
ലണ്ടന്‍: സാധനം വാങ്ങുന്ന ഉപയോക്താവിന് അയാള്‍ വാങ്ങുന്ന സാധനം കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ കമ്പനി നഷ്ടപരിഹാരം കൊടുക്കുന്നത് പതിവാണ്. എന്നാല്‍ ചോക്ലേറ്റില്‍ കേവലം കുറച്ച് വരകള്‍ ഇല്ലാത്തതിന്റെ പേരില്‍ നഷ്ടപരിഹാരം നല്‍കിയിരിക്കുകയാണ് ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍.
പ്രമുഖ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ മാര്‍സ് റിഗ്ലി ആണ് ഉപയോക്താവിന് നഷ്ടപരിഹാരം നല്‍കിയത്. ഐല്‍സ്ബറി സ്വദേശിയായ ഹാരി സീഗറിനാണ് കമ്പനി നഷ്ടപരിഹാരം നല്‍കിയത്. ചോക്ലേറ്റിന്റെ ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും, അത് വലിയ ചര്‍ച്ചയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്പനിയുടെ നടപടി.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ക്ലാസിക് കാര്‍ ഷോ കാണുന്നതിനായി ബ്രിമിംഗ്ഹാമിലേക്ക് പോകും വഴി, ഓക്സ്ഫോര്‍ഡ്ഷെയറിലെ സര്‍വ്വീസ് സ്റ്റേഷനില്‍ നിന്നാണ് ഹാരി മാര്‍സിന്റെ ചോക്ലേറ്റ് ബാര്‍ വാങ്ങിയത്. മാര്‍സ് ചോക്ലേറ്റിന്റെ പ്രധാന ആകര്‍ഷണം ആണ് ഉപരിതലത്തിലുള്ള ചുരുളുകള്‍. എന്നാല്‍ ഹാരിയുടെ ചോക്ലേറ്റിന്റെ ഉപരിതലം മിനുസമുള്ളതായിരുന്നു. ഇത് കണ്ട് അതിശയിച്ച ഹാരി ചോക്ലേറ്റിന്റെ ചിത്രം പകര്‍ത്തി സമൂഹമാദ്ധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ചുരുളുകള്‍ ഇല്ലാത്തതിന്റെ കാരണം അറിയുന്നതിനായി കമ്ബനിയെയും സമീപിച്ചു. പുതിയ പരീക്ഷണം ആണോ അതോ നിര്‍മ്മാണത്തില്‍ സംഭവിച്ച പിഴവാണോ ഇതെന്ന് അറിയുകയായിരുന്നു ഹാരിയുടെ ലക്ഷ്യം.
സത്യാവസ്ഥ ബോദ്ധ്യപ്പെട്ട് കമ്പനി ഹാരിയോട് മാപ്പ് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് നഷ്ടപരിഹാരമായി 2 പൗണ്ട് ( 215) നല്‍കി. സംഭവത്തെക്കുറിച്ച് കമ്ബനിയെ അറിയിച്ചതില്‍ മാര്‍സ് റിഗ്ലി ഹാരിയ്ക്ക് നന്ദി പറഞ്ഞു. സംഭവത്തില്‍ കമ്പനി കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
