
വടക്കന്‍ സൗദി അറേബ്യയിലെ ഒരു പഴയ തടാകത്തിന്റെ വറ്റിവരണ്ട അടിത്തട്ടില്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയ ഒരു ഫോസിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
115000വര്‍ഷം പഴക്കമുള്ള കാല്‍പ്പാടുകളാണ് ഇവ. ഇതിനൊപ്പം നിരവധി മൃഗങ്ങളുടെ കാലടിപ്പാടുകളുമുണ്ട്. എന്നാല്‍ ഇവയെങ്ങനെ ഈ തടാകത്തിന്റെ അടിയിലെത്തി എന്നതാണ് ഗവേഷകരെ കുഴക്കിയ ചോദ്യം.
നെഫഡ് മരുഭൂമിയില്‍ അറബിയില്‍ 'ട്രേസ്' എന്ന് വിളിപ്പേരുള്ള ഒരു സ്ഥലത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. 115000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പക്ഷേ ഈ പ്രദേശം ഒരു തടാകമായിരുന്നിരിക്കില്ല. പകരം മനുഷ്യരും മൃഗങ്ങളും സ്ഥിരമായി സഞ്ചരിച്ചിരുന്ന ഒരു പാതയായിരുന്നിരിക്കണം. മാത്രമല്ല കാല്‍പ്പാടുകള്‍ മാത്രമേ ഇവിടെ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞുള്ളു മറ്റൊരു ശേഷിപ്പികളും ഇതുവരെ ഇവിടെ നിന്ന് ലഭിച്ചിട്ടുമില്ല.
കാലഘട്ടം കണക്കാക്കി നോക്കുമ്പോള്‍ മറ്റൊരു നിഗമനത്തിലും ശാസ്ത്രം എത്തിച്ചേരുന്നുണ്ട്. ഹിമയുഗം ആരംഭിക്കാന്‍ പോകുന്ന കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ അന്നത്തെ മനുഷ്യര്‍ തണുപ്പില്‍ നിന്ന് രക്ഷനേടാനായി ഈ മിതശീതോഷ്ണ പ്രദേശത്തേക്ക് പലായനം ചെയ്തിരിക്കാന്‍ ഇടയുണ്ടെന്നാണ് കണ്ടെത്തല്‍. എന്തായാലും മനുഷ്യന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി ഈ ഫോസിലുകള്‍ മാറിയിരിക്കുകയാണ്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
