
ശരീരത്തില്‍ പലതരം മാറ്റങ്ങള്‍ വരുത്താന്‍ പലതരം ശസ്ത്രക്രിയകള്‍ നടത്തുന്നവരാണ് ഇന്നത്തെ തലമുറ. ആകാരഭംഗി കൂട്ടാന്‍ ചെയ്ത്കൂട്ടുന്ന കാര്യങ്ങള്‍ കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. ഇതാ അത്തരത്തില്‍ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ചെയ്ത കാര്യമാണ് വാര്‍ത്തയാകുന്നത്.
അരക്കെട്ടിന്റെ ഭംഗി കൂട്ടാന്‍ വാരിയെല്ലുകള്‍ വരെ മാറ്റിയിരിക്കുകയാണ് ഈ ഇന്‍ഫ്ലുവന്‍സര്‍. യുഎസിലെ കന്‍സാസ് സ്വദേശിയായ ട്രാന്‍സ് വുമണ്‍ എമിലി ജെയിംസ് ആണ് ഇത്തരത്തില്‍ വളരെ ഞെട്ടിക്കുന്ന പ്രവര്‍ത്തി ചെയ്തത്.
വാരിയെല്ലുകളില്‍ ആറെണ്ണം ആണ് ഇവര്‍ നീക്കം ചെയ്തിരിക്കുന്നത്. 14 ലക്ഷത്തോളം രൂപയാണ് ഇതിനായി ചിലവാക്കിയത്. ശരീരത്തില്‍ നിന്നും നീക്കം ചെയ്ത വാരിയെല്ലിന്റെ ഭാഗം ഉപയോഗിച്ച് ഒരു കിരീടം നിര്‍മിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വേദനയുണ്ടെങ്കിലും സുഖം പ്രാപിച്ച് വരുന്നുവെന്നും വാരിയെല്ല് നീക്കം ചെയ്യുന്നതിന്റെ വീഡിയോ വൈകാതെ പുറത്തുവിടുമെന്നും എമിലി പറഞ്ഞു. രണ്ട് വശത്ത് നിന്നും മൂന്ന് വീതം എല്ലുകളാണ് നീക്കം ചെയ്തത്. വാരിയെല്ലുകളുടെ ചിത്രങ്ങളും എമിലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇതിന് പിന്നാലെ സമ്മിശ്രമായ കമന്റുകളാണ് നിറഞ്ഞത്.
വാരിയെല്ലുകളില്‍ ചിലത് നീക്കം ചെയ്തുവെങ്കിലും അങ്ങേയറ്റം ദയാലുവും സ്നേഹമുള്ളവളുമായ സ്ത്രീയായി താന്‍ തുടരുമെന്നും പരിഹസിക്കുന്നവരെ കാര്യമാക്കുന്നില്ലെന്നും എമിലി വിഡിയോയില്‍ പറയുന്നു. വിമര്‍ശനമുന്നയിച്ച് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകള്‍ക്ക് 'എന്റെ പണം, എന്റെ ശരീരം, എനിക്കിഷ്ടമുള്ളത് ഞാന്‍ ചെയ്യും' എന്നായിരുന്നു എമിലിയുടെ മറുപടി.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
