
പുരോഗമന രാജ്യങ്ങളില്‍ എടുത്ത് പറയേണ്ട പേരാണ് ജപ്പാന്‍. ജപ്പാന്റെ കണ്ടുപിടുത്തങ്ങള്‍ ആരെയും അതിശയിപ്പിക്കും. ഇതാ അതുപോലെ അതിശയിപ്പിക്കുന്ന ഒരു സംഭവം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്.
അത്യാധുനിക സാങ്കേതികവിദ്യയില്‍ പേര് കേട്ട ജപ്പാനിലെ ഒരു വീടാണ് ശ്രദ്ധ നേടുന്നത്. ഒറ്റ നോട്ടത്തില്‍ ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ കെട്ടിടം എന്ന് തോന്നിപ്പിക്കുമെങ്കിലും സംഭവം ഹിറ്റാണ്.
ജാപ്പനീസ് പൗരനായ 59 കാരന്‍ കെയ്സുകെ ഓക്ക ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഒന്നും ഉപയോഗിക്കാതെ വെറും കൈകൊണ്ട് നിര്‍മ്മിച്ച പ്രത്യേക നാല് നില കെട്ടിടമാണ് ഇത്. പൊളിഞ്ഞ് വീഴാന്‍ പോകുന്ന കെട്ടിടം എന്ന് തോന്നുമെങ്കിലും വ്യത്യസ്തമായ നാല് നിലകളുള്ള അരിമാസ്റ്റണ്‍ ബില്‍ഡിംഗ് നിര്‍മ്മിക്കാന്‍ ഏകദേശം 20 വര്‍ഷമാണ് അദ്ദേഹം ചിലവിട്ടത്. ആനിമേഷന്‍ സിനിമകള്‍ കണ്ടാണ് തനിക്ക് ഇങ്ങനെ കെട്ടിടം നിര്‍മ്മിക്കാന്‍ തോന്നിയതെന്നാണ് ഓക്ക പറയുന്നത് .വളഞ്ഞുപുളഞ്ഞ ഈ ഫാന്റസി കെട്ടിടത്തെ നാട്ടുകാര്‍ 'ഹൗള്‍സ് മൂവിംഗ് കാസില്‍' എന്ന ആനിമേറ്റഡ് സിനിമയുമായാണ് താരതമ്യപ്പെടുത്തുന്നത്.
2005-ലാണ് ഓക്ക കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്, സുഹൃത്തുക്കളുടെ സഹായമല്ലാതെ, യന്ത്രമോ സാങ്കേതിക സഹായമോ ഉപയോഗിക്കാതെയായിരുന്നു നിര്‍മ്മാണം. 200 വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന തരത്തില്‍ ഉയര്‍ന്ന നിലവാരമുള്ള രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് . കെട്ടിടത്തിനുള്ള കോണ്‍ക്രീറ്റ് മിശ്രിതങ്ങള്‍ അദ്ദേഹം തന്നെ കൈകൊണ്ട് തയ്യാറാക്കി.മുകളിലത്തെ മൂന്ന് നിലകളില്‍ താമസിക്കാനും താഴത്തെ നില സ്റ്റുഡിയോ ആയും പെര്‍ഫോമന്‍സ് സ്പെയ്സായും ഉപയോഗിക്കാനും ഓക്ക പദ്ധതിയിടുന്നു.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
