
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ യുവാവിന്റെ അതിക്രമം. അള്‍ത്താരയില്‍ സ്ഥാപിച്ചിരുന്ന 19ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച വിളക്കുകാലുകള്‍ യുവാവ് തട്ടിമറിച്ചു. ഏകദേശം 2,716,481 രൂപ വിലവരുന്ന വിളക്കുകാലുകള്‍ നശിപ്പിച്ച ശേഷം പീഠത്തിലുണ്ടായിരുന്ന തുണി നശിപ്പിക്കാനൊരുങ്ങവെ സുരക്ഷാ ഭടന്മാര്‍ എത്തി യുവാവിനെ പിടികൂടി. മാര്‍പ്പാപ്പമാര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഉപയോഗിക്കുന്ന വിളക്കുകാലുകളാണ് യുവാവ് നശിപ്പിച്ചത്.
ജിയാന്‍ ലോറെന്‍സോ ബെര്‍ണിനി ബസിലിക്കയിലൊരുക്കിയ പ്രശസ്തമായ ശിലാ മേല്‍ക്കൂരയ്ക്ക് സമീപത്തെ അള്‍ത്താരയിലായിരുന്നു യുവാവിന്റെ അക്രമം. 31000 യുഎസ് ഡോളര്‍ (ഏകദേശം 2,716,481 രൂപ) വിലവരുന്നതാണ് ഈ വിളക്കുകാലുകള്‍. യുവാവിന് മാനസികാരോഗ്യപരമായ വെല്ലുവിളികള്‍ നേരിടുന്നതായി സംശയിക്കുന്നതായാണ് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് വിശദമാക്കുന്നത്. ജൂബിലി വര്‍ഷത്തില്‍ 32 ദശലക്ഷം വിശ്വാസികള്‍ റോമിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
സംഭവത്തിന് പിന്നാലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ദേവാലയത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 1972ല്‍ ആക്രമണം നേരിടേണ്ടി വന്ന മൈക്കലാഞ്ചലോ ഒപ്പുവെച്ച വ്യാകുലമാതാവിന്റെ ശില്‍പത്തിന് ചില്ലു കൊണ്ടുള്ള കവചം നല്‍കിയിരുന്നു. 2019ലും സമാനമായ രീതിയില്‍ വിളക്കുകാലുകള്‍ ഒരു യുവാവ് അള്‍ത്താരയില്‍ നിന്ന് വലിച്ചെറിഞ്ഞിരുന്നു.
More Latest News
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും

അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസ് പിടിയിൽ : നഗരത്തിൽ തന്നെ താമസിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത് കാറിൽ സഞ്ചരിക്കുമ്പോൾ

കോവിഡ് കേസുകൾ പിന്നെയും ഉയരുന്നു:ഹോങ്കോങ്ങ്,സിങ്കപ്പൂർ,ചൈന എന്നിവിടങ്ങളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു

അപ്രതീക്ഷിതമായി വന്ന പാട്ടിന്റെ മധുരം :കാണിക്കൾക്കിടയിൽ നിന്നും വന്ന് സിതാരയെ ഞെട്ടിച്ച ആ പാട്ടുകാരൻ ആര്

ഒരു ലക്ഷം കെയർഗിവർമാരെ പരിശീലിപ്പിക്കാൻ എൻഎസ്‌ഡിസി ഇന്‍റർനാഷണൽ:വിവിധരാജ്യങ്ങളിലേക്ക് വിദഗ്ധരായ കെയർഗിവർമാരെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു
