
യുകെയില്‍ നടന്ന ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തിമിര ശസ്ത്രക്രിയക്ക് എത്തിയ 67 കാരിയെ കുറിച്ചുള്ള വാര്‍ത്തയാണ് ഞെട്ടിക്കുന്നത്.
കണ്ണ് പരിശോധിച്ച ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 27 കോണ്ടാക്റ്റ് ലെന്‍സുകളായിരുന്നു. 35 വര്‍ഷമായി ഇവര്‍ കോണ്ടാക്ട് ലെന്‍സുകള്‍ ഉപയോഗിച്ച് വരുന്നു.
തിമിര ശസ്ത്രക്രിയ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വയോധികയുടെ കണ്‍പോളയ്ക്കുതാഴെ നീലനിറത്തില്‍ എന്തോ ഉള്ളതായി ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശദമായ പരിശോധന നടത്തി. കണ്ണിലെ സ്രവംകൊണ്ട് ഒട്ടിപ്പിടിച്ച നിലയില്‍ 17 ലെന്‍സുകളാണ് കണ്‍പോളയ്ക്കടിയില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കണ്ണ് വിശദമായി മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് അതേ കണ്ണില്‍ നിന്ന് 10 കോണ്ടാക്റ്റ് ലെന്‍സുകള്‍ കൂടി കിട്ടിയത്. തുടര്‍ന്ന് വയോധികയ്ക്ക് അനസ്തേഷ്യ നല്‍കിയശേഷം ഡോക്ടര്‍മാര്‍ ലെന്‍സുകള്‍ കണ്ണില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ തിമിര ശസ്ത്രക്രിയ രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ മാസവും മാറ്റുന്ന തരത്തിലുള്ള കോണ്ടാക്റ്റ് ലെന്‍സാണ് വയോധിക ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിലുള്ള ലെന്‍സുകള്‍ എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് കണ്ണില്‍ നിന്ന് നീക്കം ചെയ്യണം എന്നാണ് പറയുന്നത്. കൂടാതെ 30 ദിവസത്തെ ഇടവേളയില്‍ ലെന്‍സ് മാറ്റി പുതിയ ലെന്‍സ് ഉപയോഗിക്കണം. ചില സമയങ്ങളില്‍ ലെന്‍സ് നീക്കം ചെയ്യാനായി നോക്കുമ്പോള്‍ അത് കണ്ണില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും നിലത്തുവീണതാണെന്ന് കരുതിയെന്നും വയോധിക ഡോക്ടര്‍മാരോട് പറഞ്ഞു. എന്നാല്‍ ലെന്‍സുകള്‍ കണ്ണില്‍ ഇരുന്നിട്ടും ഏതെങ്കിലും തരത്തിലുള്ള വേദനയോ അണുബാധയോ അത്തരത്തിലുള്ള ലക്ഷണങ്ങളോ ഇവര്‍ക്ക് ഉണ്ടായിരുന്നുമില്ല.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
