
സമൂഹത്തിന്റെ ഉന്നമനത്തിന് തടസ്സമാകുമ്പോള്‍ മാറ്റപ്പെടേണ്ട ചിലതുണ്ടകാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ദേശീയപാത നിര്‍മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പലരും സ്വപ്‌നം പോലെ വെച്ച വീട് വിട്ട കൊടുക്കേണ്ടി വരാറുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ താല്‍പര്യമില്ലാതിരുന്നിട്ടും വിട്ടു കൊടുക്കുകയാണ് പതിവ്.
എന്നാല്‍ വീടും സ്ഥലവും വിട്ടു നല്‍കാന്‍ വലിയൊരു ഓഫര്‍ നല്‍കിയിട്ടും അത് നിരസിച്ചത് ഒരു വലിയ അബദ്ധമാണെന്ന് മനസ്സിലാക്കിയിരിക്കുകയാണ് ചൈനയിലെ ഒരു വീട്ടുടമ. ചൈനയിലെ ഹുവാങ് പിങ്ങ് ആണ് ഇത്തരത്തില്‍ വലിയ ഒരു അബദ്ധത്തെ ഓര്‍ത്ത് ജീവിക്കുന്നത്.
ദേശീയ പാതയ്ക്ക് വേണ്ടി വീടും സ്ഥവും അദ്ദേഹം സ്ഥലം വിട്ടുകൊടുക്കില്ല എന്ന തീരുമാനം എടുത്തു. രണ്ട് കോടി വാക്ദാനം ചെയ്തിട്ടും വീട് കൊടുക്കാന്‍ തയ്യാറായില്ല. റോഡ് നിര്‍മാണം തുടങ്ങിയപ്പോള്‍ പൊടിയും ബഹളവും കാരണം അദ്ദേഹം ആ തുക നിരസിച്ചതില്‍ വിഷമിക്കുകയാണ്. എക്‌സ്പ്രസ് വേ തുറന്നു കഴിഞ്ഞാല്‍ എങ്ങനെയാണ് ഈ വീട്ടില്‍ താമസിക്കുക എന്നത് ചിന്തിക്കാന്‍ പോലും വയ്യ. ഇപ്പോള്‍ തന്ന ശബ്ദം കാരണം ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും പിങ് പറഞ്ഞു.
വലിയൊരു അവസരം നഷ്ടപ്പെടുത്തിയെന്നും വിട്ടുപോകാന്‍ സാധിക്കുമെങ്കില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വ്യവസ്ഥകള്‍ അംഗികരിക്കാമെന്നുമാണ് പിങ് ഇപ്പോള്‍ പറയുന്നത്. അദ്ദേഹം ഭാര്യക്കും കൊച്ചുമകനുമൊപ്പമാണ് താമസം. വീട്ടില്‍ നിന്ന് പുറത്തിറങ്ങണമെങ്കില്‍ ടണലിലൂടെ വേണം കടക്കാന്‍. അതേസമയം വീടു കാണാനും ഫോട്ടോ എടുക്കാനുമൊക്കെ ധാരാളം പേര് വരുന്നുണ്ട്.
ഇതിലൂടെ പണം ഉണ്ടാക്കാമെന്നാണ് പിങ് കരുതുന്നത്. വീടിന്റെ താഴ്ചയില്‍ നിന്ന് മണ്ണ് ഇട്ട് ഉയര്‍ത്തിയാണ് ദേശീയപാത നിര്‍മാണം. ഈ രണ്ടു നില വീടിന്റെ മേല്‍ക്കൂരയോടു ചേര്‍ന്നാണ് ദേശീയപാത കടന്നുപോകുന്നതും. വീടിനു ചുറ്റുമായി ദേശീയപാത. കുറേ പ്രാവശ്യം ചര്‍ച്ചകള്‍ നടത്തിയിട്ടും ഹുവാങ് നിരസിച്ചതിനാല്‍ ഒടുവില്‍ നിര്‍മാണം തുടങ്ങുകയായിരുന്നു. സര്‍ക്കാര്‍ കൊടുക്കാമെന്ന് പറഞ്ഞ തുക കുറഞ്ഞുപോയതിനാലാണ് ഹുവാങ് ചര്‍ച്ചകള്‍ക്ക് വഴങ്ങാതിരുന്നത്. ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
