
നമ്മുടെ മണ്ണ് അത്ഭുതങ്ങളുടെ കലവറയാണ്. കുഴിച്ചാല്‍ അത്ഭുതങ്ങള്‍ മാത്രമല്ല അതിശയിപ്പിക്കുന്ന രത്‌നങ്ങള്‍ കണ്ടെത്തുന്ന നാടിയനെ കുറിച്ച് അറിയാമോ? ബൃഹത്തായ ധാതുനിക്ഷേപങ്ങളും ജൈവവൈവിധ്യവും ഉള്ള നാട് എന്ന് അറിയപ്പെടുന്ന നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയെ കുറിച്ചാണ് പറയുന്നത്.
ശ്രീലങ്കയുടെ രത്‌ന തലസ്ഥാനമെന്ന് അറിയപ്പെടുന്നത് രത്‌നപുരയാണ്. ഇവിടെ നിന്നും കുഴിച്ചെടുത്ത അത്ഭുതങ്ങള്‍ എന്താണെന്ന് അറിയാമോ? കഴിഞ്ഞവര്‍ഷം മാത്രം 50 കോടി ഡോളറോളം വരുമാനമാണ് ശ്രീലങ്ക രത്‌നവ്യാപാരത്തിലൂടെ നേടിയത് എന്നാണ് കണക്കുകള്‍ പറയുന്നത്.
ശ്രീലങ്കയിലെ സബരഗമുവ പ്രവിശ്യയിലുള്ള രത്‌നപുര നഗരം കാലു ഗംഗ എന്നറിയപ്പെടുന്ന നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ദ്രനീലം, വൈഡൂര്യം, പവിഴം എന്നിവയുള്‍പ്പെടെ അപൂര്‍വ്വങ്ങളായ രത്‌നങ്ങള്‍ ഇവിടുത്തെ ഖനികളിലുണ്ട് എന്ന് അതിശയിപ്പിക്കുന്ന സത്യമാണ്.
ശ്രീലങ്കയില്‍ നിന്നും 2021ല്‍ 310 കിലോ ഭാരമുള്ള ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത് ഈ ഖനിയില്‍ നിന്നാണ്. ക്വീന്‍ ഓഫ് ഏഷ്യ എന്നറിയപ്പെടുന്ന ഈ രത്‌നം ലോകത്തില്‍ തന്നെ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അപൂര്‍വും ഭാരമേറിയതുമായ ഇന്ദ്രനീല രത്‌നമാണ് എന്ന് രത്‌നവിദഗ്ധര്‍ പറയുന്നു.
അലൂമിനിയം ഓക്‌സൈഡ്, ടൈറ്റാനിയം, ഇരുമ്ബ്, നിക്കല്‍ എന്നിവയടങ്ങിയതാണ് ഈ രത്‌നം. ഇതിന് മുമ്ബും രത്‌നപുരയില്‍ അമൂല്യമായ രത്‌നക്കല്ലുകള്‍ കണ്ടെത്തിയിരുന്നു. 510 കിലോ ഭാരമുള്ള സെറന്‍ഡിപിറ്റി സഫയര്‍ എന്ന രത്‌നവും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
More Latest News
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
