ബ്രസീലില്‍ നടന്ന ലേലത്തില്‍ താരമായി ഇന്ത്യന്‍ ഇനമായ നെല്ലൂര്‍ പശു, ലേലത്തിന് വിറ്റ് പോയ തുക 40 കോടി രൂപ!!!
സ്വന്തം ലേഖകൻ
Story Dated: 2025-02-12
ബ്രസീലില്‍ നടന്ന കന്നുകാലി മേളയില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ ഇനമായ നെല്ലൂര്‍ പശു. വിയാറ്റിന-19 എന്ന് പേരിട്ടിരിക്കുന്ന പശു വിറ്റു പോയ തുക കേട്ട് എല്ലാവരും ഞെട്ടലിലാണ്. 40 കോടി രൂപയുടെ റെക്കോര്‍ഡ് ലേലത്തിനാണ് വിറ്റ് പോയത്.
ഇതുവരെ ഒരു പശുവിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ വില്‍പ്പനയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലും നെല്ലൂര്‍ പശു ഇടം നേടി. ബ്രസീലിലെ മിനാസ് ഗെറൈസിലാണ് ഈ ലേലം നടന്നത്.
ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന നെല്ലൂര്‍ പശുവിന്റെ ഒരു ഇന്ത്യന്‍ ഇനമാണ് വിയാറ്റിന-19 പശു. 1101 കിലോഗ്രാം ആണ് ഈ പശുവിന്റെ ഭാരം. ഈ ഇനത്തിലെ സാധാരണ പശുക്കളെക്കാള്‍ ഇരട്ടി ഭാരമാണ് വിയാറ്റിന-19 നുള്ളത്. ഈ സവിശേഷത ഇതിനെ മറ്റ് പശുക്കളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. വിയാറ്റിന-19 സവിശേഷമായ ശരീരഘടനയ്ക്ക് മാത്രമല്ല, അസാധാരണമായ ജീനുകള്‍ക്കും ശാരീരിക സൗന്ദര്യത്തിനും പേരുകേട്ടതാണ്. മിസ് സൗത്ത് അമേരിക്ക കിരീടവും വിയാറ്റിന-19 നേടിയിട്ടുണ്ട്.
More Latest News
യുക്മ നേഴ്സസ് ഫോറമും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും സംയുക്തമായി നടത്തുന്ന 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ വച്ച് നടത്തപ്പെടുന്നു. യുക്മ നാഷണൽ വൈസ് പ്രസിഡണ്ട് സ്മിതാ തോട്ടം മുഖ്യാതിഥിയായി പങ്കെടുക്കും.
യു കെ യിലെ തൊഴിലിടങ്ങളിൽ മലയാളികളുടെ ശക്തമായ സാന്നിദ്ധ്യമരുളുന്ന നേഴ്സിങ് പ്രൊഫഷണൽസിനെ അണിനിരത്തിയും, അനുമോദിച്ചും, ഏറ്റവും പ്രൗഢവും, അർഹമായ പ്രാധാന്യത്തോടെയും സംഘടിപ്പിക്കുന്ന നേഴ്സസ് ദിനാഘോഷത്തിന് ഹാർലോ, ഔർ ലേഡി ഓഫ് ഫാത്തിമ ചർച്ച് ഹാൾ വേദിയാകും. യു കെ യിൽ നഴ്സുമാരായി ജോലിചെയ്യുന്നവർക്കും, എൻ.എം.സി രജിസ്ട്രേഷനായി കാത്തിരിക്കുന്നവർക്കും, നേഴ്സിങ് പ്രൊഫഷൻ ഉണ്ടായിരിക്കെ ഇതര മേഖലകളിൽ ജോലിചെയ്യുന്നവർക്കും, ഇന്റർവ്യൂ, ജോലി കയറ്റം എന്നീ വിഷയങ്ങളിലും ഏറെ പ്രയോജനപ്പെടുന്ന വിദഗ്ധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ യുക്മയുടെ ബാനറിൽ ഏറ്റവും വലിയ നെറ്റ്‌വർക്കിംഗ് പ്രയോജനം നേടുന്നതിനും യുക്മ നേഴ്സസ് ഫോറം അഭികാമ്യമാണ്. അർഹരായവർക്ക് സർട്ടിഫിക്കറ്റും നൽകുന്നതാണ്.
മെയ് 17 ന് രാവിലെ 8 :45 ന് രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്ന പരിപാടിയിൽ 9:15 ന് പരസ്പരം പരിചയപ്പെടലിന് ശേഷം ഒൻപതരയോടെ നേഴ്സസ് ദിനാഘോഷ ഉദ്ഘാടന കർമ്മവും, തുടർന്ന് പ്രോഗ്രാമുകളും ആരംഭിക്കും. പ്രൊഫഷണൽ ഡെവലപ്പ്മെന്റ്, അറിവ് മെച്ചപ്പെടുത്തൽ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, കരിയർ മുന്നേറ്റം, കലാപരിപാടികൾ, ഡി ജെ, കമ്മ്യൂണിറ്റി ബിൽഡിങ് ഒപ്പം വിജ്ഞാനപ്രദവും, വിദ്യാഭ്യാസപരവും, വിനോദപരവും പ്രൗഢവുമായ നേഴ്സസ് ദിനാഘോഷമാണ് യു.എൻ.എഫ് ഇത്തവണ ഒരുക്കുന്നത്.
അഭിഭാഷകയെ ക്രൂരമായി മർദിച്ച് മുഖത്ത് പരിക്കേല്പിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസിനെ പോലീസ് പിടികൂടി. തിരുവനന്തപുരം വഞ്ചിയൂരിൽ, തന്റെ ഓഫീസിൽ വച്ച് അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത ജെ. വി ശ്യാമിലി എന്ന ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ പോലീസ് ഇയാളെ തിരയുകയായിരുന്നു.എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ബെയ്‌ലിൻ ദാസ് നഗരത്തിൽ തന്നെയാണ് ഒളിവിൽ കഴിഞ്ഞതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്.
പൂന്തുറയിലുള്ള പ്രതിയുടെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തുമ്പോൾ ഇയാൾ പള്ളിത്തുറയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്.ബെയ്ലിന്റെ സഹോദരനെ ചോദ്യം ചെയ്തപ്പോൾ അയാളുടെ കാർ കാണാനില്ല എന്ന് മനസ്സിലാക്കിയ പോലിസ് അതിൽ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ ബെയ്ലിൻ കാറുമായി പോയി എന്ന വിവരം ലഭിക്കുകയായിരുന്നു.പിന്നീട് കഴക്കൂട്ടം ഭാഗത്തും കാറിന്റെ സാന്നിധ്യമറിഞ്ഞ തുമ്പ പോലീസും ഡാൻസാഫ് സംഘവും നടത്തിയ അന്വേഷണത്തിന്റെയും പരിശോധനയുടെയും ഇടയിൽ സ്റ്റേഷൻ കടവിൽ വച്ച് ബെയ്ലിനെ പിടികൂടുകയായിരുന്നു.
മുടി പറ്റെ വെട്ടി, ക്ഷീണിതനായി കാണപ്പെട്ട ബെയ്‌ലിൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി 'ഞാൻ എല്ലാം കോടതിയിൽ പറഞ്ഞോളാം' എന്ന് പറയുകയുണ്ടായി.അറസ്റ്റിന് ശേഷം പ്രതിയെ ആദ്യം തുമ്പ പോലീസ് സ്റ്റേഷനിലേക്കും പിന്നീട് വഞ്ചിയൂർ സ്റ്റേഷനിലേക്കും കൊണ്ടുവരികയാണുണ്ടായത്.
ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹോങ്കോങ്ങ്,സിങ്കപ്പൂർ,ചൈന എന്നിവിടങ്ങളിൽ ജാഗ്രതാനിർ ദേശങ്ങൾ ഉയരുന്നതായി റിപ്പോർട്ടുകൾ ലഭിച്ചു.
ഹോങ്കോങ്ങിൽ കോവിഡ് വൈറസിന്റെ സജീവത ഇപ്പോൾ വളരെ ഉയർന്ന തോതിൽ ആണെന്ന് നഗരത്തിലെ ഹെൽത്ത് പ്രൊട്ടക്ഷൻ സെന്ററിന്റെ കമ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ച് തലവൻ ആൽബർട്ട് ഔവ് ഈ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞു.ഗുരുതരവും, മരണത്തിന് കാരണമാകാവുന്നതുമായ കേസുകളും കൂടിവരുന്ന അവസ്ഥയിൽ ഇത് മറ്റൊരു കോവിഡ് തരംഗത്തിന് വഴിമാറുമോ എന്നതും സംശയമാണ്. ഇത്രയധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഈ വർഷത്തിൽ ഇതാദ്യമാണ്.
ബ്ലൂബെർഗിന്റെ റിപ്പോർട്ടിൽ ചൈനയിൽ പുതിയ കോവിഡ് താരംഗമുണ്ടെന്നും പറയപ്പെടുന്നു. ചൈനയിലെ ജനങ്ങൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് മെയ് നാലു വരെയുള്ള അഞ്ച് ആഴ്ചകളിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ഇരട്ടിയിലേറെ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.
സിങ്കപ്പൂരിലും സമാന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്.മേയ് 3-ന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് അതിന് മുൻപുള്ള ആഴ്ചയേക്കാൾ രോഗബാധിതരുടെ ആകെ എണ്ണം 28 ശതമാനം ഉയർന്ന് 14,200 ൽ എത്തിയതായി രാജ്യത്തിന്റെ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ഒരുവർഷത്തിനുശേഷം ഈ മാസം പുറത്തിറക്കിയ ആദ്യ അപ്‌ഡേറ്റിൽ വെളിപ്പെടുത്തി.
ഏഷ്യയിലെ പല രാജ്യങ്ങളിലായി കോവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വാക്സിനും, അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകളും എടുക്കേണ്ടിവരുമെന്ന് ആരോഗ്യവിദഗ് ധർ വ്യക്തമാക്കി.
പാട്ടുകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന വേദികളിലേക്ക് കണ്ണുംനട്ടിരിക്കുന്ന കാണികൾക്കും ചിലപ്പോളൊരു കഥ പറയാനുണ്ടാകും. അവരുടെ ഉള്ളിലൊളിപ്പിച്ചു വച്ച സംഗീതമധുരത്തിന്റെയും വേറിട്ട താളത്തിന്റെയും കഥ. അങ്ങനെ അപ്രതീക്ഷിതമായി വീണ് കിട്ടിയ ഒരവസരത്തിൽ,തന്റെ ഉള്ളിലെ പാട്ടിലൂടെ ഒരു സായാഹ്നം മനോഹരമാക്കിയ ഹെഗിൻ എന്ന അതുല്യ കലാകാരനാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ താരം.
കോഴിക്കോട് നടന്ന 'എന്റെ കേരളം' പരിപാടിയിൽ പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറിന്റെ ഗാനവിരുന്നിനിടെയാണ് സംഭവം അരങ്ങേറിയത്.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകളിൽ എന്നും സ്ഥാനം പിടിച്ചിട്ടുള്ള 'എന്തേ ഇന്നും വന്നില്ലാ' എന്ന ഗാനം ആലപിച്ചുകൊണ്ട് കാണിക്കൾക്കിടയിൽ നടന്ന സിതാരയുടെ കണ്ണുകളിൽ അയാൾ പതിഞ്ഞു. സിതാരയെ നോക്കിക്കൊണ്ട് ആ പാട്ടിന്റെ ലോകത്തിൽത്തന്നെ അലഞ്ഞ് ആ വരികൾ കൂടെപ്പാടുന്ന ഒരു ചെറുപ്പക്കാരൻ.അയാൾക് മൈക്ക് നീട്ടെണ്ട താമസം, അതിമധുരമായ ശബ്ദത്തിൽ അടുത്ത വരികൾ പടിക്കൊണ്ട് കണ്ടു നിന്ന എല്ലാവരുടെയും, പ്രിയപ്പെട്ട ഗായികയുടെയും പ്രശംസാപാത്രമായി അയാൾ മാറുകയായിരുന്നു.ആ നിമിഷം വീഡിയോയായി സമൂഹമാധ്യമങ്ങളിലെത്തിയപ്പോൾ അയാളെ അറിയാത്തവരായ പലരും ആ പാട്ടിനോടും പാട്ടുകാരനോടുമുള്ള ഇഷ്ടം പങ്കുവച്ചുകൊണ്ട് രംഗത്ത് വന്നു.
കുറ്റിച്ചിറയിൽ, അരിക്കോട് സ്വദേശിയായ ഹെഗിൻ ഹാൻ ആയിരുന്നു ആ പാട്ടുകാരൻ.വക്കീലായ ഹെഗിൻ സംഗീതം പഠിച്ചിട്ടില്ലെങ്കിലും പണ്ടുതൊട്ടെ നാടകങ്ങളിലും മറ്റു കലാവേദികളിലും പാട്ടിനെ കൂട്ടുപിടിച്ചിരുന്നു. ഇപ്പോൾ ഒരുപാട് പേർ തനിക്ക് ആശംസകൾ അറിയിച്ച് മെസ്സേജ് അയക്കുന്നുണ്ടെന്നും അപ്രതീക്ഷിതമായി ലഭിച്ച ഈ അവസരമോർക്കെ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ഹെഗിൻ പറഞ്ഞു.ഇതിനോടകം മൂന്ന് മില്ല്യൻ ആളുകൾ ഹെഗിന്റെ പാട്ട് സമൂഹമാധ്യമത്തിലൂടെ കേട്ട് കഴിഞ്ഞു.
നൈപുണ്യ വികസനത്തിനായുള്ള രാജ്യത്തെ ഉന്നത സ്ഥാപനമായ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ (എൻഎസ്‌ഡിസി) അനുബന്ധ സ്ഥാപനമായ എൻഎസ്‌ഡിസി ഇന്‍റർനാഷണൽ ആഗോള ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുവാനായി ഒരു ലക്ഷം കെയർഗീവർമാർക്കുള്ള പരിശീലനം ഉറപ്പ് വരുത്തിയിരിക്കുകയാണ്. പ്രൊഫഷണൽ കെയർഗിവർമാർക്കു വേണ്ടിയുള്ള ആവശ്യം ലോകമെമ്പാടും ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ പരിശീലനത്തിന്റെ പ്രാധാന്യം കൂടുകയാണ്.
ജർമ്മനി, ജപ്പാൻ, യുകെ, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് വിദഗ്‌ദ്ധരായ കെയർഗിവർമാരെ ഇതിനോടകം എൻഎസ്‌ഡിസി ഇന്‍റർനാഷണൽ നിയമിച്ചിട്ടുണ്ട്. തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിന് പ്രത്യേക സോഫ്റ്റ് സ്‌കിൽ പരിശീലനവും ഇംഗ്ലീഷ്, ജർമ്മൻ, ജാപ്പനീസ് ഉൾപ്പെടെയുള്ള ഭാഷാ വൈദഗ്ധ്യവും ഇവർക്ക് ലഭ്യമാക്കുന്നു. ആരോഗ്യസംരക്ഷണ വിഭാഗത്തിലെ പ്രൊഫഷണലുകളുടെ ആവശ്യം നിറവേറ്റാൻ പല രാജ്യങ്ങളുംഇന്ന് ബുദ്ധിമുട്ടുമ്പോൾ, കാനഡ, യുഎസ്എ, യുകെ, ഓസ്ട്രേലിയ, ജർമ്മനി, സിംഗപ്പൂർ, ജപ്പാൻ, ഗൾഫ് രാജ്യങ്ങള്‍ എന്നിവയുമായി സഹകരിച്ച് അവരുടെ ഈ മേഖലയിലെ ആവശ്യം നിറവേറ്റാൻ എൻഎസ്‌ഡിസി ഇന്‍റർനാഷണലിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.
കേംബ്രിഡ്‌ജ് സർവകലാശാല, കേംബ്രിഡ്‌ജ് ബോക്‌സ്ഹിൽ ലാംഗ്വേജ് അസസ്മെന്‍റ് ട്രസ്റ്റ്, ജാപ്പനീസ്, ജർമ്മൻ ഭാഷാ ദാതാക്കൾ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായും എൻഎസ്‌ഡിസി ഇന്‍റർനാഷണൽ പങ്കാളിത്തം വളർത്തുന്നു. ഇസ്രായേലിനായി 5,000-ത്തോളം കെയർഗിവർമാർക്ക് ആരോഗ്യ പരിപാലന വൈദഗ്ധ്യം നർകുന്നതിന് തുടക്കം കുറിച്ചിട്ടുമുണ്ട്.
സുസ്ഥിര ആരോഗ്യവും സൗഖ്യവും എന്ന സുസ്ഥിര വികസന ദൗത്യം പൂർത്തീകരിക്കാൻ ലോകം ഇന്ന് പരിശ്രമിക്കുമ്പോൾ, സാർവത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുന്നതിനായുള്ള ആഗോള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് എൻഎസ്‌ഡിസി ഇന്‍റർനാഷണൽ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് എൻഎസ്‌ഡിസി ഇന്‍റർനാഷണൽ സിഇഒ അലോക് കുമാർ പറഞ്ഞു. ആരോഗ്യപരിപാലന വെല്ലുവിളികൾ ലഘൂകരിക്കാൻ കഴിവുള്ളവരെ പരിശീലിപ്പിക്കുന്നതിന് ദേശീയ, ആഗോള സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത അവസരങ്ങൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലോകത്തെമ്പാടുമായി വിദഗ്‌ദ്ധ പരിചരണം നൽകാൻ കഴിവുള്ള ആയിരക്കണക്കിന് ആളുകളെ വിന്യസിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടുചേർത്തു.