
ലെസ്റ്റര്‍: മികച്ച ജനപങ്കാളിത്തത്തില്‍ യുകെ മെസ്തൂസോ സീസണ്‍- 3 ക്വയര്‍ ഗാനമത്സരത്തിന് ആവേശകരമായ സമാപനം. ലെസ്റ്റര്‍ ജഡ്ജ് മെഡോ ഹാളില്‍ നടന്ന മത്സരത്തില്‍ യുകെയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നായി 21 ടീമുകള്‍ പങ്കെടുത്തു. സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ലെസ്റ്റര്‍ ആയിരുന്നു ആതിഥേയര്‍. മത്സരത്തില്‍ ലെസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ഇടവക വികാരി ഫാ. ജോസിന്‍ ജോണ്‍, ട്രസ്റ്റി ജെയിന്‍ വര്‍ഗീസ് ,സെക്രട്ടറി ബിനു ജോണ്‍ , കോ-ഓര്‍ഡിനേറ്റര്‍ മെബിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഐഒസി ഒന്നാം സ്ഥാനവും സെന്റ് ഡയനോഷ്യസ് ഐഒസി നോര്‍ത്താംപ്ടന്‍ രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫന്‍ കോള്‍ചെസ്റ്റര്‍ മൂന്നാം സ്ഥാനവും സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഈസ്റ്റ് കെന്റ് നാലാം സ്ഥാനവും നേടി. അഞ്ചാം സ്ഥാനത്തിന് സെന്റ് സ്റ്റീഫന്‍ ബര്‍മിങ്ഹാമും, സെന്റ് ബഹനാന്‍ ഹെയര്‍ഫോര്‍ഡും അര്‍ഹരായി.
ബെസ്റ്റ് അറ്റയര്‍ സമ്മാനത്തിന് സെന്റ് ജോര്‍ജ് ഐഒസി സിറ്റി ഓഫ് ലണ്ടനും റൈസിങ് യങ് സ്റ്റാര്‍ ആയി പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഈസ്റ്റ് കെന്റിനെയും തിരഞ്ഞെടുത്തു.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
