ഇത് പഞ്ചാബിലെ തെരുവുകളില്‍ പച്ചക്കറി വില്‍ക്കുന്ന ഉന്തുവണ്ടിക്കാരന്‍, വയസ്സ് 108, ഈ പ്രായത്തിലും ചുറുചുറുക്കോടെ മാത്രം ജോലി ചെയ്യുന്ന വയോധികന്‍
സ്വന്തം ലേഖകൻ
Story Dated: 2025-01-29
മുപ്പത് വയസ്സ് കഴിയുമ്പോള്‍ തന്നെ ശാരീരികമായ ബുദ്ധിമുട്ടുകള്‍ തുടങ്ങും. പിന്നീട് അങ്ങോട്ട് പല പല ബുദ്ധിമുട്ടുകളാണ് ശരീരത്തിന് സംഭവിക്കുക. എന്നാല്‍ ചിലര്‍ക്ക് പ്രായം വെറും നമ്പര്‍ മാത്രമാണ്. അത്തരത്തില്‍ പ്രായത്തെ വെറും നമ്പറാണെന്ന് കാണുന്നവര്‍ക്ക് പോലും തോന്നി പോകുന്ന ഒരു അപ്പുപ്പന്‍.
പഞ്ചാബിലെ ഈ ഉന്തുവണ്ടിക്കാരന്‍ ആണ് ആരെയും ഞെട്ടിക്കുന്ന വ്യക്തി. പഞ്ചാബിലെ മോഗയിലെ തെരുവുകളില്‍ പച്ചക്കറി വില്‍ക്കുന്ന 108 കാരന്റെ വിഡിയോയാണ് വൈറലായത്. ഇദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ കണ്ടാല്‍ ഇദ്ദേഹത്തിന് 108 വയസ്സ് ആണെന്ന് ആരും പറയില്ല.
മണി എന്ന യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഒരു വിഡിയോയാണിത്. വളരെ ആരോഗ്യത്തോടും ആത്മവിശ്വാസത്തോടും തന്റെ 108ാമത്തെ വയസിലും ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍ക്കുകയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ഉന്തുവണ്ടിയില്‍ ഉള്ളിയും ഉരുളക്കിഴങ്ങുമാണ് വില്‍ക്കുന്നത്. സന്തോഷത്തോടെ ആരോഗ്യവാനായി ഊര്‍ജസ്വലതയോടെ അദ്ദേഹം തന്റെ ജോലി ചെയ്യുകയാണ്. ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവുതന്നെയാണിതെന്നും വിഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നുണ്ട്.
മാത്രമല്ല തന്റെ വയസിനെ കുറിച്ചും ആത്മവിശ്വാസത്തോടെയാണ് 108കാരന്‍ സംസാരിക്കുന്നതും. പെട്ടെന്നാണ് ഈ വിഡിയോ വൈറലായത്. ഒരു പാട് പേര്‍ വിഡിയോക്ക് താഴെ കമന്റും നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം മറ്റുള്ളവര്‍ക്ക് ശരിക്കുമൊരു പ്രചോദനമാണെന്നും കരുത്തോടെ ഇരിക്കുന്നത് കാണുമ്പോള്‍ സന്തോഷമെന്നും അദ്ദേഹത്തിന് എങ്ങനെയാണ് ഈ പ്രായത്തിലും ജോലി ചെയ്യേണ്ട അവസ്ഥ വന്നതെന്നും സാമ്പത്തികമായി അദ്ദേഹത്തെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞു മുന്നോട്ടുവരുന്നവരും കമന്റ് ചെയ്തവരുമൊക്കെയുണ്ട്. നെറ്റിസണ്‍സും ഇദ്ദേഹത്തെ വിശേഷിപ്പിച്ചു, ഇത്രയും പ്രായമായിട്ടും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന മനുഷ്യനെ ഇതിഹാസം എന്നാണ് വിശേഷിപ്പിച്ചത്.
More Latest News
ലോകമെമ്പാടും ഉപയോക്താക്കളുള്ള ടെക് കമ്പനിയായ ഗൂഗിൾ പത്ത് വർഷങ്ങൾക്ക് ശേഷം ലോഗോയിൽ വരുത്തിയ ചെറിയ മാറ്റം ഇന്ന് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.ഏറെ ആകർഷകവും, മനസ്സിൽ പതിയുന്നതുമായ ഗൂഗിളിന്റെ ഇംഗ്ലീഷിൽ 'ജി'എന്നെഴുതിയ ലോഗോയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
മുൻപ് ഇതേ അക്ഷരത്തിൽ ചുവപ്പ്, മഞ്ഞ, പച്ച,നീല എന്നിങ്ങനെ നാല് നിറങ്ങൾ നാല് ബ്ലോക്കുകളിലായി വിന്യസിച്ചിരിക്കുന്നതായിരുന്നു ലോഗോ.
ഇതേ നിറങ്ങളെ ഒരു ഗ്രേഡിയന്റ് ലൈനിൽ ലായിപ്പിച്ചെടുത്തതാണ് ഇപ്പോഴുണ്ടായ പുതിയ മാറ്റം.
ഒറ്റനോട്ടത്തിൽ വലിയ മാറ്റമൊന്നും തോന്നില്ലയെങ്കിലും എ. ഐ ടൂളുകൾക്കും ഇതിലൊരു പങ്കുണ്ട്.
ഗൂഗിൾ ന്റെ തന്നെ എ. ഐ ചാറ്റ്ബോട്ടായ ഗൂഗിൾ ജമിനൈ യുടെ ലോഗോയിലെ കളർ ഗ്രേഡിയന്റ് സ്റ്റൈലാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ഇതിന് മുൻപ് 2015 ലാണ് ഗൂഗിൾ ലോഗോയിൽ മാറ്റം വരുത്തിയത്.
പുതിയ ലോഗോയാണ് നല്ലതൊന്നും, പഴയ ലോഗോ മാറ്റേണ്ട ആവശ്യമില്ലായിരുന്നെന്നും അഭിപ്രായങ്ങൾ ഇതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
ടോക്യോ ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ നേടി ഇന്ത്യക്ക് അഭിമാനയി മാറിയ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇപ്പോൾ ഡയമണ്ട് ലീഗിൽ ആദ്യമായി 90.23 മീറ്റർ കടന്ന് രണ്ടാം സ്ഥാനം നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. എല്ലാക്കാലത്തും ഇന്ത്യക്കാർ ഉറ്റുനോക്കുന്ന നീരജിന്റെ കളിക്കളത്തിൽ യാൻ സെലസ്‌നി എന്ന പുതിയ പരിശീലകന്റെ നേതൃത്വത്തിൽ പുതിയ നേട്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
നീരജിന്റെ ത്രോയിൽ 90 മീറ്റർ ദൂരം മറയുന്നത് ഇതാദ്യമായാണ്.2022 ൽ നടന്ന സ്റ്റോക്ഹോം ഡയമണ്ട് ലീഗിൽ 89.94 ,ടോക്യോ ഒളിമ്പിക്സിലെ സ്വർണ്ണനിറവിൽ 87.58,പാരിസ് ഒളിമ്പിക്സിൽ 89.45 എന്നിവയായിരുന്നു ഇത് വരെ പിന്നിട്ട ദൂരം.
ദോഹയിൽ നടന്ന മത്സരത്തിൽ,ആദ്യ ത്രോയിൽ നീരജ് തന്റെ ആവേശം വ്യക്തമാക്കുകയും,രണ്ടും, അഞ്ചും, ആറും പ്രതീക്ഷകൾക്ക് വിപരീതമാവുകയും ചെയ്തപ്പോൾ മൂന്നാമത്തെ ത്രോയിലാണ് 90 മീറ്റർ വിസ്മയം വിരിഞ്ഞത്. തുടക്കം മുതല്‍ അവസാന റൗണ്ടുവരെ നീരജ് ലീഡ് ചെയ്തിരുന്നെങ്കിലും, ഫൈനലില്‍ ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ തന്റെ തന്നെ പേഴ്‌സണല്‍ ബെസ്റ്റ് ബ്രേക്ക് ചെയ്ത് 91.06 മീറ്റര്‍ ദൂരം സ്വന്തമാക്കിയതോടെ നീരജ് രണ്ടാം സ്ഥാനത്തേക്ക് മാറുകയായിരുന്നു.
വനിതാ 3000 മീറ്റര്‍ സ്റ്റീപിള്‍ചേസില്‍ പാരുല്‍ ചൗധരി ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചുകൊണ്ട് മറ്റൊരു അഭിമാനനിമിഷവും ഇന്ത്യയ്ക്ക് സമ്മാനിച്ചിരുന്നു.
പലസ്തീൻ കവിയും എഴുത്തുകാരനുമായ മൊസാബ് അബു തോഹ പുലിറ്റ്സർ പുരസ്‌കാരത്തിന് അർഹനായി. ഗാസയിലെ ജനങ്ങളുടെ ദൈനംദിന കഷ്ടപ്പാടുകളെകുറിച്ചും, അവർ അനുഭവിച്ച ശാരീരികവും മാനസികവുമായ തകർച്ചയെക്കുറിച്ചും, ന്യൂ യോർക്കറിൽ എഴുതിയ ലേഖനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.യു എസിലുള്ള ഇദ്ദേഹത്തെ നാടുകടത്തിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ സംഘടനകളുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു.
"ഗാസയിലെ യുദ്ധാനന്തര ദുരിതം ഉൾക്കൊള്ളിച്ചുവെക്കുന്ന, ആഴത്തിലുള്ള റിപ്പോർട്ടിംഗും ആത്മകഥാനുഭവങ്ങളുടെ സമന്വയവുമായ ലേഖനങ്ങളാണ് അവാർഡിന് പിന്‍തുണയാകുന്നത്” എന്നാണ് അവാർഡ് പ്രഖ്യാപനത്തിൽ പറയപ്പെട്ടത്.
2023 ഇൽ നടന്ന ഇസ്രയേൽ എയർ സ്ട്രൈകിൽ 31 ഓളം കുടുംബാംഗങ്ങളെ അബു തോഹക്ക് നഷ്ടപ്പെട്ടു.ഇതേവർഷം ഇസ്രായേൽ സൈന്യം ഇദ്ദേഹത്തെ ഗാസയിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ലഭിച്ച പുരസ്‌കാരം ആ 31 പേർക്കും തന്റെ അധ്യാപകർക്കും വേണ്ടി സമർപ്പിക്കുന്നു എന്ന് അബു തോഹ പറഞ്ഞു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കവി ഗാസ ആണെന്നും, ഗാസ എന്നും ഒരു പ്രചോദനമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
“ഞാൻ കമന്ററിക്കായുള്ള പുലിറ്റ്സർ പുരസ്‌കാരം നേടിയിരിക്കുന്നു,” എന്ന് തന്റെ സാമൂഹമാധ്യമ പേജിൽ കുറിക്കുന്നതിനോടൊപ്പം “ഇത് പ്രത്യാശയുടെ സന്ദേശമാകട്ടെ. ഒരു കഥയാകട്ടെ.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു കെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള 'ടങ്സ് ഓൺ ഫയർ ഫ്ലെയിം' അവാർഡ് മലയാളിയായ ഡോ.രാജേഷ് ജെയിംസ് കരസ്ഥമാക്കി. ഇദ്ദേഹം സംവിധാനം ചെയ്ത 'സ്ലേവ്സ് ഓഫ് ദി എംപയർ' എന്ന ഡോക്കുമെന്ററിക്കാണ് അന്തർദേശീയ അവാർഡ് ലഭിച്ചത്. യു കെ യിൽ വിവിധ സ്ഥലങ്ങളിലായി മെയ് ഒന്ന് മുതൽ പത്ത് വരെ നീണ്ടു നിന്ന ഇരുപത്തിയേഴാമത് 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' ഫിലിം ഫെസ്റ്റിവലിൽ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങൾ പ്രദർശിക്കപ്പെട്ടിരുന്നു.
1997-ൽ സ്ഥാപിതമായ ചാരിറ്റി സംഘടനയായ 'ടംഗ്സ് ഓൺ ഫയർ', സിനിമ മേഖലയിൽ ലിംഗാധിഷ്‌ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്.മുൻനിര കലാകാരന്മാരെയും എഴുത്തുകാരെയും എന്നും പിന്തുണയ്ക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.
പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന ഡച്ച് സൈനീക ഉദ്യോഗസ്ഥരുടെ യൂണിഫോം അലക്കി വെളുപ്പിക്കുവാനായി തിരുനെൽവേലിയിൽ നിന്നും ഫോർട്ട് കൊച്ചിയിലെത്തിച്ച വണ്ണാർ സമുദായാംഗങ്ങളായ തൊഴിലാളികളുടെ കഥയാണ് 'സ്ലേവ്സ് ഓഫ് ദി എംപയർ' പറയുന്നത്. അക്കാലഘട്ടത്തിന്റെ നിറവും, മണവും, തനിമയും, ശബ്ദവും, വേഷവും, ഭാഷയും വരെ ഒട്ടും ചോരാതെ, ബ്ളാക്ക് ആൻഡ് വൈറ്റിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
തൊഴിലാളികളെ ഏറെ സ്വാധീനിച്ചിട്ടാണ് വിഡിയോയിൽ പകർത്തുവാൻ അനുമതി കിട്ടിയതെന്നും, ചിത്രം മുഴുമിപ്പിക്കുവാൻ ദീർഘമായ സമയമെടുക്കേണ്ടി വന്നുവെന്നും രാജേഷ് ജെയിംസ് പറഞ്ഞു. ഇദ്ദേഹം കൊച്ചിയിൽ നിന്നുള്ള ഡോക്യുമെന്ററി ചലച്ചിത്രകാരനും, ചലച്ചിത്ര ഗവേഷകനുമാണ്. 2017 ൽ റിയാദ് വാഡിയ അവാർഡ് സമിതിയുടെ ഇന്ത്യയിലെ 'ബെസ്ററ് എമേർജിങ് ഫിലിം മേക്കർ' അവാർഡ് ലഭിച്ച രാജേഷിന് 2018-ൽ മുംബൈയിലെ 'കാശിഷ് ഇന്റർനാഷണൽ ക്വിയർ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ ‘നേക്കഡ് വീൽസ്' എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച ഡോക്യുമെന്ററിക്കുള്ള 'കെ.എഫ്. പാട്ടീൽ യൂണിറ്റി ഇൻ ഡൈവേഴ്‌സിറ്റി' അവാർഡും, 2020-ൽ 'ഇൻ തണ്ടർ ലൈറ്റ്നിങ് ആൻഡ് റെയിൻ ' മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും നേടാൻ സാധിച്ചിട്ടുണ്ട്.
എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകനായ രാജേഷ്,കോഴിക്കോട് ജില്ലയിലെ, വിലങ്ങാട്, എളുക്കുന്നേൽ ജെയിംസിൻ്റേയും, അന്നമ്മയുടേയും മകനാണ്. ഭാര്യ മെറിൻ സാറാ കുര്യൻ കോതമംഗലം എം എ കോളേജ് അസി.പ്രൊഫസറാണ്. മകൻ നെയ്തൻ.
യുക്മ നേഴ്സസ് ഫോറമും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും സംയുക്തമായി നടത്തുന്ന 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ വച്ച് നടത്തപ്പെടുന്നു. യുക്മ നാഷണൽ വൈസ് പ്രസിഡണ്ട് സ്മിതാ തോട്ടം മുഖ്യാതിഥിയായി പങ്കെടുക്കും.
യു കെ യിലെ തൊഴിലിടങ്ങളിൽ മലയാളികളുടെ ശക്തമായ സാന്നിദ്ധ്യമരുളുന്ന നേഴ്സിങ് പ്രൊഫഷണൽസിനെ അണിനിരത്തിയും, അനുമോദിച്ചും, ഏറ്റവും പ്രൗഢവും, അർഹമായ പ്രാധാന്യത്തോടെയും സംഘടിപ്പിക്കുന്ന നേഴ്സസ് ദിനാഘോഷത്തിന് ഹാർലോ, ഔർ ലേഡി ഓഫ് ഫാത്തിമ ചർച്ച് ഹാൾ വേദിയാകും. യു കെ യിൽ നഴ്സുമാരായി ജോലിചെയ്യുന്നവർക്കും, എൻ.എം.സി രജിസ്ട്രേഷനായി കാത്തിരിക്കുന്നവർക്കും, നേഴ്സിങ് പ്രൊഫഷൻ ഉണ്ടായിരിക്കെ ഇതര മേഖലകളിൽ ജോലിചെയ്യുന്നവർക്കും, ഇന്റർവ്യൂ, ജോലി കയറ്റം എന്നീ വിഷയങ്ങളിലും ഏറെ പ്രയോജനപ്പെടുന്ന വിദഗ്ധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ യുക്മയുടെ ബാനറിൽ ഏറ്റവും വലിയ നെറ്റ്‌വർക്കിംഗ് പ്രയോജനം നേടുന്നതിനും യുക്മ നേഴ്സസ് ഫോറം അഭികാമ്യമാണ്. അർഹരായവർക്ക് സർട്ടിഫിക്കറ്റും നൽകുന്നതാണ്.
മെയ് 17 ന് രാവിലെ 8 :45 ന് രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്ന പരിപാടിയിൽ 9:15 ന് പരസ്പരം പരിചയപ്പെടലിന് ശേഷം ഒൻപതരയോടെ നേഴ്സസ് ദിനാഘോഷ ഉദ്ഘാടന കർമ്മവും, തുടർന്ന് പ്രോഗ്രാമുകളും ആരംഭിക്കും. പ്രൊഫഷണൽ ഡെവലപ്പ്മെന്റ്, അറിവ് മെച്ചപ്പെടുത്തൽ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, കരിയർ മുന്നേറ്റം, കലാപരിപാടികൾ, ഡി ജെ, കമ്മ്യൂണിറ്റി ബിൽഡിങ് ഒപ്പം വിജ്ഞാനപ്രദവും, വിദ്യാഭ്യാസപരവും, വിനോദപരവും പ്രൗഢവുമായ നേഴ്സസ് ദിനാഘോഷമാണ് യു.എൻ.എഫ് ഇത്തവണ ഒരുക്കുന്നത്.