
ക്രിസ്മസ് ഒക്കെ ആയി. വടുകളില്‍ നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും അലങ്കരിച്ച് തുടങ്ങി. കടകളില്‍ പലതരത്തില്‍ പല വര്‍ണ്ണത്തില്‍ ഉള്ള അലങ്കാരങ്ങളാണ് വന്നിരിക്കുന്നത്. ആ കൂട്ടത്തില്‍ ക്രിസ്മസ് ആഘോഷത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്രിസ്മസ് ട്രീ. ഇതാ ഇവിടെ ഒരു ക്രിസ്മസ് ട്രീ ആണ് വൈറലാകുന്നത്.
ഇതാ വളരെ വിശേഷപ്പെട്ട ഒരു ക്രിസ്മസ് ട്രീയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീകളിലൊന്നായ ഇത് ജര്‍മ്മനിയിലാണ് അനാച്ഛാദനം ചെയ്തിരിക്കുന്നത്.
63 കിലോഗ്രാം ഭാരമുള്ള ഈ ക്രിസ്മസ് ട്രീക്ക് 5.5 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 47 കോടി രൂപയാണ് വില കണക്കാക്കുന്നത്. 2,024 വിയന്ന ഫില്‍ഹാര്‍മോണിക് ഗോള്‍ഡ് കോയിനുകള്‍ ഉപയോഗിച്ചാണത്രെ ഈ ക്രിസ്മസ് ട്രീ നിര്‍മിച്ചിരിക്കുന്നത്.
മ്യൂണിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാരികളായ പ്രോ ഔറമാണ് ഈ വിശേഷപ്പെട്ട ക്രിസ്മസ് ട്രീ നിര്‍മ്മിച്ചിരിക്കുന്നത്. എത്ര തലമുറകള്‍ കഴിഞ്ഞാലും ഈ സ്വര്‍ണം അതിന്റെ മൂല്യം നിലനിര്‍ത്തുമെന്നാണ് പ്രോ ഔറം വക്താവായ ബെഞ്ചമിന്‍ സമ്മ പറയുന്നത്. സ്വര്‍ണത്തിന്റെ കാലാതീതമായ പ്രാധാന്യത്തെ ഈ ക്രിസ്മസ് ട്രീ ഉയര്‍ത്തിക്കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഈ ക്രിസ്മസ് ട്രീ വില്‍ക്കാന്‍ വേണ്ടി നിര്‍മ്മിച്ചതല്ല. പ്രോ ഔറത്തിന്റെ 35 -ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണത്രെ ഇത് തയ്യാറാക്കിയിരിക്കുന്നത്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
