ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(CSI) മലയാളം കോണ്‍ഗ്രിഗേഷന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 8 ഞായറാഴ്ച, ഈസ്റ്റ് ഹാം സെന്റ് മറിയ മഗ്ദലന ചര്‍ച്ച് ടീം വികാര്‍ റവ പോള്‍ ഗുണ്‍ഹാം മുഖ്യാതിഥിയാകും
Story Dated: 2024-12-01

ഈസ്റ്റ് ഹാമിലെ ബാര്‍ക്കിങ് റോഡിലുള്ള സെന്റ് ബര്‍ത്തോലോമിയൂസ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 3:30 ന് പരിപാടി തുടങ്ങും. ലണ്ടന്‍, ഈസ്റ്റ് ഹാം സെന്റ് മറിയ മഗ്ദലന ചര്‍ച്ച് ടീം വികാര്‍ റവ പോള്‍ ഗുണ്‍ഹാം മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കും.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ മലയാളം കോണ്‍ഗ്രിഗേഷന്‍ വികാര്‍ റവ സബി മാത്യു, ഫാ സന്നിഹിതനായിരിക്കും. ഏവരെയും ക്ഷണിക്കുന്നതായി ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(CSI) മലയാളം കോണ്‍ഗ്രിഗേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
വിലാസം:
സെന്റ് ബര്‍ത്തോലോമിയൂസ് ചര്‍ച്ച് ആന്‍ഡ് സെന്റര്‍
292ബി ബാര്‍ക്കിങ് റോഡ്,
ഈസ്റ്റ് ഹാം,
ലണ്ടന്‍ ഇ 6 3 ബി എ
More Latest News
ആരോഹൺ അവാർഡുകളുടെ നാലാം പതിപ്പ് പ്രഖ്യാപിച്ച് ഇൻഫോസിസ് ഫൗണ്ടേഷൻ, പുരസ്‌കാര ജേതാവിന് നേടാം 50 ലക്ഷം

ഇൻഫോസിസിന്റെ സിഎസ്ആർ വിഭാഗമായ ഇൻഫോസിസ് ഫൗണ്ടേഷൻ, ആരോഹൺ സോഷ്യൽ ഇന്നൊവേഷൻ അവാർഡുകളുടെ നാലാം പതിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. ഇന്ത്യയിലുടനീളമുള്ള പിന്നോക്ക സമൂഹങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ളതും, വികസന സാധ്യതയുള്ളതുമായ സാങ്കേതികവിദ്യ സാദ്ധ്യതകൾ വികസിപ്പിക്കുന്ന വ്യക്തികൾ, സംഘങ്ങൾ, എൻജിഒകൾ, സാമൂഹിക സംരംഭങ്ങൾ എന്നിവയെ കണ്ടെത്തുകയാണ് ഈ വർഷത്തെ ആരോഹൺ സോഷ്യൽ ഇന്നൊവേഷൻ അവാർഡുകളുടെ ലക്ഷ്യം. ഓരോ പുരസ്‌കാര ജേതാവിനും 50 ലക്ഷം രൂപ വരെയായി ആകെ 2 കോടി രൂപയുടെ അവാർഡുകളാണ് ഇൻഫോസിസ് ഫൗണ്ടേഷൻ നല്കുക.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സുസ്ഥിരത എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ജൂൺ 15 വരെ അപേക്ഷകൾ സമർപ്പിക്കാം. 18 വയസ്സോ അതിൽ കൂടുതലോ ഉള്ള, രാജ്യത്ത് താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. സമ്പൂർണ്ണ പ്രവർത്തന ക്ഷമമായ ഒരു പ്രോട്ടോടൈപ്പോ അല്ലെങ്കിൽ പൂർത്തിയായ ഒരു പ്രൊജക്റ്റൊ ആയ എൻട്രികൾ വീഡിയോ പോലുള്ള വിവിധ രൂപത്തിലായി സമർപ്പിക്കാം. ആരോഹൺ സോഷ്യൽ ഇന്നൊവേഷൻ അവാർഡുകൾ, സമർപ്പണ പ്രക്രിയ, വിധിനിർണ്ണയ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Infosys Foundation | Aarohan Social Innovation Awards വെബ്സൈറ്റുകൾ സന്ദർശിക്കാം.
'റിഥം - 25' നൃത്ത സംഗീത നിശ മെയ് 31 ന് ലിവർപൂളിൽ: ചലച്ചിത്ര താരം ഡിസ്നി ജെയിംസ് മുഖ്യാതിഥി,ഷിജോ വർഗീസ്, ഷാജി വരാക്കുടി, അലക്സ് വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ

യുകെയിലെ കലാസാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ലിവർപൂളിൽ റിഥം - 25 എന്ന പേരിൽ നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നു. മെയ് 31 ശനിയാഴ്ച, ഈ കാലപ്രകടനങ്ങളുടെ വേദിക്ക് ആരംഭം കുറിക്കപ്പെടും എന്ന് സംഘാടകർ അറിയിച്ചു.
യുകെയിലെ സംഗീത വേദികളിലെ നിറസാന്നിദ്ധ്യവും 'റിഥം യുകെ ഷോ' സാരഥികളുമായ രഞ്ജിത്ത് ഗണേഷ് (ലിവർപൂൾ), റോയ് മാത്യു (മാഞ്ചസ്റ്റർ), ഷിബു പോൾ(മാഞ്ചസ്റ്റർ), ജിനിഷ് സുകുമാരൻ (മാഞ്ചസ്റ്റർ)എന്നിവരാണ് ഈ കലാസന്ധ്യ വർണ്ണാഭമാക്കാൻ എത്തുന്നത്. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന കലാകാരികളും കലാകാരന്മാരും ഒപ്പം അയർലണ്ടിൽ നിന്നുമുള്ള കലാപ്രതിഭകളും ലിവർപൂളിലെ കാർഡിനൻ ഹെന്നൻ സ്കൂളിൽ ഉയരുന്ന സ്റ്റേജിൽ തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കും.
മലയാളത്തിലും ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്ര താരം ഡിസ്നി ജെയിംസ് മുഖ്യാതിഥിയായെത്തുന്ന വേദിയിൽ യുക്മ അസോസിയേഷന്റെ ട്രഷറർ ഷീജോ വർഗീസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി, ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് തുടങ്ങി കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അതിഥികളായെത്തും.
മെയ് 31 ന് നടക്കുന്ന ഈ കലാമാമാങ്കം എല്ലാ കലാപ്രേമികൾക്കുമുള്ള ആഘോഷ വിരുന്നായിരിക്കും എന്നും സംഘാടകർ പറഞ്ഞു.
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

സ്വർണ്ണം വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ഒരു സുവർണ്ണാവസരമെന്നത് പോലെ വിലയിൽ വൻ കുറവ് സംഭവിച്ചിരിക്കുകയാണ്.ഗ്രാമിന് 195 വച്ച് പവന് 1560 രൂപയോളം കുറഞ്ഞ് 68,880 ൽ എത്തിനിൽക്കുകയാണ് സ്വർണ്ണവില.ഇന്നലെ ഇത് 70,440 ആയിരുന്നു.
കഴിഞ്ഞ ഏപ്രിൽ 11 ന് ശേഷം വന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.രാജ്യാന്തര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.ഇതുകൂടാതെ ഡോളർ -രൂപ വിനിമയനിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സാരമായി ബാധിക്കുന്നുണ്ട്.സ്വർണ്ണത്തിന് പുറമെ വെള്ളിക്കും വിലക്കുറവ് സംഭവിച്ചു.കടകളിലൊക്കെയും വെള്ളിക്ക് ഗ്രാമിന് 107 രൂപയായി വില കുറഞ്ഞു.
മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എക്കാലവും മലയാളി പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടം നേടിയ ചിത്രമായ ആറാം തമ്പുരാനിലെ മോഹൻലാൽ -ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയിൽ സത്യമില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഷാജി കൈലാസ്. ഈയിടെയായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ വാർത്തയെക്കുറിച്ച് അദ്ദേഹം ഫേസ്ബുക് പേജിലൂടെ കുറിപ്പ് പങ്കുവച്ച് പ്രതികരിച്ചു.
"തന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം വരുന്നു എന്ന വാർത്തകൾ കണ്ണിൽപെട്ടുവെന്നും, അവ അടിസ്ഥാനരഹിതവും, അതിൽ യാതൊരു സത്യവുമില്ലെന്നും ഷാജി കൈലാസ് കുറിച്ചു.എന്റെ പ്രൊജക്റ്റുകൾ വരുന്നുണ്ടെങ്കിൽ അത് എന്നിലൂടെ തന്നെ അറിയാൻ കഴിയുമെന്നും, എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും നമുക്ക് എല്ലായ്‌പ്പോഴും പോസിറ്റീവായി ഇരിക്കാം"എന്നും ഫേസ്ബുക്കിലൂടെ പങ്കുവച്ച പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളസിനിമയിൽ ഒരു നീണ്ട ഇടവേളക്ക് ശേഷം കടുവ, കാപ്പ എന്നീ പ്രിത്വിരാജ് ചിത്രങ്ങളുമായി ഷാജി കൈലാസ് തിരിച്ചു വന്നിരുന്നു.ആറാം തമ്പുരാന് ശേഷം 2023 ൽ മോഹൻലാലിനെ നായകനാക്കി എലോൺ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു.
എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

അന്തരിച്ച നടനും, മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്ക് നേരെയുള്ള പരിഹാസങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയും, റിയാലിറ്റി ഷോയിലൂടെ പ്രമുഖയുമായ തെസ്നി ഖാൻ. സുധിയുടെ മരണത്തിന് ശേഷം ഷോർട്ട് ഫിലിമിലൂടെയും, റീലുകളിലൂടെയും രേണു സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ അഭിനയത്തിന്റെയും, സൗന്ദര്യത്തിന്റെയും പേരിൽ ഒട്ടേറെ പരിഹാസങ്ങൾക്കും സൈബർ അക്രമണങ്ങൾക്കും ഇവർ വിധേയയായി. എന്നാലിപ്പോൾ ഇവരെ പരിഹസിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ഒരു വീഡിയോക്ക് അടിയിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് തെസ്നി ഖാൻ.
രേണുവിനെ കാണാൻ മഞ്ജു വാര്യരെ പോലെയുണ്ട് എന്ന് വ്ലോഗ്ഗർ കളിയാക്കിക്കൊണ്ട് പറഞ്ഞ വിഡിയോക്ക് അടിയിൽ തെസ്നി തന്റെ അനിഷ്ടം രേഖപ്പെടുത്തി. ഒരുപാട് നാളായി രേണുവിന്റെ വിഡിയോ കാണാറുണ്ടെന്നും, അവർ ജീവിച്ചുപോയ്ക്കോട്ടെ, അതിനിടയിൽ കളിയാക്കുന്നതെന്തിനാണെന്നും തെസ്നി ചോദിച്ചു. താല്പര്യമുള്ളവർ മാത്രം കാണുക അല്ലാത്തവർ മാറ്റുക, അല്ലാതെ ആർക്കും ഒരു ശല്യവുമില്ലാതെ ജീവിക്കുന്നതിനിടയിൽ അവരെ കളിയാക്കേണ്ട ആവശ്യമില്ലെന്നും, മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ലെന്നും തെസ്നി കൂട്ടിച്ചേർത്തു.