
റാംസ്ഗേറ്റ്: യു കെ യില്‍ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ക്കും അനുഗ്രഹവേദിയായ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് മാര്‍ച്ച് മാസം 21,22, 23 തീയതികളിലായി താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. ആഗോളതലത്തില്‍ തിരുവചന ശുശ്രുഷക്കായി നിലകൊള്ളുന്ന വിന്‍സന്‍ഷ്യല്‍ സഭാ സമൂഹം, കെന്റിലെ റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വെച്ച്, വിശുദ്ധവാരത്തിനു മുന്നോടിയായി ക്രമീകരിക്കുന്ന റെസിഡന്‍ഷ്യല്‍ റിട്രീറ്റ് മാര്‍ച്ച് 21 ന് വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച് 23 ന് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.
താമസിച്ചുള്ള വരദാന അഭിഷേക ധ്യാനത്തില്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടര്‍മാരും, പ്രശസ്ത ധ്യാന ഗുരുക്കളുമായ ഫാ. ജോസഫ് എടാട്ട്, ഫാ. പോള്‍ പള്ളിച്ചാന്‍കുടിയില്‍, അഭിഷിക്ത തിരുവചന പ്രഘോഷകനും, കൗണ്‍സിലറുമായ ബ്രദര്‍ ജെയിംസ് ചമ്പക്കുളം എന്നിവര്‍ സംയുക്തമായിട്ടാവും നയിക്കുക.
'എന്നാല്‍, പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വന്നു കഴിയുമ്പോള്‍, നിങ്ങള്‍ ശക്തി പ്രാപിക്കും' (അപ്പ.പ്രവര്‍ത്തനങ്ങള്‍ 1:8). ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, കൃപകളും, ദാനങ്ങളും ആര്‍ജ്ജിക്കുവാനും, ആത്മീയ നവീകരണ ചൈതന്യത്തില്‍, വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കുവാനും ഈ ധ്യാനം അനുഗ്രഹദായകമാവും.
വരദാന അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനത്തിനു പങ്കു ചേരുന്നവര്‍ക്കായി മാര്‍ച്ച് 20 ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ താമസവും ഭക്ഷണവും സജ്ജീകരിക്കുന്നതും, വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതുമാണ്. വ്യാഴാഴ്ച എത്തുന്നവര്‍ക്കു വൈകുന്നേരത്തെ സന്ധ്യാ ശുശ്രുഷകളില്‍ പങ്കു ചേരുവാന്‍ സാധിക്കുന്നതുമാണ്.
വരദാന അഭിഷേക ധ്യാനത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ പേരുകള്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുകയും, ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുകയും ചെയ്യുന്നു.
Contact : +447474787870,
Email:
office@divineuk.org, Website:
www.divineuk.org
Venue:
Divine Retreat Centre,
St. Augustine's Abbey,
Ramsgate,
Kent,
CT11 9PA
More Latest News
ടാലി പ്രൈം 6.0 അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്:ലക്ഷ്യം വയ്ക്കുന്നത് ചെറുകിട വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ലളിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്
