
ഒരു സ്പൂണിന് 17000ത്തിലധികം രൂപ വരും എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ സംഭവം സത്യമാണ്. ലാസ് വെഗാസില്‍ ഇപ്പോള്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക മേളയായ CESലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സ്പൂണാണിത്.
ഇത്രയും വില വരുമ്പോള്‍ അതിന് എന്തെങ്കിലും പ്രത്യേകത ഉണ്ടാകുമെന്ന് സ്വാഭാനികമായും ചിന്തിക്കാം. എന്നാല്‍ അതിന്റെ പ്രത്യേകത വളരെ ഞെട്ടിക്കുന്ന ഒന്നാണ്.
ഈ സ്പൂണില്‍ ഒരു ബാറ്ററിയുണ്ട്. ഈ സ്പൂണ്‍ ഉപയോഗിച്ച് എന്ത് വിഭവം കഴിച്ചാലും അതില്‍ ഉപ്പുണ്ട് എന്ന പ്രതീതി വരുത്തുകയാണ് ഇത് ചെയ്യുക.
ഇതിന്റെ പിന്നിലെ സാങ്കേതിക വിദ്യ വളരെ ലളിതമാണ് ഇതിലെ ബാറ്ററി സ്പൂണിലെ ലോഹസ്ട്രിപ്പിലേക്ക് വൈദ്യുതി കടത്തിവിടുന്നു. ഇതിലെ വൈദ്യുതി സോഡിയം അയോണുകളെ നാവിലേക്ക് ആകര്‍ഷിക്കുന്നു. ഇത് ഭക്ഷണത്തിന്റെ രുചി നല്ലതാണെന്ന് പ്രതീതിയുണ്ടാക്കുന്നു. ഉപ്പിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളെ തടയുന്നതിനാണ് ഈ സ്പൂണ്‍ ഉപയോഗിക്കുക.
ജപ്പാനിലെ ഏറ്റവും വലിയ ബ്രുവറി കിരിനാണ് ഈ സ്പൂണിന്റെ നിര്‍മാതാക്കള്‍. ആശയം ഗംഭീരമാണെങ്കിലും സ്പൂണിന്റെ അഗ്രം നാവു കൊണ്ട് സ്പര്‍ശിക്കാന്‍ ഇവര്‍ ശുപാര്‍ശ ചെയ്യില്ല, വൈദ്യുതി തന്നെയാണ് കാരണം.
More Latest News
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന് : അവാർഡിന് അർഹമായ ചിത്രം 'സ്ലേവ്സ് ഓഫ് ദി എംപയർ'
