
സാധാരണ മോഷണങ്ങളിലെ സീരിയസ്‌നെസില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു മോഷണവും ഒരു മോഷ്ടാവും ആണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. തായ്‌ലന്‍ഡിലെ റോഡരുകില്‍ ആണ് അസാധാരണമായ സംഭവം നടന്നത്.
പട്ടാപ്പകല്‍ നാട്ടുകാര്‍ കാണെ മീന്‍ വണ്ടിയില്‍ നിന്നും യാതൊരു കൂസലും കൂടാതെ മീന്‍ മോഷ്ടിച്ചെടുത്ത കള്ളന്‍ പൂച്ചയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തായ്‌ലന്‍ഡിലാണ് അപൂര്‍വമായ ഈ അറസ്റ്റ് നടന്നത്. റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്നും പച്ചമീന്‍ കട്ടെടുത്ത പൂച്ചയെ ആണ് തായ്‌ലന്‍ഡ് പൊലീസ് പിടികൂടിയത്.
ഒക്ടോബര്‍ 14 ന് തായ്‌ലന്‍ഡിലെ സ്ട്രീറ്റില്‍ പാര്‍ക്കു ചെയ്ത ബൈക്കില്‍ നിന്നുമാണ് പൂച്ച പച്ചമീന്‍ മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴാണ് മോഷണത്തിനു പിന്നില്‍ പൂച്ചയാണെന്ന കാര്യം പൊലീസ് മനസ്സിലാക്കുന്നത്. തുടര്‍ന്ന് മീന്‍ മോഷ്ടാവിനെ പിടിക്കാന്‍ തായ്‌ലന്‍ഡ് ലോക്കല്‍ പൊലീസ് തീരുമാനിച്ചു.
തുടര്‍ന്നാണ് പൂച്ചയെ പൊലീസ് പിടികൂടിയത്. സമര്‍ഥനായ മോഷ്ടാവിനെ കൈകളില്‍ എടുത്തുവരുന്ന പൊലീസിന്റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
തായ്‌ലന്‍ഡ് ലോക്കല്‍ പൊലീസ് തന്നെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ രസകരമായ ഒട്ടേറെ കമന്റുകളുമായാണ് ആളുകളെത്തിയിരിക്കുന്നത്. 'തെറ്റ് ഇനി ആവര്‍ത്തിക്കരുത്, കള്ളന്‍ ക്യൂട്ടാണ്' തുടങ്ങി അനേകം കമന്റുകളും ലൈക്കുകളും ഈ വ്യത്യസ്ത അറസ്റ്റ് വാരിക്കൂട്ടി.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
