
ലണ്ടന്‍: സീറോ മലബാര്‍ സഭ നടത്തിയ കലാമേളയില്‍ പങ്കെടുത്ത ഷോര്‍ട് ഫിലിമുകളില്‍ ഒന്നുകൂടി യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണെന്ന് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. തന്റെ ജീവിതത്തില്‍ ഒരു സ്ത്രീക്കുണ്ടായ 'അത്ഭുത'ത്തെയാണ് ശിലോഹാം എന്ന ഹ്രസ്വ വിഡിയോ വെളിപ്പെടുത്തുന്നത്. ഷോര്‍ട് ഫിലിമുകള്‍ക്ക് വിശ്വാസ തീക്ഷ്ണത ഉണ്ടായിരിക്കണം എന്നതിനാല്‍ നടന്ന സംഭവം ആയാലും ഭാവനയായാലും വെറും കഥയായാലും കാഴ്ചക്കാരില്‍ ദൃശ്യാ വിരുന്നാകുക എന്നതാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വയ്ക്കുക. ലണ്ടനിലെ ഹോണ്‍ ചര്‍ച്ചില്‍ ഉള്ള സെന്റ് മോണിക്ക മിഷന്‍ അവതരിപ്പിച്ച ഷോര്‍ട് ഫിലിമും ഇപ്പോള്‍ കാഴ്ചക്കാരെ തേടി എത്തിയിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് സിലോഹത്തിനു ആയിരത്തിലേറെ കാഴ്ച്ചക്കാരെ ലഭിച്ച സന്തോഷമാണ് ഇപ്പോള്‍ അണിയറക്കാര്‍ക്ക് പങ്കുവയ്ക്കാനുള്ളത്.
ഹോണ്‍ ചര്‍ച്ചില്‍ താമസിക്കുന്ന റോസിലി എന്ന സ്ത്രീയുടെ ജീവിതവും തനിക്ക് സംഭവിച്ച കാര്യങ്ങള്‍ അവര്‍ വിശ്വാസ കൂട്ടായ്മയില്‍ പങ്കുവച്ച അനുഭവങ്ങളുമാണ് സിലോഹത്തിന്റെ അടിസ്ഥാനം. വളരെ ഹൃദയ സ്പര്‍ശിയായ ശിലോഹം എന്ന ഈ ഷോര്‍ട് ഫിലിം നിര്‍മ്മിച്ചത്. യൂട്യൂബ് റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിനാളുകളാണ് ഈ വീഡിയോ തേടി എത്തിയത്.
നായാട്ട്, പ്രിയന്‍ ഓട്ടത്തിലാണ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ പ്രൊജക്ട് ഡയറക്ടര്‍ ആയും അഭിനേതാവായും അനുഭവപരിചയമുള്ള വിപിന്‍ദാസ് എം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സോനു നിഗമിന്റെ ടീമില്‍ ജോലി ചെയ്ത് അനുഭവ സമ്പത്തുള്ള സോണി ചാണ്ടിയാണ് മികച്ച രീതിയില്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ലണ്ടനിലെ പ്രമുഖ മലയാളി അസോസിയേഷന്‍ ആയ എല്മയുടെ പ്രസിഡന്റും ഫോട്ടോഗ്രാഫറും ആയ സുധിന്‍ ഭാസ്‌കറാണ് ക്യാമറ. എല്മ സെക്രട്ടറി കെവിന്‍ കോണിക്കല്‍ കഥാരചനയും റ്റിജോ കരിക്കണ്ടം തിരക്കഥയും നിര്‍വഹിച്ചു.
അഭിനേതാക്കള്‍: ജെയ്‌സി ജെയ്‌മോന്‍, ജയേഷ് ജോണ്‍, റ്റിജോ കരിക്കണ്ടം, മെറിന്‍ മാത്യു, കെവിന്‍ കോണിക്കല്‍, ധന്യാ കെവിന്‍, വിമല്‍ റോയി, സുമം ഷിജു, ബിന്ദു റോഷിന്‍, ഷിജു പി ജെ, ബിബിന്‍ ഫ്രാന്‍സിസ്, അരുണ്‍ സെബാസ്റ്റ്യന്‍, സോനു ലൂക്കോസ്, ഹാര്‍വി റോഷിന്‍ & ബെലിന്‍ഡാ മനോജ്.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
