
സെക്‌സ് എജ്യൂക്കേഷന്റെ പ്രാധാന്യം മനസ്സിലാക്കി ചെറിയ ക്ലാസ്സുകളില്‍ തന്നെ ആ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്ന രീതി എല്ലാവരും അംഗീകരിച്ചതാണ്. എന്നാല്‍ എല്ലാവരാലും അംഗീകരിക്കാന്‍ സാധിക്കുമോ എന്ന് അറിയാത്ത ഒരു ആശയം ആണ് ഇപ്പോല്‍ ചൈന കൊണ്ടു വരുന്നത്.
ഇനി മുതല്‍ പ്രണയം കൂടി പഠിപ്പിക്കാന്‍ ആണ് ചൈന തീരുമാനിച്ചിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റേതാണ് ഈ തീരുമാനം. പ്രണയം, വിവാഹം, കുടുംബം, കുട്ടികള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ കോളേജ് വിദ്യാര്‍ഥികളില്‍ അറിവ് പകരാനാണ് തീരുമാനം. 'ലവ് എജ്യുക്കേഷന്‍' നല്‍കിയാല്‍ വിദ്യാര്‍ത്ഥികളില്‍ ഇവയെ കുറിച്ച് പൊസിറ്റീവായ മനോഭാവം വരുമെന്ന പ്രതീക്ഷയിലാണ് ചൈനീസ് സര്‍ക്കാരിന്റെ ഈ നീക്കം.
വിദ്യാര്‍ത്ഥികളില്‍ ബന്ധങ്ങളുടെയും വിവാഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള കോഴ്‌സാകും പഠിപ്പിക്കുകയെന്നാണ് ചൈനയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈന പോപ്പുലേഷന്‍ ന്യൂസിനെ ഉദ്ധരിച്ച് ജിയാങ്സു സിന്‍ഹുവ ന്യൂസ്‌പേപ്പര്‍ ഗ്രൂപ്പ് പുറത്തുവിടുന്ന വിവരം.
ഒറ്റക്കുട്ടി നയം കൊണ്ട് വന്നതിന് ശേഷം രാജ്യത്ത് ജനനനിരക്ക് കുറഞ്ഞതോടെ ഉടലെടുത്ത ആശങ്കയാണ് ചൈനീസ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. യുവാക്കളെ വിവാഹം കഴിപ്പിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും പ്രേരിപ്പിക്കുക എന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് കരുതപ്പെടുന്നത്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
