
ബിര്‍മിംഗ്ഹാം: തപസിന്റെയും ആത്മ വിശുദ്ധീകരണത്തിന്റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ ഇടവകകളിലും,മിഷന്‍, പ്രൊപ്പോസഡ് മിഷന്‍ കേന്ദ്രങ്ങളിലും നോമ്പ് കാല ധ്യാനങ്ങള്‍ നടത്തുന്നു.
രൂപതയുടെ രൂപീകരണത്തിനുശേഷം എല്ലാ നോമ്പുകാലത്തും നടത്തുന്ന ഗ്രാന്‍ഡ് മിഷന്‍ ധ്യാനങ്ങളുടെ ഭാഗമായി ഈവര്‍ഷം നടത്തുന്ന ഗ്രാന്‍ഡ് മിഷന്‍ 2025ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനുഗ്രഹീതരായ 23 വചന പ്രഘോഷകര്‍ നേതൃത്വം നല്‍കുന്ന ധ്യാനങ്ങള്‍ ആണ് ഫെബ്രുവരി മാസം 28 മുതല്‍ ഏപ്രില്‍ മാസം 13 വരെ ക്രമീകരിച്ചിരിക്കുന്നത് .
ധ്യാന ശുശ്രൂഷകള്‍ക്ക് ഒരുക്കമായി
എല്ലാ ഇടവക, മിഷന്‍, പ്രൊപ്പോസഡ് മിഷന്‍ കേന്ദ്രങ്ങളിലും രൂപത ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ റവ. സി. ആന്‍ മരിയയുടെ നേതൃത്വത്തില്‍ ധ്യാനത്തിന്റെ വിജയത്തിനായുള്ള തയ്യാറെടുപ്പുകളും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു വരുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഭാഗമായ 109 കേന്ദ്രങ്ങളിലാണ് നോമ്പുകാല വാര്‍ഷിക ധ്യാനം നടക്കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സാദ്ധ്യമായ എല്ലാ മിഷനുകളിലും ധ്യാന സമയത്ത് എത്തിച്ചേരുകയും സന്ദേശം നല്‍കുകയും ചെയ്യും.
വിവിധ ഇടവക , മിഷന്‍ , പ്രൊപ്പോസഡ് മിഷന്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന ധ്യാനത്തിന്റെ സമയക്രമവും, സ്ഥലങ്ങളും ' സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു .ഗ്രാന്‍ഡ് മിഷന്‍ 2025 നോമ്പുകാല വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുക്കുവാനും ആത്മ വിശുദ്ധീകരണവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രൂപത പി.ആര്‍. ഒ. റവ ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു .
More Latest News
ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്
