
പലതരത്തില്‍ യാത്രക്കാരെ അമ്പരപ്പിക്കാന്‍ ശ്രമിക്കുന്ന ഓട്ടോയും ഓട്ടോ ഡ്രൈവര്‍മാരെ കുറിച്ചും നാം കേട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്തരത്തില്‍ വ്യത്യസ്തമായ യാത്രാനുഭവങ്ങള്‍ വരാറുണ്ട്. ഇപ്പോഴിതാ പൂനെയില്‍ നിന്നുള്ള ഒരു ഓട്ടോയെ കുറിച്ചുള്ള കാര്യങ്ങളാണ് വൈറലാകുന്നത്.
@thatssosakshi എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് ഈ വ്യത്യസ്തമായ ഓട്ടോയുടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഓട്ടോയ്ക്ക് അകത്ത് മനോഹരമായ ഒരു അക്വേറിയം ആണ് ഈ ഓട്ടോയുടെ സവിശേഷത.
ഡ്രൈവറുടെ സീറ്റിന്റെ തൊട്ടുപിന്നിലായിട്ടാണ് ഈ അക്വേറിയം വച്ചിരിക്കുന്നത്. അതില്‍ മീനുകള്‍ നീന്തിക്കളിക്കുന്നതും വീഡിയോയില്‍ കാണാം. അതുകൊണ്ടും തീര്‍ന്നില്ല, യാത്രക്കാരുടെ അനുഭവം വേറെ ലെവല്‍ ആക്കുന്നതിന് വേണ്ടി അതിന്റെ അകത്ത് സ്പീക്കറും ഡിസ്‌കോ ലൈറ്റുകളും ഒക്കെ കാണാം. മൊത്തത്തില്‍ നമ്മള്‍ ഒരു ഓട്ടോയിലാണ് ഇപ്പോള്‍ ഉള്ളത് എന്നതു പോലും മറന്നു പോകുന്ന അവസ്ഥയായിരിക്കും ഇതില്‍ കയറിയാല്‍ എന്ന് അര്‍ത്ഥം.
സാധാരണയായി സോഷ്യല്‍ മീഡിയയെ ഇത്തരം ദൃശ്യങ്ങള്‍ ആകര്‍ഷിക്കുന്നത് പോലെ തന്നെ ഈ ഓട്ടോയും എന്തായാലും നെറ്റിസണ്‍സിന് ഇഷ്ടപ്പെട്ടിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും അതിന് രസകരമായ കമന്റുകള്‍ നല്‍കിയിരിക്കുന്നതും. ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്, 'യാത്രക്കാര്‍ ആസ്വദിക്കുന്നത് പോലെ തന്നെ ഈ മീനുകളും ഈ യാത്ര ആസ്വദിക്കും എന്ന് പ്രതീക്ഷിക്കാം' എന്നാണ്. മറ്റൊരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്, 'താന്‍ കണ്ടതില്‍ വച്ച് ഏറ്റവും കൂളായിട്ടുള്ള ഓട്ടോ ഇതാണ്, ഇതില്‍ ഒരു അക്വേറിയം റൈഡ് സങ്കല്പിച്ച് നോക്കൂ' എന്നാണ്.
More Latest News
സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന് : അവാർഡിന് അർഹമായ ചിത്രം 'സ്ലേവ്സ് ഓഫ് ദി എംപയർ'

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും

അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസ് പിടിയിൽ : നഗരത്തിൽ തന്നെ താമസിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത് കാറിൽ സഞ്ചരിക്കുമ്പോൾ
