
ലോകത്തലെ തന്നെ ഏറ്റവും പ്രായം കൂടിയ ദമ്പതികള്‍ എന്ന പേരില്‍ പ്രശസ്തരായിരിക്കുകയാണ് ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ബെര്‍ണി ലിറ്റമാനും മാര്‍ജോറി ഫിറ്റര്‍മാനും.
9 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം. ഇവരുടെ പ്രായമാണ് ഏറെ കൗതുകം. 100 വയസാണ് ബെര്‍ണി ലിറ്റ്മാന്. 102 വയസുണ്ട് ഭാര്യ മാര്‍ജോറി ഫിറ്റര്‍മാന്. ഇതോടെ ഇരുവരും ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിക്കുകയണ്.
വൃദ്ധസദനത്തിലാണ് ഇരുവരുടേയും പ്രണയകഥയ്ക്ക് തുടക്കം. ഒമ്പത് വര്‍ഷം മുമ്പ് ഒരു പാര്‍ട്ടിയില്‍വെച്ചാണ് രണ്ടുപേരും ആദ്യം കണ്ടുമുട്ടുന്നത്. ചെറുപ്പത്തില്‍ ഇരുവരും പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണെങ്കിലും അന്നൊന്നും പ്രണയം തോന്നിയിരുന്നില്ല. പിന്നീട് ബെര്‍ണി എഞ്ചിനീയറായാണ് ജോലി ചെയ്തിരുന്നത്. മാര്‍ജോറി അധ്യാപികയും ആയി.
രണ്ട് പേരും വേറെ വിവാഹം കഴിച്ച് കുടുംബ ജീവിതവുമായി മുന്നോട്ടുപോയി. ഈ കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും ഇവര്‍ കണ്ടുമുട്ടിയിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇരുവരും വൃദ്ധ സദത്തില്‍ എത്തിയത്. വൃദ്ധ സദനത്തിലെ ഒരേ നിലയിലാണ് ഇരുവരും താമസിക്കുന്നത്. രണ്ട് പേരുടേയും പങ്കാളികള്‍ മരിച്ചു പോയതാണ്. വൃദ്ധ സദനത്തിലെത്തിയ ഇരുവരും എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്തു. 9 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്.
വിവാഹത്തില്‍ ഇരുവരുടേയും കുടുംബാംഗങ്ങളും പങ്കെടുത്തു. ആളുകള്‍ക്ക് സന്തോഷം നല്‍കുന്ന എന്തെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കൊച്ചുമക്കള്‍ പറഞ്ഞു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
