
ഇംഗ്ലണ്ട്: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഇംഗ്ലണ്ടിലെ ഷെഫീല്‍ഡിലെ ഒരു റെസ്റ്റോറന്റിനുള്ളിലെ വീഡിയോ ആണ്. റെസ്‌റ്റോറന്റിലേക്ക് എത്തിയ ചെറുപ്പക്കാര്‍ നടത്തിയ സംഘട്ടനമാണ് വൈറലാകുന്ന വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ഈ തല്ലിന് പിന്നിലെ കാരണം റെസ്റ്റോറന്റ് മെനുവിലെ 'ബീഫ്' വിഭവങ്ങളുടെ പേര് കാരണം ആണെന്നതാണ് ഞെട്ടിക്കുന്ന സത്യം.
ഒരു കൂട്ടം ചെറുപ്പക്കാര്‍ റെസ്റ്റോറന്റിലെ കൗണ്ടറിന് പിന്നിലായി ഇരിക്കുന്നു. പിന്നീടവര്‍ റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് നേരെ കയ്യില്‍ കിട്ടിയത് എടുത്ത് എറിയുന്നതും അസഭ്യം പറയുന്നതും വിഡിയോയില്‍ കാണാനാകും. റെസ്റ്റോറന്റിലെ മെനുവില്‍ ബീഫ് വിഭവങ്ങളുടെ പേര് കണ്ടതോടെയാണ് യുവാക്കള്‍ പ്രകോപിതരായതെന്നാണ്. ഇതാണ് മുട്ടന്‍ തല്ലില്‍ ചെന്ന് അവസാനിച്ചതും.
എന്നാല്‍ ഈ വീഡിയോ കണ്ടവരില്‍ പലരും ഇന്ത്യക്കാരായ ഒരു കൂട്ടം ഹിന്ദുക്കളാണ് ബീഫ് വിഭവങ്ങളെ ചൊല്ലി റെസ്റ്റോറന്റ് ആക്രമിച്ചതെന്ന് ആരോപിച്ച് രംഗത്തെത്തിയത്, ട്വിറ്ററില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. റെസ്റ്റോറന്റിന് പുറത്ത് നിന്ന് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. മൂന്നാല് യുവാക്കള്‍ ചേര്‍ന്ന് റെസ്റ്റോറന്റ് ജീവിക്കാര്‍ക്ക് നേരെ കൈയില്‍ കിട്ടിയ സാധനങ്ങള്‍ എടുത്തെറിയുന്നതും അസഭ്യം വിളിക്കുന്നതും കേള്‍ക്കാം. ഈ സമയം ഒരു റെസ്റ്റോറന്റ് ജീവനക്കാരനെത്തി കൂട്ടത്തിലെ ഒരാളെ പിടികൂടി മുഖത്തിന് തന്നെ ഇടിക്കുന്നതും വീഡിയോയില്‍ കാണാം.
ബീഫിനെ ചൊല്ലിയാണ് തര്‍ക്കമെന്ന് ചിലര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, മറ്റ് ചിലര്‍ അതല്ല പ്രശ്‌നമെന്നും മറ്റെന്തോ ആണെന്നും പറയുന്നു. സംഭവത്തിന് ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചതായും അക്രമികളെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം റെസ്റ്റോറന്റിനുണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
More Latest News
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന് : അവാർഡിന് അർഹമായ ചിത്രം 'സ്ലേവ്സ് ഓഫ് ദി എംപയർ'
