
രാത്രിയില്‍ കള്ളന്‍ വീട്ടില്‍ കയറിയാല്‍ എന്ത് ചെയ്യും? ഉറപ്പായും കള്ളന്‍ കയറി എന്ന് മനസ്സിലാക്കിയാല്‍ ഉടന്‍ കള്ളനെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കും. ആ സമയത്തിനുള്ളില്‍ നല്ല തല്ലും കൊടുക്കാന്‍ പറ്റുമെങ്കില്‍ അതും കൊടുക്കും. അതല്ലേ സാധാരണ സംഭവിക്കുന്നത്? എന്നാല്‍ ഇവിടെ ഒരു കള്ളന്‍ കയറിയപ്പോള്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഒരു റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ ഒരു കള്ളന്‍ കയറിയപ്പോള്‍ ആണ് പതിവിലും വ്യത്യസ്തമായ കാര്യം സംഭവിച്ചത്. താമസക്കാരെല്ലാം കൂടി കള്ളനെ പിടികൂടിയപ്പോള്‍ എങ്ങനെയെങ്കിലും തന്നെ വിടണമെന്ന് കള്ളന്‍ അവരോട് അപേക്ഷിച്ചു നോക്കി. അതിന് അവന് പറയാന്‍ ഒരു കാരണവും ഉണ്ടായിരുന്നു. അന്ന് തന്റെ പിറന്നാളാണ്. എന്നാല്‍, പിന്നീട്, അവിടുത്തുകാര്‍ ചെയ്തത് തികച്ചും വിചിത്രമായ ഒരു കാര്യമായിരുന്നു.
അന്ന് തന്റെ പിറന്നാളാണ്, അതോര്‍ത്തെങ്കിലും തന്നെ വെറുതെ വിടണം എന്ന് യുവാവ് അഭ്യര്‍ത്ഥിക്കുകയായിരുന്നു. അതോടെ അവന്റെ പിറന്നാള്‍ ആഘോഷമാണ് അവിടെ നടന്നത്.
അത് വെറും ആഘോഷമായിരുന്നില്ല, കേക്കൊക്കെ മുറിച്ച് ഗംഭീരമായി തന്നെ ആഘോഷിക്കുകയായിരുന്നു. എന്നാല്‍, ആ ആഘോഷം അധികം നീണ്ടുനിന്നില്ല. അവര്‍ നേരത്തെ തന്നെ പൊലീസിനെ വിളിച്ചിരുന്നു. ആഘോഷം തീരും മുമ്പേ പൊലീസും എത്തി.
ഇതിന്റെ ഒരു വീഡിയോയും പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വീഡിയോയില്‍ യുവാവിന് അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട് അവനെ കൊണ്ട് കേക്ക് മുറിപ്പിക്കുന്നത് കാണാം. കേക്കില്‍ 'ചോര്‍' എന്ന് എഴുതിയിരിക്കുന്നതും കാണാം. മാത്രമല്ല, 'ഹാപ്പി ബര്‍ത്ത് ഡേ ചോര്‍' എന്ന് എല്ലാവരും പാടുന്നതും കേള്‍ക്കാം. കേക്ക് മുറിച്ചപ്പോള്‍ അതില്‍ നിന്നും ഒരു കഷ്ണം അവന്റെ വായില്‍ വച്ചു കൊടുക്കുന്നതും വീഡിയോയില്‍ കാണാം.
ഈ വീഡിയോ കണ്ട് 'ഹാപ്പി ബര്‍ത്ത് ഡേ ചോര്‍' എന്നാണ് പലരും കമന്റ് ചെയ്തത്.
More Latest News
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന് : അവാർഡിന് അർഹമായ ചിത്രം 'സ്ലേവ്സ് ഓഫ് ദി എംപയർ'
