
ഇതുവരെ വലിയ സന്തോഷങ്ങള്‍ക്കാണ് മെഹന്തി ഇട്ടിരുന്നതെങ്കില്‍ ഇനി സന്തോഷത്തിന് മാത്രമല്ല മെഹന്തി. വിവാഹത്തിന് കൊ നിറയെ മെഹന്തി ഇടുന്നത് പോലെ വിവാഹ മോചനത്തിനും മെഹന്തി ഇടാം.
അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. വിവാഹ മെഹന്തിയില്‍ പ്രണയമാണ് നിറയുന്നതെങ്കില്‍ വിവാഹ മോചന മെഹന്തിയില്‍ അല്‍പം വെറൈറ്റിയാണ് ഡിസൈന്‍.
വിവാഹ ജീവിതത്തില്‍ അനുഭവിച്ച അഗാധമായ വേദനയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമാണ് എഴുതിയും വരച്ചും ചേര്‍ക്കുന്നത്. ഈ വീഡിയോയില്‍, ഒടുവില്‍ വിവാഹമോചിതയായി എന്നാണ് എഴുതി ചേര്‍ത്തിരിക്കുന്നത്. അതില്‍ വിവാഹവുമായി ബന്ധപ്പെട്ട മനോഹരമായ ചിത്രങ്ങള്‍ക്ക് പകരം യുവതി അനുഭവിച്ച ദുരിതങ്ങളാണ് വരച്ച് ചേര്‍ത്തിരിക്കുന്നത്.
ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ഒരു വേലക്കാരിയെ പോലെയായിരുന്നു. ഭര്‍ത്താവും ഒരിക്കലും അവളെ പിന്തുണച്ചിരുന്നില്ല. ഒരിക്കലും അവളെ ഭര്‍ത്താവടക്കം ആരും മനസിലാക്കിയിരുന്നില്ല. വഴക്കുകള്‍ പതിവായിരുന്നു എന്നതെല്ലാം മെഹന്തിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒടുവില്‍ ഇത് എത്തിച്ചേര്‍ന്നത് വിവാഹമോചനത്തിലാണ്.
സ്വന്തം വീട് പോലെ കരുതിയിരുന്ന വീട്ടില്‍ താന്‍ എത്രമാത്രം ഒറ്റക്കായിരുന്നു എന്ന് യുവതിയുടെ മെഹന്തിയില്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന പിന്തുണ ഒരിക്കലും അവള്‍ക്ക് കിട്ടിയിരുന്നില്ല എന്നും അവളുടെ മെഹന്തിയില്‍ നിന്നും മനസിലാകും. വൈകാരികമായി യുവതി എത്രമാത്രം തകര്‍ന്നിരിക്കുകയായിരുന്നു എന്നും മെഹന്തിയില്‍ നിന്നും മനസിലാക്കാം.
വിവാഹമോചനത്തിന് മെഹന്തിയിടുന്നത് ഇന്ന് സാധാരണമായി മാറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, മനോഹരമായ ഒരു ജീവിതത്തിന്റെ തുടക്കത്തിന് പകരം ദുരന്തമായിത്തീരുന്ന ഒരു ജീവിതത്തിന്റെ അവസാനവും അതില്‍ നിന്ന് പുറത്ത് കടക്കുന്നതിന്റെ ആശ്വാസവും ആണ് ആ മെഹന്തികളില്‍ കാണാനാവുക.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
