
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പ്രിയപ്പെടുന്ന ജെ.കെ. റൗളിംഗിന്റെ മാന്ത്രികനോവലായ ഹാരി പോട്ടറിന്റെ ആദ്യ പതിപ്പുകളിലൊന്ന് ലേലത്തില്‍ വിറ്റു. 1997 ല്‍ വെറും 10 പൗണ്ടിന്(ഏകദേശം 1,068 രൂപ) വാങ്ങിയ പുസ്തകം വിറ്റുപോയ വില കേട്ടാല്‍ ഞെട്ടും. 36000 പൗണ്ടിന് അതായത് 38 ലക്ഷം രൂപയ്ക്കാണ് ഈ 'ഹാരി പോട്ടര്‍ ആന്‍ഡ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍ എന്ന പുസ്തകം ലേലത്തില്‍ വിറ്റുപോയത്.
ബുധനാഴ്ച സ്റ്റാഫോര്‍ഡ്‌ഷെയറിലെ ലിച്ച്ഫീല്‍ഡിലാണ് ലേലം നടന്നത്. വാങ്ങുന്നയാളുടെ പ്രീമിയം ഉള്‍പ്പടെ £45,000 അതായത്, ഏകദേശം 50 ലക്ഷത്തിനാണ് ലേലം അവസാനിച്ചത്. ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ആദ്യസമയത്ത് അച്ചടിച്ച 500 ഹാര്‍ഡ്ബാക്ക് കോപ്പികളില്‍ ഒന്നാണ് ഈ പുസ്തകം. അത് തന്നെയാണ് ഈ പുസ്തകത്തെ അപൂര്‍വമായ ഒന്നാക്കി മാറ്റുന്നതും.
സ്ട്രാറ്റ്‌ഫോര്‍ഡ്-ഓണ്‍-അവോണില്‍ നിന്ന് ക്രിസ്റ്റീന്‍ മക്കല്ലോക്കാണ് അന്ന് പുസ്തകം വാങ്ങിയത്. മകന്‍ ആദമിന് വേണ്ടിയായിരുന്നു വാങ്ങിയത്. വര്‍ഷങ്ങളായി ചെസ്റ്റര്‍ഫീല്‍ഡിലെ അവരുടെ കുടുംബവീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പുസ്തകത്തിന്റെ ഭാവിമൂല്യം അക്കാലത്ത് ക്രിസ്റ്റീനോ ആദമോ തിരിച്ചറിഞ്ഞിരുന്നേയില്ല.
2020 -ലെ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് ഹാരിപോര്‍ട്ടറിന്റെ ആദ്യ പതിപ്പുകള്‍ വലിയ വിലയ്ക്ക് വിറ്റുപോകുന്ന വാര്‍ത്തകള്‍ ആദം വായിച്ചത്. അപ്പോഴാണ് തന്റെ വീട്ടിലിരിക്കുന്ന പുസ്തകത്തിന്റെ മൂല്ല്യത്തെ കുറിച്ച് ആദം ബോധ്യവാനായത്. പുസ്തകത്തിന്റെ മൂല്ല്യം തിരിച്ചറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല എന്നാണ് ആദം പറയുന്നത്. കാലത്തിന്റേതായ പഴക്കവും അടയാളങ്ങളും ഈ പുസ്തകത്തിനുണ്ട്.
അതേസമയം, ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടര്‍ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ് 'ഹാരി പോട്ടര്‍ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍'. 1997 ജൂണ്‍ 30 -നാണ് ബ്ലൂംസ്‌ബെറി പ്രസിദ്ധീകരിച്ച ഈ പുസ്തകം ലണ്ടനില്‍ പ്രകാശനം ചെയ്തത്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
