18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : അസ്സിസ്റ്റഡ് ഡൈയിങ്, ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള മെഡിക്കൽ സ്റ്റാഫിന് രോഗിയെ മരണം തിരഞ്ഞെടുക്കാൻ നിർബന്ധിക്കാൻ കഴിയില്ല, നിയമമാറ്റത്തിന് വോട്ടുചെയ്‌ത്‌ എംപിമാർ >>> ലണ്ടനിൽ തൊഴിലിടത്തിൽ മലയാളി കുടുംബനാഥൻ കുഴഞ്ഞുവീണ് മരിച്ചു! വിടപറഞ്ഞത് സൗത്തോളിൽ കുടുംബസമേതം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി; യുകെ മലയാളികൾക്കിടയിൽ കുഴഞ്ഞുവീണ് മരണങ്ങൾ തുടർക്കഥ! >>> യുകെയിൽ ഭവനരഹിതരായ അസുഖബാധിതരുടെ എണ്ണം 60000 ത്തിനും മുകളിൽ! സോഷ്യൽ ഹൌസിങ് വഴി വാടക വീടുകൾ നൽകുന്നതും കുത്തനെ കുറഞ്ഞു >>> അസിസ്റ്റഡ് ഡൈയിംഗ്: ഡോക്ടറുടെ സഹായത്തോടെയുള്ള മരണ ബിൽ മാറ്റങ്ങളോടെ പാസ്സാക്കാൻ പാർലമെന്റ് ചർച്ച ചെയ്യുന്നു; ബിൽ വോട്ടിനിടുന്നത് ജൂണിൽ >>> യു കെ യിലെ നഴ്സുമാർ നാളെ ലെസ്റററിൽ കേരള നേഴ്സസ് യു കെ അണിയിച്ച് ഒരുക്കുന്ന യുകെയിലെ നഴ്സുമാരുടെ മഹാ സമ്മേളനമായ രണ്ടാമത് കോൺഫറൻസിനും നേഴ്സസ് ഡേ ആഘോഷങ്ങൾക്കും നാളെ തിരി തെളിയും >>>
Home >> EDITOR'S CHOICE
25 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് വിചിത്രമായ ഓഫറുമായി ഒരു രാജ്യം, ആരോഗ്യമുള്ള കുഞ്ഞിന് ജന്മംനല്‍കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സമ്മാനം

സ്വന്തം ലേഖകൻ

Story Dated: 2025-01-13

കുറഞ്ഞ ജനന നിരക്കിനെ മറികടക്കാന്‍ പുത്തന്‍ ഓഫറുമായി ഒരു രാജ്യം. 25 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് രാജ്യം നല്‍കുന്നത്.

റഷ്യന്‍ റിപ്പബ്ലിക്കായ കരേലിയ ആണ് വളരെ വ്യത്യസ്തമായ ഓഫര്‍ വെച്ചിരിക്കുന്നത്. ആരോഗ്യമുള്ള കുഞ്ഞിന് ജന്മംനല്‍കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ആണ് വമ്പന്‍ ഓഫര്‍.

മാസം ഒരു ലക്ഷം റൂബിള്‍ (ഏകദേശം 81,000 രൂപ) രൂപ നല്‍കുമെന്ന് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ശിശുമരണം വൈകല്യമുള്ള കുഞ്ഞുങ്ങളുടെ ജനനം എന്നിവ സംബന്ധിച്ച് ഇതില്‍ പരാമര്‍ശമില്ല. പ്രസവിക്കുന്നത് ചാപിള്ളയാണെങ്കില്‍ ഈ ബോണസ് കിട്ടില്ല.

അപേക്ഷകര്‍ 25 വയസ്സിന് താഴെയുള്ള ഒരു പ്രാദേശിക സര്‍വകലാശാലയിലോ കോളേജിലോ മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളും കരേലിയയിലെ താമസക്കാരും ആയിരിക്കണം. 2025 ജനുവരി 1 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നു.

വലിയ കുടുംബം എന്ന ആശയം പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മുന്നോട്ടു വെച്ചെങ്കിലും ജനങ്ങള്‍ അതേറ്റെടുത്തില്ല. യുക്രെയിന്‍ യുദ്ധവും കുടിയേറ്റവും റഷ്യന്‍ ജനസംഖ്യയില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 25 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ വര്‍ഷം റഷ്യ രേഖപ്പെടുത്തിയത്. 2024 ന്റെ ആദ്യ പകുതിയില്‍, 599,600 കുട്ടികള്‍ മാത്രമാണ് രാജ്യത്ത് ജനിച്ച് വീണത്.

More Latest News

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ്‌ കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

സി.പി.ഐ.എം സംസ്ഥാന സമിതിയംഗവും കോഴിക്കോട് (നോര്‍ത്ത്) മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ എം.എല്‍.എ യുമായിരുന്ന എ. പ്രദീപ് കുമാറിനെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്കാണ് പ്രദീപ് കുമാർ നിയമിതനായത്. വടകര താലൂക്കിലെ നാദാപുരം സമീപമുള്ള ചേലക്കാട് സ്വദേശിയായ പ്രദീപ് കുമാര്‍ 1980 കളില്‍ സ്റ്റൂഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) പ്രവര്‍ത്തകനായാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.തുടർന്ന് എസ്.എഫ്.ഐ യുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. പന്ത്രണ്ടാമത്തേയും, പതിമൂന്നാമത്തെയും, പതിനാലാമത്തെയും കേരള നിയമസഭകളില്‍ കോഴിക്കോട് (നോര്‍ത്ത്) മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.തന്നെ പാർട്ടി ഏൽപ്പിച്ച ഈ കർത്തവ്യം ഭംഗിയായി നിറവഹിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

ലോകമെമ്പാടും ഉപയോക്താക്കളുള്ള ടെക് കമ്പനിയായ ഗൂഗിൾ പത്ത് വർഷങ്ങൾക്ക് ശേഷം ലോഗോയിൽ വരുത്തിയ ചെറിയ മാറ്റം ഇന്ന് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.ഏറെ ആകർഷകവും, മനസ്സിൽ പതിയുന്നതുമായ ഗൂഗിളിന്റെ ഇംഗ്ലീഷിൽ 'ജി'എന്നെഴുതിയ ലോഗോയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.   മുൻപ് ഇതേ അക്ഷരത്തിൽ ചുവപ്പ്, മഞ്ഞ, പച്ച,നീല എന്നിങ്ങനെ നാല് നിറങ്ങൾ നാല് ബ്ലോക്കുകളിലായി വിന്യസിച്ചിരിക്കുന്നതായിരുന്നു ലോഗോ. ഇതേ നിറങ്ങളെ ഒരു ഗ്രേഡിയന്റ് ലൈനിൽ ലായിപ്പിച്ചെടുത്തതാണ് ഇപ്പോഴുണ്ടായ പുതിയ മാറ്റം. ഒറ്റനോട്ടത്തിൽ വലിയ മാറ്റമൊന്നും തോന്നില്ലയെങ്കിലും എ. ഐ ടൂളുകൾക്കും ഇതിലൊരു പങ്കുണ്ട്. ഗൂഗിൾ ന്റെ തന്നെ എ. ഐ ചാറ്റ്ബോട്ടായ ഗൂഗിൾ ജമിനൈ യുടെ ലോഗോയിലെ കളർ ഗ്രേഡിയന്റ് സ്റ്റൈലാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ഇതിന് മുൻപ് 2015 ലാണ് ഗൂഗിൾ ലോഗോയിൽ മാറ്റം വരുത്തിയത്.    പുതിയ ലോഗോയാണ് നല്ലതൊന്നും, പഴയ ലോഗോ മാറ്റേണ്ട ആവശ്യമില്ലായിരുന്നെന്നും അഭിപ്രായങ്ങൾ ഇതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

ടോക്യോ ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ നേടി ഇന്ത്യക്ക് അഭിമാനയി മാറിയ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇപ്പോൾ ഡയമണ്ട് ലീഗിൽ ആദ്യമായി 90.23 മീറ്റർ കടന്ന് രണ്ടാം സ്ഥാനം നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. എല്ലാക്കാലത്തും ഇന്ത്യക്കാർ ഉറ്റുനോക്കുന്ന നീരജിന്റെ കളിക്കളത്തിൽ യാൻ സെലസ്‌നി എന്ന പുതിയ പരിശീലകന്റെ നേതൃത്വത്തിൽ പുതിയ നേട്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നീരജിന്റെ ത്രോയിൽ 90 മീറ്റർ ദൂരം മറയുന്നത് ഇതാദ്യമായാണ്.2022 ൽ നടന്ന സ്റ്റോക്ഹോം ഡയമണ്ട് ലീഗിൽ 89.94 ,ടോക്യോ ഒളിമ്പിക്സിലെ സ്വർണ്ണനിറവിൽ 87.58,പാരിസ് ഒളിമ്പിക്സിൽ 89.45 എന്നിവയായിരുന്നു ഇത് വരെ പിന്നിട്ട ദൂരം. ദോഹയിൽ നടന്ന മത്സരത്തിൽ,ആദ്യ ത്രോയിൽ നീരജ് തന്റെ ആവേശം വ്യക്തമാക്കുകയും,രണ്ടും, അഞ്ചും, ആറും പ്രതീക്ഷകൾക്ക് വിപരീതമാവുകയും ചെയ്തപ്പോൾ മൂന്നാമത്തെ ത്രോയിലാണ് 90 മീറ്റർ വിസ്മയം വിരിഞ്ഞത്. തുടക്കം മുതല്‍ അവസാന റൗണ്ടുവരെ നീരജ് ലീഡ് ചെയ്തിരുന്നെങ്കിലും, ഫൈനലില്‍ ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ തന്റെ തന്നെ പേഴ്‌സണല്‍ ബെസ്റ്റ് ബ്രേക്ക് ചെയ്ത് 91.06 മീറ്റര്‍ ദൂരം സ്വന്തമാക്കിയതോടെ നീരജ് രണ്ടാം സ്ഥാനത്തേക്ക് മാറുകയായിരുന്നു. വനിതാ 3000 മീറ്റര്‍ സ്റ്റീപിള്‍ചേസില്‍ പാരുല്‍ ചൗധരി ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചുകൊണ്ട് മറ്റൊരു അഭിമാനനിമിഷവും ഇന്ത്യയ്ക്ക് സമ്മാനിച്ചിരുന്നു.

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്

പലസ്തീൻ കവിയും എഴുത്തുകാരനുമായ മൊസാബ് അബു തോഹ പുലിറ്റ്സർ പുരസ്‌കാരത്തിന് അർഹനായി. ഗാസയിലെ ജനങ്ങളുടെ ദൈനംദിന കഷ്ടപ്പാടുകളെകുറിച്ചും, അവർ അനുഭവിച്ച ശാരീരികവും മാനസികവുമായ തകർച്ചയെക്കുറിച്ചും, ന്യൂ യോർക്കറിൽ എഴുതിയ ലേഖനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.യു എസിലുള്ള ഇദ്ദേഹത്തെ നാടുകടത്തിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ സംഘടനകളുടെ ഭാഗത്ത്‌ നിന്നുമുണ്ടായിരുന്നു. "ഗാസയിലെ യുദ്ധാനന്തര ദുരിതം ഉൾക്കൊള്ളിച്ചുവെക്കുന്ന, ആഴത്തിലുള്ള റിപ്പോർട്ടിംഗും ആത്മകഥാനുഭവങ്ങളുടെ സമന്വയവുമായ ലേഖനങ്ങളാണ് അവാർഡിന് പിന്‍തുണയാകുന്നത്” എന്നാണ് അവാർഡ് പ്രഖ്യാപനത്തിൽ പറയപ്പെട്ടത്. 2023 ഇൽ നടന്ന ഇസ്രയേൽ എയർ സ്ട്രൈകിൽ 31 ഓളം കുടുംബാംഗങ്ങളെ അബു തോഹക്ക് നഷ്ടപ്പെട്ടു.ഇതേവർഷം ഇസ്രായേൽ സൈന്യം ഇദ്ദേഹത്തെ ഗാസയിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ലഭിച്ച പുരസ്‌കാരം ആ 31 പേർക്കും തന്റെ അധ്യാപകർക്കും വേണ്ടി സമർപ്പിക്കുന്നു എന്ന് അബു തോഹ പറഞ്ഞു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കവി ഗാസ ആണെന്നും, ഗാസ എന്നും ഒരു പ്രചോദനമാണെന്നും അദ്ദേഹം പറയുന്നുണ്ട്. “ഞാൻ കമന്ററിക്കായുള്ള പുലിറ്റ്സർ പുരസ്‌കാരം നേടിയിരിക്കുന്നു,” എന്ന് തന്റെ സാമൂഹമാധ്യമ പേജിൽ കുറിക്കുന്നതിനോടൊപ്പം “ഇത് പ്രത്യാശയുടെ സന്ദേശമാകട്ടെ. ഒരു കഥയാകട്ടെ.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന് : അവാർഡിന് അർഹമായ ചിത്രം 'സ്ലേവ്സ് ഓഫ് ദി എംപയർ'

യു കെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള 'ടങ്സ് ഓൺ ഫയർ ഫ്ലെയിം' അവാർഡ് മലയാളിയായ ഡോ.രാജേഷ് ജെയിംസ് കരസ്ഥമാക്കി. ഇദ്ദേഹം സംവിധാനം ചെയ്ത 'സ്ലേവ്സ് ഓഫ് ദി എംപയർ' എന്ന ഡോക്കുമെന്ററിക്കാണ് അന്തർദേശീയ അവാർഡ് ലഭിച്ചത്. യു കെ യിൽ വിവിധ സ്ഥലങ്ങളിലായി മെയ് ഒന്ന് മുതൽ പത്ത് വരെ നീണ്ടു നിന്ന ഇരുപത്തിയേഴാമത്‌ 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' ഫിലിം ഫെസ്റ്റിവലിൽ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങൾ പ്രദർശിക്കപ്പെട്ടിരുന്നു. 1997-ൽ സ്ഥാപിതമായ ചാരിറ്റി സംഘടനയായ 'ടംഗ്സ് ഓൺ ഫയർ', സിനിമ മേഖലയിൽ ലിംഗാധിഷ്‌ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്.മുൻനിര കലാകാരന്മാരെയും എഴുത്തുകാരെയും എന്നും പിന്തുണയ്ക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന ഡച്ച് സൈനീക ഉദ്യോഗസ്ഥരുടെ യൂണിഫോം അലക്കി വെളുപ്പിക്കുവാനായി തിരുനെൽവേലിയിൽ നിന്നും ഫോർട്ട് കൊച്ചിയിലെത്തിച്ച വണ്ണാർ സമുദായാംഗങ്ങളായ തൊഴിലാളികളുടെ കഥയാണ് 'സ്ലേവ്സ് ഓഫ് ദി എംപയർ' പറയുന്നത്. അക്കാലഘട്ടത്തിന്റെ നിറവും, മണവും, തനിമയും, ശബ്ദവും, വേഷവും, ഭാഷയും വരെ ഒട്ടും ചോരാതെ, ബ്ളാക്ക് ആൻഡ് വൈറ്റിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. തൊഴിലാളികളെ ഏറെ സ്വാധീനിച്ചിട്ടാണ് വിഡിയോയിൽ പകർത്തുവാൻ അനുമതി കിട്ടിയതെന്നും, ചിത്രം മുഴുമിപ്പിക്കുവാൻ ദീർഘമായ സമയമെടുക്കേണ്ടി വന്നുവെന്നും രാജേഷ് ജെയിംസ് പറഞ്ഞു. ഇദ്ദേഹം കൊച്ചിയിൽ നിന്നുള്ള ഡോക്യുമെന്ററി ചലച്ചിത്രകാരനും, ചലച്ചിത്ര ഗവേഷകനുമാണ്. 2017 ൽ റിയാദ് വാഡിയ അവാർഡ് സമിതിയുടെ ഇന്ത്യയിലെ 'ബെസ്ററ് എമേർജിങ് ഫിലിം മേക്കർ' അവാർഡ് ലഭിച്ച രാജേഷിന് 2018-ൽ മുംബൈയിലെ 'കാശിഷ് ഇന്റർനാഷണൽ ക്വിയർ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ ‘നേക്കഡ് വീൽസ്' എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച ഡോക്യുമെന്ററിക്കുള്ള 'കെ.എഫ്. പാട്ടീൽ യൂണിറ്റി ഇൻ ഡൈവേഴ്‌സിറ്റി' അവാർഡും, 2020-ൽ 'ഇൻ തണ്ടർ ലൈറ്റ്നിങ് ആൻഡ് റെയിൻ ' മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും നേടാൻ സാധിച്ചിട്ടുണ്ട്. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകനായ രാജേഷ്,കോഴിക്കോട് ജില്ലയിലെ, വിലങ്ങാട്, എളുക്കുന്നേൽ ജെയിംസിൻ്റേയും, അന്നമ്മയുടേയും മകനാണ്. ഭാര്യ മെറിൻ സാറാ കുര്യൻ കോതമംഗലം എം എ കോളേജ് അസി.പ്രൊഫസറാണ്. മകൻ നെയ്തൻ.

Other News in this category

  • ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും
  • വിവാഹത്തിന് സാക്ഷിയാവാന്‍ ഇനി മുതല്‍ വളര്‍ത്തു മൃഗങ്ങളും എത്തു; ന്യൂയോര്‍ക്ക് അടക്കം 29 യുഎസ് സംസ്ഥാനങ്ങള്‍ അംഗീകാരം നല്‍കി
  • ഇതാണ് 1600 രൂപ വിലയുള്ള ആ സ്‌ട്രോബെറി പഴം, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഇത്രയും വിലയുള്ള സ്‌ട്രോബെറി പഴം വാങ്ങി കഴിക്കാന്‍ ഒരു കാരണം ഉണ്ട്
  • ഇത്രയും വെറൈറ്റിയായ വിവഹമോ? വധുവിനെ യാത്ര അയക്കുന്ന ചടങ്ങില്‍ അകടമ്പടിയായി എത്തിയത് അനേകം ബുള്‍ഡോസറുകള്‍!!
  • ജോലി കിട്ടിയതും യുവതി ജോലി ഉപേക്ഷിച്ചു, അതിന് കാരണം ഇന്റര്‍വ്യൂ ദിവസം ഉണ്ടായ സംഭവം, സംഭവം കേട്ട് ഇതെന്താ ഇങ്ങനെ എന്ന് സോഷ്യല്‍ മീഡിയ
  • കൈയ്യില്‍ ഗ്ലൗസും മുഖത്ത് മാസ്‌ക്കും, വൃത്തിയുടെ കാര്യത്തില്‍ നൂറ് മാര്‍ക്ക്, സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന വീഡിയോ വൈറലാകുന്നു
  • ഒരു മാസം കഴിച്ചത് ആയിരം മുട്ടകള്‍, ഓരോ ദിവസം മുട്ട കഴിക്കുന്നത് അനുസരിച്ച് ശരീരത്തില്‍ പരിശോധനകള്‍, മാറ്റം കണ്ട് ഞെട്ടി യുവാവ്
  • ഈ വീട് കണ്ടാല്‍ ആരും ചോദിക്കുന്ന ചോദ്യം ഇതിനാണോ രണ്ടരക്കോടി രൂപ എന്ന്? സോഷ്യല്‍ മീഡിയയെ തന്നെ ഞെട്ടിച്ച വീടിന്റെ വില കേട്ടാല്‍ ഞെട്ടും
  • വരന് വിവാഹാഘോഷം ആസൂത്രണം ചെയ്യാനെത്തിയ 'വെഡ്ഡിങ് പ്ലാനറു'മായി പ്രണയം, തന്റെ കാമുകന് മറ്റൊരു 'കാമുകന്‍' ഉണ്ടെന്ന് അറിഞ്ഞ് ഞെട്ടി യുവതി
  • വിവാഹം കഴിക്കുന്ന ദമ്പതികള്‍ ആദ്യത്തെ മൂന്ന് ദിവസത്തോക്ക് മലമൂത്ര വിസര്‍ജ്ജനം ചെയ്യരുത്, വിചിത്ര ആചാരമുള്ള ഒരു ഗോത്രം
  • Most Read

    British Pathram Recommends