
മധ്യ അമേരിക്കയിലെ ഗ്വാട്ടിമാലയില്‍ ഒരു പ്രദേശമുണ്ട്. ഇവിടേക്ക് എത്തുന്നവര്‍ പ്രത്യേകമായി ഒരു ഭക്ഷണത്തിന് വേണ്ടിയാണ് വരുന്നത്. അഗ്‌നിപര്‍വ്വതത്തില്‍ നേരിട്ട് പാകം ചെയ്ത പിസ്സയാണ് ഇവിടെ കിട്ടുക.
ഷെഫായ മരിയോ ഡേവിഡ് ഗാര്‍ഷ്യയാണ് കുറച്ച് കാലങ്ങളായി ഇവിടെ ഈ വ്യത്യസ്തമായ പിസയുണ്ടാക്കി വിളമ്പുന്നത്. പക്ഷെ ഈ പിസ അപകടകാരിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാരണം സാധാരണ പിസയുണ്ടാക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമാണ്.
പകരം അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള ചാരവും തീജ്വാലയും ഒക്കെ ഉപയോഗിച്ചാണ് ഈ പിസ ഉണ്ടാക്കുന്നത്. ഇതിന്റെ രുചി വ്യത്യസ്തമാണ് എങ്കിലും ഇവിടുത്തെ മോശം വായുവടക്കമുള്ള കാരണങ്ങളാല്‍ ഈ പിസ ആരോഗ്യത്തിന് അത്ര നല്ലതല്ല.
അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളില്‍ നിന്നുള്ള സള്‍ഫര്‍ ഡയോക്‌സൈഡിന്റെ അളവ് ഈ പ്രദേശത്ത് കൂടുതലാണ്. അതിനാല്‍ തന്നെ ഈ വാതകം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നു, അന്തരീക്ഷ മലിനീകരണമുണ്ടാക്കുകയും ചെയ്യുന്നു.
എന്നാല്‍, കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, സാഹസികത ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴും ഈ പിസ ആസ്വദിക്കുന്നതിന് വേണ്ടി ഇവിടേക്ക് ഒഴുകിയെത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാത്രമല്ല, ഭക്ഷണപ്രേമികളും എല്ലാ റിസ്‌കുകളും അവഗണിച്ചു കൊണ്ട് ഈ പിസ ആസ്വദിക്കുന്നതിന് വേണ്ടി ഇവിടെ എത്താറുണ്ടത്രെ.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
