18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : യുകെയിൽ ഭവനരഹിതരായ അസുഖബാധിതരുടെ എണ്ണം 60000 ത്തിനും മുകളിൽ! സോഷ്യൽ ഹൌസിങ് വഴി വാടക വീടുകൾ നൽകുന്നതും കുത്തനെ കുറഞ്ഞു >>> അസിസ്റ്റഡ് ഡൈയിംഗ്: ഡോക്ടറുടെ സഹായത്തോടെയുള്ള മരണ ബിൽ മാറ്റങ്ങളോടെ പാസ്സാക്കാൻ പാർലമെന്റ് ചർച്ച ചെയ്യുന്നു; ബിൽ വോട്ടിനിടുന്നത് ജൂണിൽ >>> യു കെ യിലെ നഴ്സുമാർ നാളെ ലെസ്റററിൽ കേരള നേഴ്സസ് യു കെ അണിയിച്ച് ഒരുക്കുന്ന യുകെയിലെ നഴ്സുമാരുടെ മഹാ സമ്മേളനമായ രണ്ടാമത് കോൺഫറൻസിനും നേഴ്സസ് ഡേ ആഘോഷങ്ങൾക്കും നാളെ തിരി തെളിയും >>> പുതിയ നിയമമാറ്റങ്ങൾ മൂലം ആയിരക്കണക്കിന് നഴ്‌സുമാർ യുകെ വിടുമെന്ന മുന്നറിയിപ്പുമായി റോയൽ കോളേജ്, കർശന നിയന്ത്രണം നിലവിലുള്ള മലയാളി നഴ്‌സുമാരേയും ബാധിക്കുമോ? ഇന്ത്യൻ വിദ്യാർത്ഥികളേയും എങ്ങനെയൊക്കെ ബാധിക്കും? അറിയുക >>> ജയിലുകളിൽ നിന്ന് ആയിരത്തോളം തടവുകാരെ പുറത്തുവിടുന്നു, നാലുവർഷം വരെ തടവുശിക്ഷ കിട്ടിയവർ പുറത്തിറങ്ങും; കുറ്റവാളികളായ കുടിയേറ്റക്കാരും സ്വതന്ത്രരാകും; നടപടി സ്ഥല പരിമിതി മൂലമെന്നും അധികൃതർ >>>
Home >> EDITOR'S CHOICE
ഇതാണ് നെയില്‍ പോളീഷ് പ്രേമികള്‍ക്കിടയിലെ ഇപ്പോഴത്തെ താരം, 14.7 മില്ലിലീറ്ററുള്ള ഒരു കുപ്പിക്ക് മൂന്ന് മെഴ്സിഡീസ് ബെന്‍സിന്റെ വില!!!

സ്വന്തം ലേഖകൻ

Story Dated: 2025-02-06

കൈകാലുകള്‍ക്ക് അധികം ഭംഗി ലഭിക്കാന്‍ നെയില്‍ പോളീഷ് ഇടുന്ന പതിവ് എല്ലാ സ്ത്രീകള്‍ക്കും ഉണ്ട്. ചിലര്‍ സാധാരണ നെയില്‍ പോളീഷ് ഇതിനായി തിരഞ്ഞെടുക്കുമ്പോള്‍ ചിലര്‍ വലിയ ബ്രാന്റ് നെയില്‍ പോളീഷുകള്‍ ആയിരിക്കും തിരഞ്ഞെടുക്കുക.

ചിലര്‍ നെയില്‍ ആര്‍ട്ട് ചെയ്ത് വളരെ ക്രിയേറ്റീവായി നെയിലിനെ ഭംഗിയാക്കി വയ്ക്കുന്നു. എന്നാല്‍ വില കൂടിയ വളരെ എക്‌സ്‌പെന്‍സീവായ നെയില്‍ പോളീഷുകള്‍ തിരഞ്ഞെടുക്കാന്‍ പലര്‍ക്കും മടയായിരിക്കും. എന്നാല്‍ ഇതാ നിങ്ങള്‍ നെയില്‍ പോളീഷ് പ്രേമി ആണെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി ഒരു പുത്തന്‍ നെയില്‍ പോളീഷ് വന്നിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ നിറയെ വാര്‍ത്ത 'ആസച്ചര്‍' എന്ന ബ്രാന്റിനെ കുറിച്ചാണ്. ലാസാഞ്ചസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡംബര ബ്രാന്‍ഡാണ് 'ആസച്ചര്‍'. ആസ്ച്ചറിന്റെ ഏറ്റവും വിലപിടിപ്പുള്ള നെയില്‍ പോളിഷ് ആണ് ഇപ്പോള്‍ സംസാര വിഷയം. 14.7 മില്ലിലീറ്ററുള്ള ഒരു കുപ്പിക്ക് മൂന്ന് മെഴ്സിഡീസ് ബെന്‍സിന്റെ വില വരും.

ഇതിന്റെ വില അല്‍പം ഞെട്ടിക്കും. 1,63,66,000 രൂപയാണ് ഈ ബ്ലാക് ഡയമണ്ട് നെയില്‍ പോളിഷിന്റെ വില. 'ബ്ലാക് ഡയമണ്ട് കിങ്' എന്നാണ് ആസച്ചര്‍ പോഗോസിയാന്‍ അറിയപ്പെടുന്നത്. ഈ നെയില്‍ പോളിഷില്‍ 267കാരറ്റ് ബ്ലാക് ഡയമണ്ട് ചേര്‍ത്തിട്ടുണ്ട്. ബിയോണ്‍സെ, റിയാന്ന തുടങ്ങിയ പ്രമുഖ താരങ്ങള്‍ ബ്ലാക് ഡയമണ്ട് ആരാധകരാണ്. പ്രമുഖ ഹോളിവുഡ് താരം കെല്ലി ഓസ്ബോണ്‍ അടക്കം 25 പേര്‍ ഈ അത്യാഡംബര നെയില്‍ പോളിഷ് സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്.

ഇത്രയും മനോഹരമായ ബ്ലാക് ഡയമണ്ട് എന്തുകൊണ്ട് നഖങ്ങളില്‍ പരീക്ഷിച്ചുകൂടാ എന്ന് ഞാന്‍ ഒരിക്കല്‍ ചിന്തിച്ചു അങ്ങനെയാണ് ഈ നെയില്‍ പോളിഷ് നിര്‍മ്മിക്കുന്നത്. താന്‍ ഡിസൈന്‍ ചെയ്യുന്ന ആഭരണങ്ങളുടെ മൂല്യം ഈ നെയില്‍ പോളിഷിനുണ്ടെന്ന് ഉറപ്പു നല്‍കുകയാണ് അസാച്ചര്‍ പൊഗോസിയാന്‍. പക്ഷേ, ഇത്രയും വിലപിടിപ്പുള്ള ഒരു നെയില്‍ പോളിഷ് വിപണിയിലെത്തുന്നത് ആദ്യമാണ്. ഈ നെയില്‍ പോളിഷ് വാങ്ങുന്നതിനു മുന്‍പ് പലതവണ ചിന്തിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നഖങ്ങള്‍ ഭംഗിയാകുന്നതിനൊപ്പം കീശയും കാലിയാകുമെന്നു ഓര്‍ക്കണമെന്നാണ് മുന്നറിയിപ്പ്.

More Latest News

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ

പലസ്തീൻ കവിയും എഴുത്തുകാരനുമായ മൊസാബ് അബു തോഹ പുലിറ്റ്സർ പുരസ്‌കാരത്തിന് അർഹനായി. ഗാസയിലെ ജനങ്ങളുടെ ദൈനംദിന കഷ്ടപ്പാടുകളെകുറിച്ചും, അവർ അനുഭവിച്ച ശാരീരികവും മാനസികവുമായ തകർച്ചയെക്കുറിച്ചും, ന്യൂ യോർക്കറിൽ എഴുതിയ ലേഖനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.യു എസിലുള്ള ഇദ്ദേഹത്തെ നാടുകടത്തിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ സംഘടനകളുടെ ഭാഗത്ത്‌ നിന്നുമുണ്ടായിരുന്നു. "ഗാസയിലെ യുദ്ധാനന്തര ദുരിതം ഉൾക്കൊള്ളിച്ചുവെക്കുന്ന, ആഴത്തിലുള്ള റിപ്പോർട്ടിംഗും ആത്മകഥാനുഭവങ്ങളുടെ സമന്വയവുമായ ലേഖനങ്ങളാണ് അവാർഡിന് പിന്‍തുണയാകുന്നത്” എന്നാണ് അവാർഡ് പ്രഖ്യാപനത്തിൽ പറയപ്പെട്ടത്. 2023 ഇൽ നടന്ന ഇസ്രയേൽ എയർ സ്ട്രൈകിൽ 31 ഓളം കുടുംബാംഗങ്ങളെ അബു തോഹക്ക് നഷ്ടപ്പെട്ടു.ഇതേവർഷം ഇസ്രായേൽ സൈന്യം ഇദ്ദേഹത്തെ ഗാസയിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ലഭിച്ച പുരസ്‌കാരം ആ 31 പേർക്കും തന്റെ അധ്യാപകർക്കും വേണ്ടി സമർപ്പിക്കുന്നു എന്ന് അബു തോഹ പറഞ്ഞു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കവി ഗാസ ആണെന്നും, ഗാസ എന്നും ഒരു പ്രചോദനമാണെന്നും അദ്ദേഹം പറയുന്നുണ്ട്. “ഞാൻ കമന്ററിക്കായുള്ള പുലിറ്റ്സർ പുരസ്‌കാരം നേടിയിരിക്കുന്നു,” എന്ന് തന്റെ സാമൂഹമാധ്യമ പേജിൽ കുറിക്കുന്നതിനോടൊപ്പം “ഇത് പ്രത്യാശയുടെ സന്ദേശമാകട്ടെ. ഒരു കഥയാകട്ടെ.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന് : അവാർഡിന് അർഹമായ ചിത്രം 'സ്ലേവ്സ് ഓഫ് ദി എംപയർ'

യു കെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള 'ടങ്സ് ഓൺ ഫയർ ഫ്ലെയിം' അവാർഡ് മലയാളിയായ ഡോ.രാജേഷ് ജെയിംസ് കരസ്ഥമാക്കി. ഇദ്ദേഹം സംവിധാനം ചെയ്ത 'സ്ലേവ്സ് ഓഫ് ദി എംപയർ' എന്ന ഡോക്കുമെന്ററിക്കാണ് അന്തർദേശീയ അവാർഡ് ലഭിച്ചത്. യു കെ യിൽ വിവിധ സ്ഥലങ്ങളിലായി മെയ് ഒന്ന് മുതൽ പത്ത് വരെ നീണ്ടു നിന്ന ഇരുപത്തിയേഴാമത്‌ 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' ഫിലിം ഫെസ്റ്റിവലിൽ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങൾ പ്രദർശിക്കപ്പെട്ടിരുന്നു. 1997-ൽ സ്ഥാപിതമായ ചാരിറ്റി സംഘടനയായ 'ടംഗ്സ് ഓൺ ഫയർ', സിനിമ മേഖലയിൽ ലിംഗാധിഷ്‌ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്.മുൻനിര കലാകാരന്മാരെയും എഴുത്തുകാരെയും എന്നും പിന്തുണയ്ക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന ഡച്ച് സൈനീക ഉദ്യോഗസ്ഥരുടെ യൂണിഫോം അലക്കി വെളുപ്പിക്കുവാനായി തിരുനെൽവേലിയിൽ നിന്നും ഫോർട്ട് കൊച്ചിയിലെത്തിച്ച വണ്ണാർ സമുദായാംഗങ്ങളായ തൊഴിലാളികളുടെ കഥയാണ് 'സ്ലേവ്സ് ഓഫ് ദി എംപയർ' പറയുന്നത്. അക്കാലഘട്ടത്തിന്റെ നിറവും, മണവും, തനിമയും, ശബ്ദവും, വേഷവും, ഭാഷയും വരെ ഒട്ടും ചോരാതെ, ബ്ളാക്ക് ആൻഡ് വൈറ്റിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. തൊഴിലാളികളെ ഏറെ സ്വാധീനിച്ചിട്ടാണ് വിഡിയോയിൽ പകർത്തുവാൻ അനുമതി കിട്ടിയതെന്നും, ചിത്രം മുഴുമിപ്പിക്കുവാൻ ദീർഘമായ സമയമെടുക്കേണ്ടി വന്നുവെന്നും രാജേഷ് ജെയിംസ് പറഞ്ഞു. ഇദ്ദേഹം കൊച്ചിയിൽ നിന്നുള്ള ഡോക്യുമെന്ററി ചലച്ചിത്രകാരനും, ചലച്ചിത്ര ഗവേഷകനുമാണ്. 2017 ൽ റിയാദ് വാഡിയ അവാർഡ് സമിതിയുടെ ഇന്ത്യയിലെ 'ബെസ്ററ് എമേർജിങ് ഫിലിം മേക്കർ' അവാർഡ് ലഭിച്ച രാജേഷിന് 2018-ൽ മുംബൈയിലെ 'കാശിഷ് ഇന്റർനാഷണൽ ക്വിയർ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ ‘നേക്കഡ് വീൽസ്' എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച ഡോക്യുമെന്ററിക്കുള്ള 'കെ.എഫ്. പാട്ടീൽ യൂണിറ്റി ഇൻ ഡൈവേഴ്‌സിറ്റി' അവാർഡും, 2020-ൽ 'ഇൻ തണ്ടർ ലൈറ്റ്നിങ് ആൻഡ് റെയിൻ ' മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും നേടാൻ സാധിച്ചിട്ടുണ്ട്. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകനായ രാജേഷ്,കോഴിക്കോട് ജില്ലയിലെ, വിലങ്ങാട്, എളുക്കുന്നേൽ ജെയിംസിൻ്റേയും, അന്നമ്മയുടേയും മകനാണ്. ഭാര്യ മെറിൻ സാറാ കുര്യൻ കോതമംഗലം എം എ കോളേജ് അസി.പ്രൊഫസറാണ്. മകൻ നെയ്തൻ.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും

യുക്മ നേഴ്സസ് ഫോറമും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും സംയുക്തമായി നടത്തുന്ന 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ വച്ച് നടത്തപ്പെടുന്നു. യുക്മ നാഷണൽ വൈസ് പ്രസിഡണ്ട് സ്മിതാ തോട്ടം മുഖ്യാതിഥിയായി പങ്കെടുക്കും. യു കെ യിലെ തൊഴിലിടങ്ങളിൽ മലയാളികളുടെ ശക്തമായ സാന്നിദ്ധ്യമരുളുന്ന നേഴ്സിങ് പ്രൊഫഷണൽസിനെ അണിനിരത്തിയും, അനുമോദിച്ചും, ഏറ്റവും പ്രൗഢവും, അർഹമായ പ്രാധാന്യത്തോടെയും സംഘടിപ്പിക്കുന്ന നേഴ്സസ് ദിനാഘോഷത്തിന് ഹാർലോ, ഔർ ലേഡി ഓഫ് ഫാത്തിമ ചർച്ച്‌ ഹാൾ വേദിയാകും. യു കെ യിൽ നഴ്സുമാരായി ജോലിചെയ്യുന്നവർക്കും, എൻ.എം.സി രജിസ്ട്രേഷനായി കാത്തിരിക്കുന്നവർക്കും, നേഴ്സിങ് പ്രൊഫഷൻ ഉണ്ടായിരിക്കെ ഇതര മേഖലകളിൽ ജോലിചെയ്യുന്നവർക്കും, ഇന്റർവ്യൂ, ജോലി കയറ്റം എന്നീ വിഷയങ്ങളിലും ഏറെ പ്രയോജനപ്പെടുന്ന വിദഗ്ധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ യുക്മയുടെ ബാനറിൽ ഏറ്റവും വലിയ നെറ്റ്‌വർക്കിംഗ് പ്രയോജനം നേടുന്നതിനും യുക്മ നേഴ്സസ് ഫോറം അഭികാമ്യമാണ്‌. അർഹരായവർക്ക് സർട്ടിഫിക്കറ്റും നൽകുന്നതാണ്. മെയ് 17 ന് രാവിലെ 8 :45 ന് രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്ന പരിപാടിയിൽ 9:15 ന് പരസ്പരം പരിചയപ്പെടലിന് ശേഷം ഒൻപതരയോടെ നേഴ്സസ് ദിനാഘോഷ ഉദ്ഘാടന കർമ്മവും, തുടർന്ന് പ്രോഗ്രാമുകളും ആരംഭിക്കും. പ്രൊഫഷണൽ ഡെവലപ്പ്മെന്റ്, അറിവ് മെച്ചപ്പെടുത്തൽ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, കരിയർ മുന്നേറ്റം, കലാപരിപാടികൾ, ഡി ജെ, കമ്മ്യൂണിറ്റി ബിൽഡിങ് ഒപ്പം വിജ്ഞാനപ്രദവും, വിദ്യാഭ്യാസപരവും, വിനോദപരവും പ്രൗഢവുമായ നേഴ്സസ് ദിനാഘോഷമാണ് യു.എൻ.എഫ് ഇത്തവണ ഒരുക്കുന്നത്‌.

അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസ് പിടിയിൽ : നഗരത്തിൽ തന്നെ താമസിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത് കാറിൽ സഞ്ചരിക്കുമ്പോൾ

അഭിഭാഷകയെ ക്രൂരമായി മർദിച്ച് മുഖത്ത് പരിക്കേല്പിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസിനെ പോലീസ് പിടികൂടി. തിരുവനന്തപുരം വഞ്ചിയൂരിൽ, തന്റെ ഓഫീസിൽ വച്ച് അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത ജെ. വി ശ്യാമിലി എന്ന ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ പോലീസ് ഇയാളെ തിരയുകയായിരുന്നു.എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ബെയ്‌ലിൻ ദാസ് നഗരത്തിൽ തന്നെയാണ് ഒളിവിൽ കഴിഞ്ഞതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. പൂന്തുറയിലുള്ള പ്രതിയുടെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തുമ്പോൾ ഇയാൾ പള്ളിത്തുറയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്.ബെയ്ലിന്റെ സഹോദരനെ ചോദ്യം ചെയ്തപ്പോൾ അയാളുടെ കാർ കാണാനില്ല എന്ന് മനസ്സിലാക്കിയ പോലിസ് അതിൽ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ ബെയ്ലിൻ കാറുമായി പോയി എന്ന വിവരം ലഭിക്കുകയായിരുന്നു.പിന്നീട് കഴക്കൂട്ടം ഭാഗത്തും കാറിന്റെ സാന്നിധ്യമറിഞ്ഞ തുമ്പ പോലീസും ഡാൻസാഫ് സംഘവും നടത്തിയ അന്വേഷണത്തിന്റെയും പരിശോധനയുടെയും ഇടയിൽ സ്റ്റേഷൻ കടവിൽ വച്ച് ബെയ്ലിനെ പിടികൂടുകയായിരുന്നു. മുടി പറ്റെ വെട്ടി, ക്ഷീണിതനായി കാണപ്പെട്ട ബെയ്‌ലിൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി 'ഞാൻ എല്ലാം കോടതിയിൽ പറഞ്ഞോളാം' എന്ന് പറയുകയുണ്ടായി.അറസ്റ്റിന് ശേഷം പ്രതിയെ ആദ്യം തുമ്പ പോലീസ് സ്റ്റേഷനിലേക്കും പിന്നീട് വഞ്ചിയൂർ സ്റ്റേഷനിലേക്കും കൊണ്ടുവരികയാണുണ്ടായത്.

കോവിഡ് കേസുകൾ പിന്നെയും ഉയരുന്നു:ഹോങ്കോങ്ങ്,സിങ്കപ്പൂർ,ചൈന എന്നിവിടങ്ങളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു

ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹോങ്കോങ്ങ്,സിങ്കപ്പൂർ,ചൈന എന്നിവിടങ്ങളിൽ ജാഗ്രതാനിർ ദേശങ്ങൾ ഉയരുന്നതായി റിപ്പോർട്ടുകൾ ലഭിച്ചു. ഹോങ്കോങ്ങിൽ കോവിഡ് വൈറസിന്റെ സജീവത ഇപ്പോൾ വളരെ ഉയർന്ന തോതിൽ ആണെന്ന് നഗരത്തിലെ ഹെൽത്ത് പ്രൊട്ടക്ഷൻ സെന്ററിന്റെ കമ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ച് തലവൻ ആൽബർട്ട് ഔവ് ഈ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞു.ഗുരുതരവും, മരണത്തിന് കാരണമാകാവുന്നതുമായ കേസുകളും കൂടിവരുന്ന അവസ്ഥയിൽ ഇത് മറ്റൊരു കോവിഡ് തരംഗത്തിന് വഴിമാറുമോ എന്നതും സംശയമാണ്. ഇത്രയധികം കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത് ഈ വർഷത്തിൽ ഇതാദ്യമാണ്. ബ്ലൂബെർഗിന്റെ റിപ്പോർട്ടിൽ ചൈനയിൽ പുതിയ കോവിഡ് താരംഗമുണ്ടെന്നും പറയപ്പെടുന്നു. ചൈനയിലെ ജനങ്ങൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് മെയ്‌ നാലു വരെയുള്ള അഞ്ച് ആഴ്ചകളിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ഇരട്ടിയിലേറെ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. സിങ്കപ്പൂരിലും സമാന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്.മേയ് 3-ന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് അതിന് മുൻപുള്ള ആഴ്ചയേക്കാൾ രോഗബാധിതരുടെ ആകെ എണ്ണം 28 ശതമാനം ഉയർന്ന് 14,200 ൽ എത്തിയതായി രാജ്യത്തിന്റെ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ഒരുവർഷത്തിനുശേഷം ഈ മാസം പുറത്തിറക്കിയ ആദ്യ അപ്‌ഡേറ്റിൽ വെളിപ്പെടുത്തി. ഏഷ്യയിലെ പല രാജ്യങ്ങളിലായി കോവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വാക്സിനും, അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകളും എടുക്കേണ്ടിവരുമെന്ന് ആരോഗ്യവിദഗ് ധർ വ്യക്തമാക്കി.

Other News in this category

  • ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും
  • വിവാഹത്തിന് സാക്ഷിയാവാന്‍ ഇനി മുതല്‍ വളര്‍ത്തു മൃഗങ്ങളും എത്തു; ന്യൂയോര്‍ക്ക് അടക്കം 29 യുഎസ് സംസ്ഥാനങ്ങള്‍ അംഗീകാരം നല്‍കി
  • ഇതാണ് 1600 രൂപ വിലയുള്ള ആ സ്‌ട്രോബെറി പഴം, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഇത്രയും വിലയുള്ള സ്‌ട്രോബെറി പഴം വാങ്ങി കഴിക്കാന്‍ ഒരു കാരണം ഉണ്ട്
  • ഇത്രയും വെറൈറ്റിയായ വിവഹമോ? വധുവിനെ യാത്ര അയക്കുന്ന ചടങ്ങില്‍ അകടമ്പടിയായി എത്തിയത് അനേകം ബുള്‍ഡോസറുകള്‍!!
  • ജോലി കിട്ടിയതും യുവതി ജോലി ഉപേക്ഷിച്ചു, അതിന് കാരണം ഇന്റര്‍വ്യൂ ദിവസം ഉണ്ടായ സംഭവം, സംഭവം കേട്ട് ഇതെന്താ ഇങ്ങനെ എന്ന് സോഷ്യല്‍ മീഡിയ
  • കൈയ്യില്‍ ഗ്ലൗസും മുഖത്ത് മാസ്‌ക്കും, വൃത്തിയുടെ കാര്യത്തില്‍ നൂറ് മാര്‍ക്ക്, സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന വീഡിയോ വൈറലാകുന്നു
  • ഒരു മാസം കഴിച്ചത് ആയിരം മുട്ടകള്‍, ഓരോ ദിവസം മുട്ട കഴിക്കുന്നത് അനുസരിച്ച് ശരീരത്തില്‍ പരിശോധനകള്‍, മാറ്റം കണ്ട് ഞെട്ടി യുവാവ്
  • ഈ വീട് കണ്ടാല്‍ ആരും ചോദിക്കുന്ന ചോദ്യം ഇതിനാണോ രണ്ടരക്കോടി രൂപ എന്ന്? സോഷ്യല്‍ മീഡിയയെ തന്നെ ഞെട്ടിച്ച വീടിന്റെ വില കേട്ടാല്‍ ഞെട്ടും
  • വരന് വിവാഹാഘോഷം ആസൂത്രണം ചെയ്യാനെത്തിയ 'വെഡ്ഡിങ് പ്ലാനറു'മായി പ്രണയം, തന്റെ കാമുകന് മറ്റൊരു 'കാമുകന്‍' ഉണ്ടെന്ന് അറിഞ്ഞ് ഞെട്ടി യുവതി
  • വിവാഹം കഴിക്കുന്ന ദമ്പതികള്‍ ആദ്യത്തെ മൂന്ന് ദിവസത്തോക്ക് മലമൂത്ര വിസര്‍ജ്ജനം ചെയ്യരുത്, വിചിത്ര ആചാരമുള്ള ഒരു ഗോത്രം
  • Most Read

    British Pathram Recommends