
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടി കാട്ടുപക്ഷി മുട്ടയിട്ടു. 74ാം വയസ്സില്‍ 60ാമത്തെ മുട്ടയിട്ടെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് വന്യജീവി വിദഗ്ധര്‍.
വടക്കന്‍ പസഫിക്കിലുടനീളം കാണപ്പെടുന്ന നീണ്ട ചിറകുകളുള്ള കടല്‍പ്പക്ഷിയായ ലെയ്‌സന്‍ ആല്‍ബട്രോസ് ഇനത്തില്‍പ്പെട്ട പക്ഷിയാണ് ഇത്. നാല് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഈ പക്ഷി മുട്ടയിടുന്നത് എന്നാണ് അമേരിക്കയിലെ വന്യജീവി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ പക്ഷി മുത്തശ്ശിയുടെ പേര് വിസ്ഡം എന്നാണ്. ഈ സന്തോഷകരമായ വാര്‍ത്ത യുഎസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസിന്റെ പസഫിക് മേഖലയാണ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടത്. വന്യജീവി വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഇത് വിസ്ഡത്തിന്റെ അറുപതാമത്തെ മുട്ടയാണ് വിരിയാനായി കാത്തിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2006 മുതല്‍ മുട്ടയിടാനും വിരിയിക്കാനും ആയി വിസ്ഡവും അവളുടെ ഇണയായ അകേകാമായിയും തുടര്‍ച്ചയായി പസഫിക് സമുദ്രത്തിലെ അറ്റോളിലേക്ക് വരുമായിരുന്നു. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി അകേകാമായിയെ അവളോടൊപ്പം കാണാനില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച അറ്റോളില്‍ എത്തിയ വിസ്ഡം മറ്റൊരു പക്ഷിയുമായി ഇടപഴകുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
വിസ്ഡത്തിന്റെ ഈ അറുപതാമത്തെ മുട്ടയും വിരിയുമെന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നത് എന്നാണ് മിഡ്വേ അറ്റോള്‍ നാഷണല്‍ വൈല്‍ഡ് ലൈഫ് റെഫ്യൂജിലെ സൂപ്പര്‍വൈസറി വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റ് ജോനാഥന്‍ പ്ലിസ്‌നര്‍ പ്രസ്താവനയില്‍ പറയുന്നത്. എല്ലാവര്‍ഷവും ദശലക്ഷക്കണക്കിന് കടല്‍ പക്ഷികളാണ് മുട്ടയിടാനും തങ്ങളുടെ കുഞ്ഞുങ്ങളെ വിരിയിക്കാനും ആയി ഈ അഭയകേന്ദ്രത്തിലേക്ക് ദേശാടനത്തിനുശേഷം മടങ്ങിയെത്തുന്നത്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
