
കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ നിന്നുള്ള ലി എന്ന വ്യക്തിയാണ് കഴിഞ്ഞ ഏഴുവര്‍ഷമായി തന്റെ വീടിന്റെ ബേസ്‌മെന്റിനുള്ളില്‍ മുന്‍ ഉടമ രഹസ്യമായി താമസിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞത്.
കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ നിന്നുള്ള ലി എന്ന വ്യക്തി 2018 -ലാണ് ഏകദേശം 2 ദശലക്ഷം യുവാന്‍ (US$270,000) നല്‍കി വീട് വാങ്ങിയത്. അതിനുശേഷം ഏഴുവര്‍ഷമായി ഈ വീട്ടിലാണ് ലീയും കുടുംബവും താമസിച്ചു വന്നിരുന്നത്. എന്നാല്‍, തങ്ങള്‍ അറിയാതെ മറ്റൊരാള്‍ കൂടി ആ വീട്ടില്‍ താമസം ഉണ്ടെന്ന കാര്യം അവര്‍ അറിഞ്ഞിരുന്നില്ല.
അടുത്തിടെ വീടിന്റെ ചുറ്റുവട്ടം വൃത്തിയാക്കുന്നതിനിടയിലാണ് ഗോവണിപ്പടിക്ക് പിന്നിലായി മറഞ്ഞിരിക്കുന്ന ഒരു രഹസ്യവാതില്‍ ലീയുടെ ശ്രദ്ധയില്‍പ്പെട്ടത്. അതുവരെ അങ്ങനെ ഒരു വാതില്‍ അവിടെയുണ്ടായിരുന്നു എന്ന കാര്യം ലീക്ക് അറിയില്ലായിരുന്നു. വാതില്‍ തുറന്ന ലീയെ അത് നയിച്ചത് ഒരു നിലവറയിലേക്ക് ആയിരുന്നു. വളരെ വിശാലമായ ഒരു ഭൂഗര്‍ഭ നിലവറ ആയിരുന്നു അത്. വെന്റിലേഷന്‍ സംവിധാനവും ലൈറ്റിംഗും ചെറിയ ബാര്‍പോലും അതിനുള്ളില്‍ ഉണ്ടായിരുന്നു.
ആരോ ഒരാള്‍ അവിടെ താമസിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലീ നിലവറയ്ക്കുള്ളില്‍ കണ്ടെത്തി. ഉടന്‍തന്നെ അദ്ദേഹം തന്റെ വീടിന്റെ മുന്‍ ഉടമയായിരുന്ന ഷാങ്ങിനെ ബന്ധപ്പെട്ടു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ബേസ്മെന്റ് ഏരിയ വീടിനുള്ളില്‍ ഉണ്ട് എന്ന കാര്യം തന്നോട് മറച്ചുവെച്ചത് എന്ന് ചോദിച്ചു.
ഷാങ്ങിന്റെ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. താന്‍ വിറ്റത് വീട് മാത്രമാണെന്നും ബേസ്‌മെന്റ് ഏരിയ വില്‍ക്കുന്നുണ്ടെന്ന് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല എന്നും ആയിരുന്നു അയാള്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ ബേസ്മെന്റ് ഇപ്പോഴും തന്റെ ഉടമസ്ഥതയില്‍ ആണെന്നും ഷാങ്ങ് വെളിപ്പെടുത്തി.
എന്നാല്‍, ഇതിനെതിരെ കോടതിയെ സമീപിച്ച ലീയ്ക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിക്കുകയും ഷാങ്ങിനോട് ഏഴുവര്‍ഷം കബളിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
More Latest News
പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന് : അവാർഡിന് അർഹമായ ചിത്രം 'സ്ലേവ്സ് ഓഫ് ദി എംപയർ'

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും

അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസ് പിടിയിൽ : നഗരത്തിൽ തന്നെ താമസിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത് കാറിൽ സഞ്ചരിക്കുമ്പോൾ

കോവിഡ് കേസുകൾ പിന്നെയും ഉയരുന്നു:ഹോങ്കോങ്ങ്,സിങ്കപ്പൂർ,ചൈന എന്നിവിടങ്ങളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
