കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിഗാനസുധ ഡിസംബര്‍ 29ന്, കെന്റിലെ ഹിന്ദുസമാജവും അയ്യപ്പക്ഷേത്രവും ചേര്‍ന്നാണ് ഭക്തിഗാന സുധ നടത്തുന്നത്
Story Dated: 2024-12-24

കെന്റ്: യുകെയിലെ കെന്റ് അയ്യപ്പക്ഷേത്രത്തിലെമണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു വീരമണി കണ്ണന്‍ നയിക്കുന്ന ഭക്തിഗാനസുധ ഡിസംബര്‍ 29ന് നടക്കും.കെന്റിലെ ഹിന്ദുസമാജവും അയ്യപ്പക്ഷേത്രവും ചേര്‍ന്നാണ് ഭക്തിഗാന സുധ നടത്തുന്നത്.
29 ന് വൈകിട്ട്4 മുതല്‍ 7 വരെ കെന്റിലെ ജില്ലിങ്ഹാമിലുള്ള ബ്രോംറ്റോണ്‍ വെസ്റ്റ് ബ്രുക് പ്രൈമറി സ്‌കൂളില്‍ ആണ് ഭക്തിഗാനസുധ നടക്കുന്നത്. ജാതിമതഭേദമെന്യേ യുകെയിലെ എല്ലാവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

സ്വർണ്ണം വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ഒരു സുവർണ്ണാവസരമെന്നത് പോലെ വിലയിൽ വൻ കുറവ് സംഭവിച്ചിരിക്കുകയാണ്.ഗ്രാമിന് 195 വച്ച് പവന് 1560 രൂപയോളം കുറഞ്ഞ് 68,880 ൽ എത്തിനിൽക്കുകയാണ് സ്വർണ്ണവില.ഇന്നലെ ഇത് 70,440 ആയിരുന്നു.
കഴിഞ്ഞ ഏപ്രിൽ 11 ന് ശേഷം വന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.രാജ്യാന്തര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.ഇതുകൂടാതെ ഡോളർ -രൂപ വിനിമയനിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സാരമായി ബാധിക്കുന്നുണ്ട്.സ്വർണ്ണത്തിന് പുറമെ വെള്ളിക്കും വിലക്കുറവ് സംഭവിച്ചു.കടകളിലൊക്കെയും വെള്ളിക്ക് ഗ്രാമിന് 107 രൂപയായി വില കുറഞ്ഞു.
മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എക്കാലവും മലയാളി പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടം നേടിയ ചിത്രമായ ആറാം തമ്പുരാനിലെ മോഹൻലാൽ -ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയിൽ സത്യമില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഷാജി കൈലാസ്. ഈയിടെയായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ വാർത്തയെക്കുറിച്ച് അദ്ദേഹം ഫേസ്ബുക് പേജിലൂടെ കുറിപ്പ് പങ്കുവച്ച് പ്രതികരിച്ചു.
"തന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം വരുന്നു എന്ന വാർത്തകൾ കണ്ണിൽപെട്ടുവെന്നും, അവ അടിസ്ഥാനരഹിതവും, അതിൽ യാതൊരു സത്യവുമില്ലെന്നും ഷാജി കൈലാസ് കുറിച്ചു.എന്റെ പ്രൊജക്റ്റുകൾ വരുന്നുണ്ടെങ്കിൽ അത് എന്നിലൂടെ തന്നെ അറിയാൻ കഴിയുമെന്നും, എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും നമുക്ക് എല്ലായ്‌പ്പോഴും പോസിറ്റീവായി ഇരിക്കാം"എന്നും ഫേസ്ബുക്കിലൂടെ പങ്കുവച്ച പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളസിനിമയിൽ ഒരു നീണ്ട ഇടവേളക്ക് ശേഷം കടുവ, കാപ്പ എന്നീ പ്രിത്വിരാജ് ചിത്രങ്ങളുമായി ഷാജി കൈലാസ് തിരിച്ചു വന്നിരുന്നു.ആറാം തമ്പുരാന് ശേഷം 2023 ൽ മോഹൻലാലിനെ നായകനാക്കി എലോൺ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു.
എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

അന്തരിച്ച നടനും, മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്ക് നേരെയുള്ള പരിഹാസങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയും, റിയാലിറ്റി ഷോയിലൂടെ പ്രമുഖയുമായ തെസ്നി ഖാൻ. സുധിയുടെ മരണത്തിന് ശേഷം ഷോർട്ട് ഫിലിമിലൂടെയും, റീലുകളിലൂടെയും രേണു സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ അഭിനയത്തിന്റെയും, സൗന്ദര്യത്തിന്റെയും പേരിൽ ഒട്ടേറെ പരിഹാസങ്ങൾക്കും സൈബർ അക്രമണങ്ങൾക്കും ഇവർ വിധേയയായി. എന്നാലിപ്പോൾ ഇവരെ പരിഹസിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ഒരു വീഡിയോക്ക് അടിയിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് തെസ്നി ഖാൻ.
രേണുവിനെ കാണാൻ മഞ്ജു വാര്യരെ പോലെയുണ്ട് എന്ന് വ്ലോഗ്ഗർ കളിയാക്കിക്കൊണ്ട് പറഞ്ഞ വിഡിയോക്ക് അടിയിൽ തെസ്നി തന്റെ അനിഷ്ടം രേഖപ്പെടുത്തി. ഒരുപാട് നാളായി രേണുവിന്റെ വിഡിയോ കാണാറുണ്ടെന്നും, അവർ ജീവിച്ചുപോയ്ക്കോട്ടെ, അതിനിടയിൽ കളിയാക്കുന്നതെന്തിനാണെന്നും തെസ്നി ചോദിച്ചു. താല്പര്യമുള്ളവർ മാത്രം കാണുക അല്ലാത്തവർ മാറ്റുക, അല്ലാതെ ആർക്കും ഒരു ശല്യവുമില്ലാതെ ജീവിക്കുന്നതിനിടയിൽ അവരെ കളിയാക്കേണ്ട ആവശ്യമില്ലെന്നും, മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ലെന്നും തെസ്നി കൂട്ടിച്ചേർത്തു.
ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

എല്ലാ വർഷവും മെയ് 15 അന്താരാഷ്ട്ര കുടുംബദിനമായി ആചരിച്ചു വരുന്നു. 1993 ൽ യു എൻ പൊതുസഭയിൽ വച്ച് നടന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ ഈ ദിനം ഏറെ പ്രാധാന്യമർഹിക്കുന്നു.
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നിർവചനമെന്നതിനപ്പുറം ഓരോ കുടുംബവും ഒരു കമ്മ്യൂണിറ്റിയായി കണക്കാക്കാം.കുടുംബത്തിൽ നിന്ന് നാം ഓരോ ദിവസവും പല കാര്യങ്ങളും പഠിക്കുന്നുണ്ട്. ഈ പറനമുറിയിൽ നിന്നുമാണ് ഓരോ വ്യക്തിയും രൂപപ്പെടുന്നത്. സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയപരവുമായ ചുറ്റുപാടുകൾ കുടുംബങ്ങളിലും വ്യക്തികളിലും സാരമായ മാറ്റം വരുത്തുന്നുണ്ട്.
സ്നേഹബന്ധങ്ങൾക്കുമപ്പുറം ഒരു കമ്മ്യൂണിറ്റിയെന്ന നിലയിൽ തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, പൊതുസമൂഹത്തിൽ കുടുംബങ്ങളെ സ്വാധീനിക്കാൻ തക്കവണ്ണം നടക്കുന്ന മാറ്റങ്ങളെക്കുറിച്ചും എല്ലാവരും അവബോധം നേടണം.അങ്ങനെയുള്ള അറിവുകളെയും ചർച്ചകളെയും പ്രോത്സാഹിപ്പിക്കുവാനാണ് ഈ ദിനം ആചരിക്കുന്നത്.സമൂഹത്തിന്റെ ഉന്നമനങ്ങളിൽ സ്വയം വളരാൻ ഓരോ കുടുംബങ്ങളെയും ഈ ദിനം പ്രേരിപ്പിക്കുന്നു.
ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും, ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും ചേർന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്കായി ഒരു പ്രമുഖ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ്. മെയ് 17-ന് ശനിയാഴ്ച, കൊച്ചി ഗോകുലം പാർക്കിൽ ഉച്ചയ്ക്ക് ശേഷമാണ് ഈ വിദ്യാർത്ഥി സംവേദന പരിപാടി അരങ്ങേറുന്നത്.എൽ.ജെ.എം.യു ഇന്റർനാഷണൽ ഓഫീസർ ബെദനി പ്രിൻസ്,ഇന്റർനിം ഹെഡ് ഓഫ് ഇന്റർനാഷണൽ മാത്യു വിർ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ,ഇന്ത്യയിലെ വിദ്യാർത്ഥികളുമായി നേരിട്ടുള്ള ഇടപഴകൽ വഴി അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങൾ ശക്തിപ്പെടുത്തുകയെന്നതാണ് എൽ.ജെ.എം.യു ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി UK സർവകലാശാലയുടെ അനുഭവം നേരിൽകൊണ്ടെത്തിക്കുന്ന ഈ സംരംഭം, സർവകലാശാല പ്രതിനിധികളുമായുള്ള വ്യക്തിഗത ആശയവിനിമയവും,സെപ്റ്റംബർ 2025 പ്രവേശനത്തിനായുള്ള വേഗതയേറിയ അഡ്മിഷൻ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.അന്താരാഷ്ട്ര അക്കാദമിക് മേഖലയിൽ നിന്നുള്ളവരുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരം നൽകുന്നതിനോടൊപ്പം,യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷൻ ഓഫർ ലെറ്ററുകൾ,യോഗ്യത നേടിയ അപേക്ഷകർക്കായി IELTS ഒഴിവാക്കൽ, ഒൻപത് ലക്ഷത്തോളം സ്കോളർഷിപ്പുകൾ,നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള എൽ.ജെ.എം.യു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങൾ കേൾക്കാനുള്ള അവസരം എന്നിവ ലഭ്യമാക്കും.
അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ്‌ഗ്രാജുവേറ്റ് നഴ്സിംഗ് പ്രോഗ്രാമുകളിൽ പ്രത്യേക ശ്രദ്ധ നൽകുന്നതിൽ ലിവർപൂൾ എന്നും മുന്നിലാണ്. ഇപ്പോൾ യു.കെയിലെ നമ്പർ വൺ സ്റ്റുഡന്റ് സിറ്റി, ഗ്ലോബലായി 7-ാം സ്ഥാനത്ത് ടൈം ഔട്ട് റാങ്ക് ചെയ്ത ലിവർപൂളിനെക്കുറിച്ചറിയാൻ ഒരു അവസരമെന്ന നിലയിലും ഈ വേദിയെ കാണാൻ സാധിക്കും.
വിദ്യാർത്ഥികളെക്കൂടാതെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ ഉപദേശകർക്കും തികച്ചും സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാം. എന്നാൽ മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://zfrmz.com/PEecE7mW7VMYo0P8eBzL എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.