
അപ്രതീക്ഷിതമായി സമ്പന്നരായാല്‍ മതിമറന്ന് പോകുന്നവരാണ് അധികവും. എന്നാല്‍ ഒരു ഭാഗ്യം കടന്നുവന്നിട്ടും ജീവിതശൈലിയില്‍ മാറ്റം വരുത്താതെ ലളിതമായി ജീവിക്കുന്നതിന് നല്ല മനസ്സുറപ്പ് ആവശ്യമാണ്.
ഇംഗ്ലണ്ടിലെ വേക്ക് ഫീല്‍ഡ് സ്വദേശികളായ അമാന്‍ഡയും ഗ്രഹാമും അതിന് ഉദാഹരണമാണ്. കോടികള്‍ ലോട്ടറി അടിച്ചപ്പോള്‍ വാങ്ങിയ വീട്ടില്‍ സൗകര്യങ്ങള്‍ അധികമായത് കാരണം ചെറിയ വീട് അന്വേഷിക്കുകയാണ് അവര്‍.
കാര്‍പെറ്റ് ഫാക്റ്ററിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. 2013ലാണ് 6.6 മില്ല്യണ്‍ പൗണ്ടിന്റെ ലോട്ടറി അടിച്ചത്. ബാധ്യതകള്‍ തീര്‍ത്ത് പിന്നാലെ ജോലിയും രാജിവെച്ചു. 2014ല്‍ 5 കിടപ്പ് മുറികളുള്ള ഒരു ബംഗ്ലാവും നിര്‍മിച്ചു. ഇരുവരും ലളിതമായ ചടങ്ങില്‍ വിവാഹിതരുമായി. പിന്നീട് ഇരുവരും മാതാപിതാക്കളെ പരിചരിച്ച് ജീവിച്ചു. എന്നാല്‍ ഇത്ര പണം ലഭിച്ചിട്ടും ജീവിതശൈലിയില്‍ വന്‍ മാറ്റങ്ങള്‍ വരുത്താനായി ഇവര്‍ക്ക് തോന്നിയില്ല. ഓസ്‌ട്രേലിയന്‍ യാത്രയും നിസാന്‍ പാത്‌ഫൈന്‍ഡര്‍ സ്വന്തമാക്കിയതുമാണ് ഇവര്‍ ചെയ്ത ചെലവുകള്‍.
ഇവര്‍ക്ക് 18 ചെറുമക്കളുണ്ട്. കുട്ടികളും പണത്തിന്റെ വില മനസ്സിലാക്കി ജീവിക്കണമെന്നത് ഇവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇപ്പോളിതാ ഇത്രയും വലിയ വീട് തങ്ങള്‍ക്ക് ആവശ്യമില്ലായെന്ന് അവര്‍ തിരിച്ചറിഞ്ഞ് ഒരു ചെറിയ വീട്ടിലേക്ക് മാറാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ ജീവിതം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
