
വളരെ വ്യത്യസ്തമായ ജോലി നബന്ധനകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ചൈനയിലെ മോര്‍ഗ് മാനേജര്‍ ജോലിക്കുള്ള ഇന്റര്‍വ്യൂവിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് വൈറലാകുന്നത്.
ഇന്റര്‍വ്യുവിന് ജയിക്കണമെങ്കില്‍ തണുത്ത മോര്‍ച്ചറിയില്‍ 10 മിനിറ്റ് ചെലവഴിക്കണം എന്നതാണ് നിര്‍ദ്ദേശം. ശമ്പളമാവട്ടെ പ്രതിമാസം $300 (25,581.68 ഇന്ത്യന്‍ രൂപ) ആണ്. ചൈനയിലുള്ള ഒരു ഫ്യൂണറല്‍ ഹോം മോര്‍ഗ് മാനേജര്‍ തസ്തികയിലേക്ക് ആളുകളെ നിയമിക്കുന്നുണ്ട് എന്ന പരസ്യം കണ്ട് ഇന്റര്‍വ്യൂവിനായി എത്തിച്ചേര്‍ന്നവരാകട്ടെ പാലിക്കേണ്ട നിയമം കേട്ട് ഞെട്ടിയിരിക്കുകയാണ്
10 മിനിറ്റ് മോര്‍ച്ചറിയില്‍ ചെലവഴിക്കേണ്ടത്തിന്റെ ആവശ്യകതെയെപ്പറ്റി അപേക്ഷകര്‍ ചോദിച്ചപ്പോള്‍, ചിലര്‍ക്ക് മോര്‍ച്ചറിയില്‍ നില്‍ക്കാന്‍ ഭയമോ എന്തെങ്കിലും തരത്തിലുള്ള വിലക്കുകളോ ഉണ്ടായേക്കാമെന്നും. എന്നാല്‍, ഈ ജോലിയില്‍ ചേരുന്ന ഒരാള്‍ക്ക് 10 മിനിറ്റോ അതിലധികമോ മോര്‍ച്ചറിയില്‍ ചെലവഴിക്കേണ്ടി വരും. അതിന് മുന്നോടിയായുള്ള ഒരു ടെസ്റ്റ് മാത്രമാണ് ഇത് എന്നായിരുന്നു സ്റ്റാഫ് അംഗങ്ങള്‍ നല്‍കിയ മറുപടി.
റുഷാന്‍ മുനിസിപ്പല്‍ ബ്യൂറോ ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റിയില്‍ നിന്നാണ് ജോലിക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ യോ?ഗ്യത ഇങ്ങനെയാണ്: പുരുഷന്മാരായിരിക്കണം. പ്രായം 45 വയസ്സിന് താഴെയാവണം, കുറഞ്ഞത് ജൂനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസമെങ്കിലും വേണം, 24 മണിക്കൂറും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
