ മന്ത്ര അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്സിന്റെ സ്ഥാപകയും ആര്‍ട്ടിസ്റ്റിക് ഡയറക്ടറും കലാമണ്ഡലം സത്യഭാമയുടെ ശിഷ്യയും പ്രമുഖ നൃത്ത അധ്യാപികയയുമായ ആശ ഉണ്ണിത്താന്റെ നേതൃത്വത്തിലാണ് നൃത്തോത്സവം. തുടര്‍ന്ന് ദീപാരാധനയും ഉണ്ടായിരിക്കും. ജാതി മത ഭേദമന്യേ എല്ലാവരും ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
More Latest News
ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്

ഇപ്‌സ്‌വിച്ചിലെ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഇപ്‌സ്വിച്ചിലെ വിവിധ ചര്‍ച്ചുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫൂഡ് ഫെസ്റ്റ് നടത്തി മൂവായിരത്തോളംപൗണ്ട് സമാഹരിച്ചു. മെയ് 4 ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം നടത്തിയ ഫുഡ് ഫെസ്റ്റിവലില്‍ മലയാളികളൂം സ്വദേശികളുമായി നിരവധി ആളുകള്‍ പങ്കെടൂത്തു. ഇപ്‌സ്വിച്ചിലെ ആദ്യ കാല മലയാളികള്‍ വര്‍ഷങ്ങളായിഈ പള്ളിയില്‍ ഒത്തുചേര്‍ന്നതിന്റെ നന്ദി സൂചകമായികൂടിയായിരുന്നൂ ഈ ഒത്തു ചേരല്‍.
ഇന്‍ഡ്യന്‍ ചാരിറ്റി ഫൂഡ് മേള വികാരി ഫാ ജൂഡ് നിലവിളക്ക് കൊളൂത്തി ഉദ്ഘാടനം ചെയ്തു. കൂടാതെ കുട്ടികളുടേയും മുതിര്‍ന്നവരുടെയും കലാ പരിപാടികളൂം കാണികള്‍ഭക്ഷണത്തൊടൊപ്പം ആസ്വദിച്ചു. ഇന്‍ഡ്യന്‍ സംഗീതവും ഫുഡ് മേളയ്ക്ക് കൊഴുപ്പേകി. സെന്റ് മേരീസ് റോമന്‍ കാത്തലിക് പള്ളിയില്‍ വരുന്ന മറ്റ് കമ്മ്യൂണിറ്റി അംഗങ്ങളും ഫുഡ് ഫെസ്റ്റില്‍ സഹകരിച്ചു.
ഇന്ന് ലോകമാതൃദിനം:അമ്മയുടെ സ്നേഹത്തിന് പകരം ആലിംഗനങ്ങളും നന്ദിവാക്കും പങ്കുവയ്ക്കാനൊരു ദിനം

മാതൃത്വത്തിന്റെയും,മാതാവിന്റെയും സ്നേഹാദരവിനെ പ്രകീർത്തിക്കുന്ന മാതൃദിനം ലോകത്തിന്റെ പല ഭാഗത്തും പല ദിവസങ്ങളിലായി ആഘോഷിക്കുന്നു.അമേരിക്ക മാതൃദിനം ആഘോഷിക്കുന്ന ദിവസം മറ്റു പല രാജ്യങ്ങളും പിന്തുടരുന്നുണ്ട്.ഈ വർഷം മാർച്ച് 30 ന് ആയിരുന്നു യുകെയിലെ മദറിംഗ് സൺഡേ ആഘോഷം. അമ്മയുടെ സ്നേഹത്തോളം പകരം വയ്ക്കാൻ ഈ ഭൂമിയിൽ മറ്റൊന്നും തന്നെയില്ലെന്ന് പറയപ്പെടുന്നു.എല്ലാ കാലത്തും അമ്മയുടെ മാതൃകകൾ പൊളിച്ചെഴുതപ്പെടുമ്പോഴും സ്നേഹമെന്ന ഒറ്റ അക്ഷരം കൊണ്ട് അത് വിശേഷിക്കപ്പെടാറുണ്ട്.അമ്മയെ സ്നേഹിക്കാനെന്നതിലുപരി കൂടുതൽ മനസ്സിലാക്കാനായി ഈ ദിവസത്തിന് കഴിയട്ടെ.ത്യാഗങ്ങൾ കൊണ്ട് മാത്രം ലോകം അമ്മയെന്ന സൃഷ്ടിയെ അടയാളപ്പെടുത്താതെ, സ്വപ്നങ്ങളുടെ ചിറകിലേറാൻ അവർക്ക് ഊർജ്ജം പകരട്ടെ എന്ന് ആശംസിക്കുന്നു.
പാക് ഡ്രോൺ ആക്രമണം : ഉദ്ദംപൂരിൽ സൈനികന് വീരമൃത്യു.ആക്രമണം ഉണ്ടായത് വെടിനിർത്തൽ പ്രഖ്യാപനത്തിന് മുൻപ്

ഉദ്ദംപൂർ വ്യോമതാവളത്തിന് നേരെ ശനിയാഴ്ച പുലർച്ചെ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൈനികന് വീരമൃത്യു.വ്യോമസേനയിലെ മെഡിക്കൽ വിഭാഗത്തിൽ 14 വർഷത്തിലേറെയായി സേവനം അനുഷ്ഠിക്കുകയും ഇപ്പോൾ മെഡിക്കൽ സർജന്റായി തുടരുകയും ചെയ്തിരുന്ന രാജസ്ഥാൻ ജുഝുനു സ്വദേശി സുരേന്ദ്ര കുമാർ മോംഗയാണ് വീരമൃത്യു വരിച്ചത്.
വെടിനിർത്തൽ പ്രഖ്യാപനതിന് മുൻപ് ശനിയാഴ്ച പുലർച്ചെയാണ് വ്യോമതാവളത്തിന് നേരെ പാക് ആക്രമണം ഉണ്ടായത്.ഇന്ത്യയുടെ വ്യോമപ്രതിരോധ ശക്തിയിൽ ഡ്രോണുകൾ തകർക്കപ്പെട്ടിരുന്നു. ഇതിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര കുമാറിന്റെ ശരീരത്തിൽ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിക്കുകയും ഗുരുതരമായ പരിക്കേറ്റത് മൂലം ആശുപത്രിയിലെത്തിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയുമായിരുന്നു.
രണ്ട് മാസം മുൻപ് ഉദ്ദംപൂരിലെത്തിയ സുരേന്ദ്ര കുമാർ ഏപ്രിൽ മാസത്തിൽ തന്റെ സ്വദേശമായ ജുഝുനു സന്ദർശിക്കുകയും കുടുംബത്തോടൊപ്പം സമയം പങ്കിടുകയും ചെയ്തിരുന്നു.ഇദ്ദേഹം ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി പുതിയ വീടിന്റെ പ്രവേശന ചടങ്ങും നടന്നിരുന്നു.ഭാര്യ സീമയുടെ താമസം ഉദ്ദംപേരൂരിൽ ഇദ്ദേഹത്തോടൊപ്പമായിരുന്നെങ്കിലും കുറച്ചു നാളുകൾക്കു മുൻപ് തന്റെ മുത്തശ്ശന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.സുരേന്ദ്ര കുമാറിന്റെ മരണവിവരം അറിഞ്ഞ് കുഴഞ്ഞുവീണ സീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വർധിക, ദക്ഷ് എന്നിവരാണ് ഇവരുടെ മക്കൾ.
അകാലത്തിൽ മരണമടഞ്ഞ ഇദ്ദേഹത്തിന്റെ അച്ഛൻ ശിശുപാൽ സിംഗ് റിട്ടയട് സിപിആർഎഫ് ഉദോഗസ്ഥനായിരുന്നു."തികഞ്ഞ ദേശസ്നേഹിയും എല്ലാവർക്കും സഹായിയായും നിന്ന സുരേന്ദ്ര കുമാർ യുവതലമുറയെ സായുധസേനയുടെ ഭാഗമാകാൻ എന്നും പ്രചോദനം നൽകിയിരുന്നു" എന്ന് അദ്ദേഹത്തിന്റെ അമ്മാവൻ സുഭാഷ് മോംഗ പറഞ്ഞു.
ഒരിക്കൽക്കൂടി ജയിലർ വേഷമണിയാൻ ഒരുങ്ങി രജനികാന്ത് : കോഴിക്കോട് പുരോഗമിക്കുന്ന ജയിലർ-2 ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് രജനികാന്ത് ഉടൻ എത്തിച്ചേരും

തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപത്രം പ്രേക്ഷകർ അത്ര വേഗം മറക്കില്ല.ഏറേക്കാലത്തിന് ശേഷം പുതിയ രൂപത്തിലും പഴയ സ്റ്റൈലിലും പ്രത്യക്ഷപ്പെട്ട് തീയറ്ററുകളിൽ ആവേശം തീർത്ത ചരിത്രം ജയിലർ -ടു വിലൂടെ ഒരിക്കൽക്കൂടി ആവർത്തിക്കാൻ പോവുകയാണ് ഇപ്പോൾ.കോഴിക്കോടിലെ ചെറുവണ്ണൂരിൽ ചിത്രീകരണം നടക്കുന്ന 'ജയിലർ ടു' വിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാൻ രജനികാന്ത് ഉടൻ തന്നെയെത്തും.
നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിൽ ആരംഭിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. ചിത്രത്തിന്റെ പ്രധാനലൊക്കേഷനായി തിരഞ്ഞെടുത്ത ഇവിടെ 20 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.കനത്ത സുരക്ഷാസജ്ജീകരണങ്ങളോടെയാവും ഷൂട്ടിംഗ് നടക്കുക.
ഇതിന് മുൻപും കോഴിക്കോടിലെ സുദർശൻ ബംഗ്ലാവ് പല മലയാള സിനിമകളുടെയും പ്രധാനലൊക്കേഷനായി തിരഞ്ഞെടുത്തിട്ടുണ്ട്.ശനിയാഴ്ച നടന്ന ചിത്രീകരണത്തിൽ തമിഴ് നടീനടന്മാരെ കൂടാതെ മലയാളത്തിന്റെ കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ,സുനിൽ സുഖദ എന്നിവരും ഭാഗമായി
കരിയർ സംബന്ധിച്ച പ്രത്യേക പോഡ്‍കാസ്റ്റ് ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്‌നുള.ഇപ്പോൾ സ്‍പോട്ടിഫൈ, യൂട്യൂബ്, ആപ്പിൾ പോഡ്‍കാസ്റ്റ് എന്നിവയിലൂടെ അറിയാം മികച്ച കരിയർ സാധ്യതകൾ

ശാസ്ത്ര സാങ്കേതിക രംഗത്തെ വിദ്യാർത്ഥികൾക്കുള്ള കരിയർ ഓപ്ഷനുകൾക്ക് ഊന്നൽ നൽകിക്കൊണ്ട് പോഡ്‌കാസ്റ്റ് പരമ്പര ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്‌നുള. വിവിധ വിഷയങ്ങളിലെ വിവിധ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അറിവ് വളർത്താനും ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യ മേഖലകളിലെ കരിയർ ചോയിസുകൾ സുപരിചിതമാക്കുവാനും ലക്ഷ്യമിടുന്നതാണ് പോഡ്‌കാസ്റ്റ്. ഇത്തരത്തിലുള്ള ആദ്യത്തെ പോഡ്‌കാസ്റ്റ് പരമ്പരയായ 'പ്രൊഫ. മഹേഷ് പോഡ്‌കാസ്റ്റ്' ആഴ്ച്ചതോറും ഓരോ പുതിയ എപ്പിസോഡ് അവതരിപ്പിക്കും. സ്‍പോട്ടിഫൈ, യൂട്യൂബ്, ആപ്പിൾ പോഡ്‍കാസ്റ്റ് എന്നിവ പോലുള്ള എല്ലാ പ്രമുഖ പ്ലാറ്റ്‍ഫോമുകളിലും പോഡ്‍കാസ്റ്റ് ലഭിക്കും.
വിശ്വസനീയവും അപ്-ടു-ഡേറ്റുമായ മാർഗ്ഗ നിർദ്ദേശം നൽകിക്കൊണ്ട്, ഈ പോഡ്‌കാസ്റ്റ് ആധുനിക വിദ്യാഭ്യാസ രീതികളിൽ തീരുമാനമെടുക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും അനിവാര്യമായ അറിവ് ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. വിദഗ്ദ്ധുടെ അഭിമുഖങ്ങൾ, വിദ്യാർത്ഥികളുടെ ചോദ്യോത്തരവേള തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഐഐടി മദ്രാസിലെ സെന്‍റർ ഓഫ് എക്‌സലൻസ് ഓൺ സ്പോർട്ട്‍സ് സയൻസ് ആൻഡ് അനലിറ്റിക്‌സിന്‍റെ മേധാവിയാണ് പ്രൊഫ. മഹേഷ് പഞ്ചഗ്‌നുള.